സൗരോർജ വേലിയെല്ലാം ഒരു പ്രഹസനമല്ലേ ‍?
Sunday, October 13, 2019 1:09 AM IST
കാ​സ​ർ​ഗോ​ഡ്: കാ​ന​ത്തൂ​ർ നെ​യ്യ​ങ്ക​യ​ത്ത് സൗ​രോ​ർ​ജ​വേ​ലി​യും ത​ക​ർ​ത്തു കാ​ട്ടാ​ന ആ​ക്ര​മ​ണം. അ​ർ​ധ​രാ​ത്രി​യി​ൽ വേ​ലി ത​ക​ർ​ത്ത് കൃ​ഷി​യി​ട​ത്തി​ലേ​ക്കി​റ​ങ്ങി​യ ആ​ന​ക​ൾ തെ​ങ്ങി​ൻ തൈ​ക​ളും വാ​ഴ​യും ക​വു​ങ്ങും ന​ശി​പ്പി​ച്ചു. ശ​ബ്ദം കേ​ട്ടു​ണ​ർ​ന്ന വീ​ട്ടു​കാ​ർ തീ ​ക​ത്തി​ച്ച​പ്പോ​ഴാ​ണ് ആ​ന​ക്കൂ​ട്ടം പി​ൻ​വാ​ങ്ങി​യ​ത്. കാ​ന​ത്തൂ​രി​ലെ ഗം​ഗാ​ധ​ര​ൻ നാ​യ​രു​ടെ കൃ​ഷി​യി​ട​ത്തി​ലാ​ണ് കാ​ട്ടാ​ന​ക്കൂ​ട്ടം നാ​ശം വി​ത​ച്ച​ത്.

നാ​ല് വ​ർ​ഷം മു​ന്പ് വേ​ലി സ്ഥാ​പി​ച്ച​തി​നു​ശേ​ഷം ആ​ദ്യ​മാ​യാ​ണ് ഇ​വി​ടെ കാ​ട്ടാ​ന ആ​ക്ര​മ​ണം ഉ​ണ്ടാ​കു​ന്ന​ത്. വൈ​ദ്യു​ത​ിപ്ര​വാ​ഹ​മു​ള്ള വേ​ലി​യു​ടെ തൂ​ണ് ച​വി​ട്ടി​യൊ​ടി​ച്ചാ​ണ് ആ​ന​ക​ൾ വേ​ലി ത​ക​ർ​ത്ത​ത്. നേ​ര​ത്തേ ജി​ല്ല​യി​ലെ മ​റ്റു പ​ല​സ്ഥ​ല​ങ്ങ​ളി​ലും മ​ര​ങ്ങ​ൾ വീ​ണും വ​ള്ളി​ക​ൾ പ​ട​ർ​ന്നും പ്ര​വ​ർ​ത്ത​ന​ര​ഹി​ത​മാ​യ സൗ​രോ​ർ​ജ വേ​ലി ആ​ന​ക​ൾ ത​ക​ർ​ത്തി​ട്ടു​ണ്ടെ​ങ്കി​ലും നി​റ​ഞ്ഞ വൈ​ദ്യു​തി​പ്ര​വാ​ഹ​മു​ള്ള വേ​ലി ത​ക​ർ​ക്കു​ന്ന​ത് ആ​ദ്യ​മാ​യാ​ണ്. തൂ​ണി​ൽ തൊ​ട്ടാ​ൽ ഷോ​ക്കേ​ൽ​ക്കി​ല്ലെ​ന്ന കാ​ര്യം സ്പ​ർ​ശ​ന​ത്തി​ലൂ​ടെ ആ​ന​ക​ൾ തി​രി​ച്ച​റി​ഞ്ഞി​രി​ക്കാ​മെ​ന്നാ​ണ് വ​നം​വ​കു​പ്പി​ന്‍റെ നി​ഗ​മ​നം.