ഡോ. ​എ. സു​ബ്ബ​റാ​വു ജ​ന്മ​ശ​താ​ബ്ദി​: കാ​നം രാ​ജേ​ന്ദ്ര​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും
Tuesday, October 15, 2019 1:30 AM IST
കാ​സ​ര്‍​ഗോ​ഡ്: സ്വാ​ത​ന്ത്ര്യസ​മ​ര​സേ​നാ​നി​യും മു​ന്‍ മ​ന്ത്രി​യും സി​പി​ഐ നേ​താ​വു​മാ​യി​രു​ന്ന ഡോ. ​എ. സു​ബ്ബ​റാ​വു​വി​ന്‍റെ ജ​ന്മ​ശ​താ​ബ്ദി ആ​ഘോ​ഷം​നാ​ളെ കാ​സ​ർ​ഗോ​ഡ് സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി കാ​നം രാ​ജേ​ന്ദ്ര​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും. ഉ​ച്ച​യ്ക്ക് ര​ണ്ടിന് കാ​സ​ർ​ഗോ​ഡ് പ​ഴ​യ ബ​സ്‌​സ്റ്റാ​ൻ​ഡി​ലെ വ്യാ​പാ​ര​ഭ​വ​ന്‍ ഹാ​ളി​ല്‍ ന​ട​ക്കു​ന്ന പ​രി​പാ​ടി​യി​ൽ റ​വ​ന്യൂ മ​ന്ത്രി ഇ. ​ച​ന്ദ്ര​ശേ​ഖ​ര​ന്‍, സി​പി​ഐ സം​സ്ഥാ​ന എ​ക്‌​സി​ക്യൂ​ട്ടീ​വ് അം​ഗം സി.​പി. മു​ര​ളി തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും. ആ​ഘോ​ഷ പ​രി​പാ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി ജി​ല്ല​യി​ലെ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ല്‍ സെ​മി​നാ​റു​ക​ള്‍, സം​വാ​ദ​സ​ദ​സു​ക​ള്‍, പൊ​തു​സ​മ്മേ​ള​ന​ങ്ങ​ള്‍ എ​ന്നി​വ സം​ഘ​ടി​പ്പി​ക്കും.