ഹൊ​സ്ദു​ർ​ഗ് ഉ​പ​ജി​ല്ല കാ​യി​ക​മേ​ള​യു​ടെ ലോ​ഗോ പ്ര​കാ​ശ​നം ചെ​യ്തു
Tuesday, October 15, 2019 1:29 AM IST
രാ​ജ​പു​രം: ഹോ​ളിഫാ​മി​ലി ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ 23, 24, 25, തീ​യ​തി​ക​ളി​ൽ ന​ട​ക്കു​ന്ന ഹൊ​സ്ദു​ർ​ഗ് ഉ​പ​ജി​ല്ല കാ​യി​ക​മേ​ള​യു​ടെ ലോ​ഗോ പ്ര​കാ​ശ​നം ചെ​യ്തു.
മ​ത്സ​രാ​ടി​സ്ഥാ​ന​ത്തി​ൽ തെ​ര​ഞ്ഞെ​ടു​ത്ത ലോ​ഗോ മ​ല​യോ​ര​മേ​ഖ​ല​യി​ലെ മു​തി​ർ​ന്ന കാ​യി​കാ​ധ്യാ​പ​ക​നാ​യ കു​ടു​ന്ത​നാം​കു​ഴി​യി​ൽ മ​ത്താ​യി സാ​റാ​ണ് പ്ര​കാ​ശ​നം ചെ​യ്ത​ത്. സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ സി.​ജെ. ഫി​ലോ​മി​ന, ഹെ​ഡ്മാ​സ്റ്റ​ർ സ​ന്തോ​ഷ് ജോ​സ​ഫ്, പി​ടി​എ പ്ര​സി​ഡ​ന്‍റു​മാ​രാ​യ ഒ.​ജെ. മ​ത്താ​യി, ജ​യ​ൻ പി. ​വ​ർ​ഗീ​സ് തു​ട​ങ്ങി​യ​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.
ലോ​ഗോ മ​ത്സ​ര​ത്തി​ൽ ഒ​ന്നാം സ​മ്മാ​നം നേ​ടി​യ പ്ല​സ് ടു ​വി​ദ്യാ​ർ​ഥി​നി അ​ലീ​ന ട്രീ​സ ലി​ജോ​യി​യെ യോ​ഗ​ത്തി​ൽ അ​നു​മോ​ദി​ച്ചു.