പാ​ർ​ട്ടി​സ്ഥാ​നാ​ർ​ഥി​യു​ടെ വി​ശ്വാ​സ​ത്തെ പി​ന്തു​ണ​ച്ചും പ്ര​തി​പ​ക്ഷ​ത്തി​നെ​തി​രേ ആ​ഞ്ഞ​ടി​ച്ചും മു​ഖ്യ​മ​ന്ത്രി
Sunday, October 13, 2019 1:11 AM IST
മ​ഞ്ചേ​ശ്വ​രം: പ്ര​തി​പ​ക്ഷം മ​ഞ്ചേ​ശ്വ​ര​ത്ത് ന​ട​ത്തു​ന്ന​ത് വ​ര്‍​ഗീ​യ കാ​ര്‍​ഡി​റ​ക്കാ​നു​ള്ള ശ്ര​മ​മാ​ണെ​ന്നും അ​തു തി​രി​ച്ച​റി​യ​ണ​മെ​ന്നും മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. മ​ഞ്ചേ​ശ്വ​രം മ​ണ്ഡ​ല​ത്തി​ലെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ ഇ​ട​തു​മു​ന്ന​ണി സ്ഥാ​നാ​ർ​ഥി​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് പൊ​തു​യോ​ഗ​ങ്ങ​ളി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മു​ഖ്യ​മ​ന്ത്രി.

ക​പ​ട​ഹി​ന്ദു എ​ന്ന പ​ദ​പ്ര​യോ​ഗം പ്ര​തി​പ​ക്ഷ​നേ​താ​വി​ന്‍റെ സ്ഥാ​ന​ത്തി​ന് യോ​ജി​ച്ച​ത​ല്ല. മ​റ്റി​ട​ങ്ങ​ളി​ലു​ള്ള​വ​ർ​ക്ക് ചെ​ന്നി​ത്ത​ല എ​ന്താ​ണെ​ന്ന് കു​റ​ച്ചൊ​ക്കെ അ​റി​യാം. മ​ഞ്ചേ​ശ്വ​ര​ത്തെ സാ​ധു​ക്ക​ൾ​ക്കു​മു​ന്നി​ൽ വ​ന്നി​ട്ട് ഇ​ങ്ങ​നെ​യൊ​ന്നും പ​റ​യേ​ണ്ടി​യി​രു​ന്നി​ല്ല. ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ യു​ഡി​എ​ഫും ബി​ജെ​പി​യും രാ​ഷ്ട്രീ​യം പ​റ​യു​ന്നി​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. സ്ഥാ​നാ​ര്‍​ഥി​യെ വ്യ​ക്തി​പ​ര​മാ​യി ആ​ക്ര​മി​ക്കു​ക​യാ​ണ് അ​വ​ര്‍ ചെ​യ്യു​ന്ന​ത്. ഇ​ട​ത് സ്ഥാ​നാ​ർ​ഥി ശ​ങ്ക​ര്‍ റൈ ​വി​ശ്വാ​സി​യാ​യ​താ​ണ് ചി​ല​രു​ടെ പ്ര​ശ്‌​നം.

അ​ദ്ദേ​ഹം വി​ശ്വാ​സി​യാ​ണെ​ന്ന് മ​ഞ്ചേ​ശ്വ​ര​ത്തെ നാ​ട്ടു​കാ​രി​ൽ എ​ല്ലാ​വ​ർ​ക്കും അ​റി​യാം. ത​ന്‍റെ പ​രി​പാ​ടി​യി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​വ​രി​ൽ മ​ഹാ​ഭൂ​രി​പ​ക്ഷ​വും വി​ശ്വാ​സി​ക​ളാ​ണ്. പ്ര​തി​പ​ക്ഷ​നേ​താ​ക്ക​ള്‍​ക്ക് ഇ​ക്കാ​ര്യ​ത്തി​ല്‍ എ​ന്താ​ണ് വേ​വ​ലാ​തി​യെ​ന്ന് മു​ഖ്യ​മ​ന്ത്രി ചോ​ദി​ച്ചു. ക​പ​ട​ഹി​ന്ദു​വെ​ന്ന ആ​ക്ഷേ​പം അ​ല്‍​പ്പ​ത്ത​ര​മാ​ണെ​ന്ന് മു​ഖ്യ​മ​ന്ത്രി കു​റ്റ​പ്പെ​ടു​ത്തി. മ​ഞ്ചേ​ശ്വ​ര​ത്ത് തോ​ല്‍​വി മ​ണ​ക്കു​ന്ന​തു​കൊ​ണ്ടാ​ണ് എ​ല്‍​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി​ക്കെ​തി​രേ വ്യ​ക്തി​പ​ര​മാ​യ അ​ധി​ക്ഷേ​പം ചൊ​രി​യു​ന്ന​തെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

