ഒ​റ്റ​യ്ക്ക് താ​മ​സി​ച്ചി​രു​ന്ന യു​വാ​വ് മ​രി​ച്ച നി​ല​യി​ൽ
Monday, October 14, 2019 10:26 PM IST
ബ​ദി​യ​ടു​ക്ക: ഒ​റ്റ​യ്ക്ക് താ​മ​സി​ക്കു​ക​യാ​യി​രു​ന്ന യു​വാ​വി​നെ വീ​ടി​നു സ​മീ​പ​ത്തെ തെ​ങ്ങി​ന്‍ കു​ഴി​യി​ല്‍ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ബ​ദി​യ​ടു​ക്ക പി​ല​ങ്ക​ട്ട ര​ണ്ടാം മൈ​ലി​ലെ പ​രേ​ത​നാ​യ സു​ബ്രാ​യ- ശീ​ലാ​വ​തി ദ​മ്പ​തി​ക​ളു​ടെ മ​ക​ന്‍ ഗ​ജാ​ന​ന(45)​യെ​യാ​ണ് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ഗ​ജാ​ന​ന​യ്ക്ക് മാ​ന​സി​ക അ​സ്വാ​സ്ഥ്യ​വും അ​പ​സ്മാ​ര​വും ഉ​ണ്ടാ​യി​രു​ന്ന​താ​യി ബ​ന്ധു​ക്ക​ള്‍ പ​റ​ഞ്ഞു. ബ​ദി​യ​ടു​ക്ക പോ​ലീ​സ് ഇ​ന്‍​ക്വ​സ്റ്റ് ന​ട​ത്തി​യ​തി​നു​ശേ​ഷം മൃ​ത​ദേ​ഹം വി​ദ​ഗ്ദ്ധ പോ​സ്റ്റ്മോ​ര്‍​ട്ട​ത്തി​നാ​യി പ​രി​യാ​രം മെ​ഡി​ക്ക​ല്‍ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. ഭാ​ര്യ: ജ​യ​ന്തി, മ​ക​ൾ: ര​ക്ഷി​ത.