ശ​ങ്ക​ർ റൈ​യു​ടെ സ്ഥാ​നാ​ർ​ഥി​ത്വം സി​പി​എം-​ബി​ജെ​പി പ​ര​സ്പ​ര​ധാ​ര​ണ​യു​ടെ തെ​ളി​വ്: എം.​എം. ഹ​സ​ൻ
Monday, October 14, 2019 1:49 AM IST
കാ​സ​ർ​ഗോ​ഡ്: സി​പി​എം-​ബി​ജെ​പി ര​ഹ​സ്യ​ബ​ന്ധ​ത്തി​ലൂ​ടെ മ​ത്സ​ര​രം​ഗ​ത്ത് പ്ര​ത്യ​ക്ഷ​പ്പെ​ട്ടി​രി​ക്കു​ന്ന സ്ഥാ​നാ​ർ​ഥി​ക​ൾ ഇ​ര​ട്ട​ക്കു​ട്ടി​ക​ളാ​യ സ്ഥാ​നാ​ർ​ഥി​ക​ളാ​ണെ​ന്ന് മു​ൻ കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് എം.​എം. ഹ​സ​ൻ.
മ​ഞ്ചേ​ശ്വ​രം ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ത്ഥി എം​സി ഖ​മ​റു​ദ്ദീ​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ന്ന മൊ​ഗ്രാ​ൽ മേ​ഖ​ല കു​ടും​ബ​സം​ഗ​മം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. സി​പി​എം ആ​ദ്യം പ്ര​ഖ്യാ​പി​ച്ച സ്ഥാ​നാ​ർ​ഥി​യെ മാ​റ്റി ശ​ങ്ക​ർ റൈ​യെ സ്ഥാ​നാ​ർ​ഥി​യാ​ക്കി​യ​ത് സി​പി​എം-​ബി​ജെ​പി പ​ര​സ്പ​ര​ധാ​ര​ണ​യു​ടെ തെ​ളി​വാ​ണ്. വി​ക​സ​ന​കാ​ര്യ​ത്തി​ൽ കേ​ര​ളം രാ​ജ്യ​ത്ത് ന​മ്പ​ർ വ​ൺ സം​സ്ഥാ​ന​മാ​ണെ​ന്നാ​ണ് മു​ഖ്യ​മ​ന്ത്രി​യു​ടെ അ​വ​കാ​ശ​വാ​ദം.
എ​ന്നാ​ൽ കൊ​ല​പാ​ത​ക​ങ്ങ​ളി​ലാ​ണ് കേ​ര​ള​ത്തി​ന് രാ​ജ്യ​ത്ത് ന​മ്പ​ർ​വ​ൺ സ്ഥാ​നം. പെ​രി​യ ഇ​ര​ട്ട​ക്കൊ​ല കേ​സ് സി​ബി​ഐ അ​ന്വേ​ഷി​ക്കു​മെ​ന്ന കോ​ട​തി വി​ധി​ക്കെ​തി​രേ പി​ണ​റാ​യി സ​ർ​ക്കാ​ർ അ​പ്പീ​ൽ ന​ൽ​കു​ന്ന​ത് കൊ​ല​യാ​ളി​ക​ളെ ര​ക്ഷി​ക്കാ​നു​ള്ള നീ​ക്ക​മാ​ണ്.
ശു​ഹൈ​ബ് വ​ധ​ക്കേ​സി​ൽ സി​ബി​ഐ അ​ന്വേ​ഷ​ണം വേ​ണ്ടെ​ന്ന് വാ​ദി​ക്കാ​ൻ ഡ​ൽ​ഹി​യി​ൽ നി​ന്ന് അ​ഭി​ഭാ​ഷ​ക​നെ കൊ​ണ്ടു​വ​രാ​ൻ 59 ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ച​ത് സ​ർ​ക്കാ​ർ ഖ​ജ​നാ​വി​ൽ നി​ന്നാ​ണ്.
സ​ർ​ക്കാ​ർ ഖ​ജ​നാ​വി​ൽ നി​ന്ന് കൊ​ല​യാ​ളി​ക​ളെ ര​ക്ഷി​ക്കാ​ൻ പ​ണം ന​ൽ​കു​ന്ന പി​ണ​റാ​യി സ​ർ​ക്കാ​ർ കൊ​ല​യാ​ളി സ​ർ​ക്കാ​രാ​ണെ​ന്നും ഹ​സ​ൻ കു​റ്റ​പ്പെ​ടു​ത്തി.​സ​യ്യ​ദ് ഹാ​ദി ത​ങ്ങ​ൾ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ഡി​സി​സി പ്ര​സി​ഡ​ന്‍റ് ഹ​ക്കീം കു​ന്നി​ൽ, കെ​പി​സി​സി സെ​ക്ര​ട്ട​റി കെ. ​നീ​ല​ക​ണ്ഠ​ൻ, മു​സ്‌​ലിം ലീ​ഗ് ആ​ക്ടിം​ഗ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ടി.​ഇ. അ​ബ്ദു​ള്ള, ഗ​ണേ​ഷ് ഭ​ണ്ഡാ​രി, നാ​സ​ർ മൊ​ഗ്രാ​ൽ, എം. ​രാ​ജീ​വ​ൻ ന​മ്പ്യാ​ർ, അ​ഡ്വ. സ​ക്കീ​ർ അ​ഹ​മ്മ​ദ്, ഫ​രീ​ദ സ​ക്കീ​ർ, ഫാ​ത്തി​മ അ​ബ്ദു​ള്ള കു​ഞ്ഞി, താ​ഹി​റ യൂ​സ​ഫ്, ല​ക്ഷ്മ​ണ​പ്ര​ഭു, ഹ​മീ​ദ് ബ​ദി​ര, റി​യാ​സ് മൊ​ഗ്രാ​ൽ, നി​സാ​ർ ആ​രി​ക്കാ​ടി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.