അ​ഴി​മ​തി നി​റ​ഞ്ഞ സം​സ്ഥാ​നം എ​ന്ന നി​ല​യി​ല്‍​നി​ന്ന് അ​ഴി​മ​തി കു​റ​ഞ്ഞ സം​സ്ഥാ​ന​മാ​യി കേ​ര​ളം മാ​റി. 30,000 കോ​ടി രൂ​പ​യു​ടെ പ​ദ്ധ​തി​ക​ളാ​ണ് കി​ഫ്ബി ഈ ​വ​ര്‍​ഷം ന​ട​പ്പാ​ക്കു​ന്ന​ത്. ബേ​ക്ക​ല്‍-​കോ​വ​ളം 600 കി​ലോ​മീ​റ്റ​ര്‍ ജ​ല​പാ​ത അ​ടു​ത്ത​വ​ര്‍​ഷം പൂ​ര്‍​ത്തി​യാ​കും. ഇ​തോ​ടെ നാ​ടി​ന്‍റെ മു​ഖ​ച്ഛാ​യ മാ​റു​മെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. സെ​മി ഹൈ​സ്പീ​ഡ് റെ​യി​ല്‍​വേ ലൈ​ന്‍ വ​രു​ന്ന​തോ​ടെ നാ​ലു മ​ണി​ക്കൂ​റു​കൊ​ണ്ട് കാ​സ​ര്‍​ഗോ​ഡു​നി​ന്ന് തി​രു​വ​ന​ന്ത​പു​ര​ത്ത് എ​ത്തും. ഇ​തി​നു​ള്ള കാ​ര്യ​ങ്ങ​ള്‍ ദ്രു​ത​ഗ​തി​യി​ല്‍ നീ​ങ്ങു​ക​യാ​ണ്. ഇ​ട​മ​ണ്‍-​കൊ​ച്ചി പ​വ​ര്‍ ഹൈ​വേ പ​ണി പൂ​ര്‍​ത്തി​യാ​യി. ഇ​തി​ലൂ​ടെ 3700 മെ​ഗാ​വാ​ട്ട് വൈ​ദ്യു​തി ല​ഭി​ക്കും. പ്ര​വാ​സി​ക​ള്‍​ക്ക് പ​ണം അ​യ​ക്കാ​നു​ള്ള മാ​ര്‍​ഗ​മാ​യി കേ​ര​ള ബാ​ങ്കി​നെ മാ​റ്റും. ന​ല്ല കാ​ര്യ​ങ്ങ​ള്‍ ന​ട​ക്കു​മ്പോ​ള്‍ അ​പ​ശ​ബ്ദ​ങ്ങ​ള്‍ ഉ​ണ്ടാ​കു​മെ​ന്നും അ​തി​നെ കാ​ര്യ​മാ​ക്കു​ന്നി​ല്ലെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ല്‍ ഇ​ട​തു​മു​ന്ന​ണി​യു​ടെ വോ​ട്ട് ഘ​ട്ടം​ഘ​ട്ട​മാ​യി കൂ​ടു​ക​യാ​ണ്. ക​ഴി​ഞ്ഞ തെ​റ്റു​ക​ള്‍ തി​രു​ത്താ​നു​ള്ള അ​വ​സ​ര​മാ​യി ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പു​ക​ളെ ജ​ന​ങ്ങ​ള്‍ കാ​ണു​ന്നു​ണ്ടെ​ന്നും അ​താ​ണ് പാ​ലാ​യി​ല്‍ ക​ണ്ട​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

മ​ന്ത്രി​മാ​രാ​യ ഇ. ​പി. ജ​യ​രാ​ജ​ന്‍, ഇ. ​ച​ന്ദ്ര​ശേ​ഖ​ര​ൻ, രാ​മ​ച​ന്ദ്ര​ന്‍ ക​ട​ന്ന​പ്പ​ള്ളി, സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി എം. ​വി. ബാ​ല​കൃ​ഷ്ണ​ന്‍, കെ.​ഇ.​ഇ​സ്മ​യി​ൽ, പി. ​ക​രു​ണാ​ക​ര​ന്‍, സി.​എ​ച്ച്. കു​ഞ്ഞ​ന്പു, കാ​സിം ഇ​രി​ക്കൂ​ർ, സ്ഥാ​നാ​ർ​ഥി ശ​ങ്ക​ർ റൈ ​തു​ട​ങ്ങി​യ നേ​താ​ക്ക​ൾ വി​വി​ധ യോ​ഗ​ങ്ങ​ളി​ല്‍ സം​സാ​രി​ച്ചു.