രോ​ഗാ​ണു​വ​ള​ർ​ത്ത​ൽ കേ​ന്ദ്ര​മാ​യി വാ​ട​ക ക്വാ​ർ​ട്ടേ​ഴ്സ് കെ​ട്ടി​ടം
Friday, September 20, 2019 1:27 AM IST
കാ​ഞ്ഞ​ങ്ങാ​ട്: ജ​ന​ങ്ങ​ള്‍ തി​ങ്ങി​പ്പാ​ര്‍​ക്കു​ന്ന സ്ഥ​ല​ത്ത് സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ വാ​ട​ക ക്വാ​ർ​ട്ടേ​ഴ്സ് രോ​ഗാ​ണു വ​ള​ര്‍​ത്ത​ല്‍ കേ​ന്ദ്ര​മാ​കു​ന്നു. ആ​വി​ക്ക​ര ഗാ​ര്‍​ഡ​ര്‍ വ​ള​പ്പ് റോ​ഡ​രി​കി​ലാ​ണ് സ്വ​കാ​ര്യ വ്യ​ക്തി നോ​ക്കി ന​ട​ത്തു​ന്ന കെ​ട്ടി​ട സ​മു​ച്ച​യ​ത്തി​ലാ​ണ് മാ​ലി​ന്യം നി​റ​ഞ്ഞ ക​വി​യു​ന്ന ക​ക്കൂ​സ് ടാ​ങ്കു​ക​ളും തു​റ​ന്ന് കി​ട​ക്കു​ന്ന മ​ലി​ന​ജ​ല ടാ​ങ്കും പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്.​
വ​ര്‍​ഷ​ങ്ങ​ളോ​ള​മാ​യി ലേ​ഡീ​സ് ഹോ​സ്റ്റ​ലാ​യി പ്ര​വ​ര്‍​ത്തി​ച്ചി​രു​ന്ന ബ​ഹു​നി​ല കെ​ട്ടി​ടം പൊ​ട്ടി​പ്പൊ​ളി​ഞ്ഞ ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യ​തി​നെ തു​ട​ര്‍​ന്ന് ഹോ​സ്റ്റ​ല്‍ ഒ​ഴി​വാ​ക്കു​ക​യാ​യി​രു​ന്നു. പി​ന്നീ​ട് വ​ര്‍​ഷ​ങ്ങ​ളോ​ളം അ​ട​ഞ്ഞ് കി​ട​ന്ന ഈ ​കെ​ട്ടി​ടം ഒ​രു സ്വ​കാ​ര്യ വ്യ​ക്തി ലീ​സി​നെ​ടു​ത്ത് അ​റ്റ​കു​റ്റ​പ്പ​ണി​ക​ള്‍ ന​ട​ത്തി​യ​താ​യി വ​രു​ത്തി​ത്തീ​ര്‍​ത്ത് അ​ന്യ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ള്‍​ക്കും തൊ​ഴി​ലാ​ളി കു​ടും​ബ​ങ്ങ​ള്‍​ക്കും വ​ന്‍ തു​ക വാ​ട​ക വാ​ങ്ങി ന​ല്‍​കു​ക​യാ​യി​രു​ന്നു. ഇ​തു​വ​ഴി നൂ​റു​ക​ണ​ക്കി​ന് അ​ന്യ സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളാ​ണ് ഇ​വി​ടെ അ​ന്തേ​വാ​സി​ക​ളാ​യി ക​ഴി​യു​ന്ന​ത്. ഇ​തു​വ​ഴി നി​റ​ഞ്ഞു ക​വി​ഞ്ഞ ക​ക്കൂ​സ് ടാ​ങ്കി​ല്‍നി​ന്ന് ഒ​ഴു​കു​ന്ന മാ​ലി​ന്യം ചു​റ്റു​പാ​ടും പ​ര​ന്നൊ​ഴു​കി പ​രി​സ​ര​വാ​സി​ക​ള്‍​ക്കും വ​ഴി​യാ​ത്ര​ക്കാ​ര്‍​ക്കും വ​ന്‍ ഭീ​ഷ​ണി​യാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്.​ പൊ​ട്ടി​യൊ​ഴു​കു​ന്ന ക​ക്കൂ​സ് ടാ​ങ്കി​ന്‍റെ പ​രി​സ​ര​ത്തെ നാ​ലോ​ളം ക്വാ​ര്‍​ട്ടേ​ഴ്‌​സു​ക​ളി​ലേ​ക്ക് കു​ടി​വെ​ള്ളം ശേ​ഖ​രി​ക്കു​ന്ന കു​ഴ​ല്‍​ക്കി​ണ​റും ഇ​വി​ടെ പ്ര​വ​ര്‍​ത്തി​ക്കു​ന്നു​ണ്ട്. ഇ​തു​സം​ബ​ന്ധി​ച്ച് പ​രി​സ​ര​വാ​സി​ക​ള്‍ ന​ഗ​ര​സ​ഭ​യ്ക്കും മ​റ്റ് അ​ധി​കാ​രി​ക​ള്‍​ക്കും പ​രാ​തി ന​ല്‍​കി​യെ​ങ്കി​ലും ഇ​തു​വ​രെ ന​ട​പ​ടി​യൊ​ന്നും ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്ന് നാ​ട്ടു​കാ​ര്‍ പ​രാ​തി​പ്പെ​ട്ടു.