ആ​വേ​ശം ഉ​ച്ച​സ്ഥാ​യി​യി​ൽ; അ​വ​സാ​ന ലാ​പ്പി​ല്‍ മ​ഞ്ചേ​ശ്വ​രം ക​ത്തി​ക്ക​യ​റു​ന്നു
Wednesday, October 16, 2019 1:03 AM IST
മ​ഞ്ചേ​ശ്വ​രം: പ​ര​സ്യ​പ്ര​ചാ​ര​ണം അ​വ​സാ​നി​ക്കാ​ന്‍ നാ​ലു​ദി​വ​സം അ​വ​ശേ​ഷി​ക്കേ ക​ളി​തീ​രാ​ന്‍ നി​മി​ഷ​ങ്ങ​ള്‍ മാ​ത്രം ബാ​ക്കി​യു​ള്ള ഓ​ട്ട​മ​ത്സ​രം പോ​ലെ ആ​വേ​ശം ക​ത്തി​ക്ക​യ​റു​ക​യാ​ണ് മ​ഞ്ചേ​ശ്വ​ര​ത്തി​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് വേ​ദി​യി​ല്‍. പൊ​തു​തെ​ര​ഞ്ഞെ​ടു​പ്പ് വേ​ള​യി​ല്‍​പോ​ലും ഇ​ത്ര​യ​ധി​കം നേ​താ​ക്ക​ളും പൊ​തു​യോ​ഗ​ങ്ങ​ളും നി​ര​ന്ന ഒ​രു തെ​ര​ഞ്ഞെ​ടു​പ്പ് കാ​ലം മ​ഞ്ചേ​ശ്വ​ര​ത്തി​ന്‍റെ ഓ​ര്‍​മ​യി​ലി​ല്ല.
സ​പ്ത​ഭാ​ഷ​ക​ളു​ടെ സം​ഗ​മ​ഭൂ​മി​യാ​ണെ​ങ്കി​ലും ശു​ദ്ധ​മ​ല​യാ​ളം കേ​ട്ടാ​ല്‍ മ​ന​സി​ലാ​കാ​ത്ത​വ​രാ​രും മ​ഞ്ചേ​ശ്വ​ര​ത്തി​ല്ല. അ​തു​കൊ​ണ്ടു​ത​ന്നെ കേ​ര​ള​ത്തി​ന്‍റെ എ​ല്ലാ ഭാ​ഗ​ങ്ങ​ളി​ല്‍​നി​ന്നും ഇ​വി​ടെ പ്ര​ചാ​ര​ണ​ത്തി​നെ​ത്തു​ന്ന നേ​താ​ക്ക​ള്‍​ക്ക് ഒ​രി​ക്ക​ലും ദ്വി​ഭാ​ഷി​യു​ടെ ആ​വ​ശ്യം വ​രാ​റി​ല്ല. മ​ഞ്ചേ​ശ്വ​ര​ത്തു​കാ​ര്‍​ക്ക് ഇ​തു​വ​രെ ടി​വി​യി​ല്‍ ക​ണ്ടും​കേ​ട്ടും മാ​ത്രം പ​രി​ച​യ​മു​ള്ള ദേ​ശീ​യ-​സം​സ്ഥാ​ന നേ​താ​ക്ക​ളി​ല്‍ പ​ല​രെ​യും നേ​രി​ട്ടു​കാ​ണാ​നു​ള്ള അ​വ​സ​ര​മാ​യി ഈ ​ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ്.
മ​റ്റു ജി​ല്ല​ക​ളി​ല്‍​നി​ന്ന് വ​രു​ന്ന നേ​താ​ക്ക​ള്‍​ക്കും പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കും കേ​ട്ട​റി​ഞ്ഞ​തൊ​ന്നു​മ​ല്ല യ​ഥാ​ര്‍​ത്ഥ മ​ഞ്ചേ​ശ്വ​ര​മെ​ന്ന് മ​ന​സി​ലാ​ക്കി​ക്കൊ​ടു​ക്കാ​നും ക​ഴി​ഞ്ഞു. കേ​ട്ടുമ​ന​സി​ലാ​ക്കാ​ന്‍ പ്ര​യാ​സ​മു​ള്ള ഭാ​ഷ സം​സാ​രി​ക്കു​ന്ന ഉ​ള്‍​നാ​ടു​ക​ള്‍ പ്ര​തീ​ക്ഷി​ച്ചെ​ത്തി​യ പ​ല​രും മ​ഞ്ചേ​ശ്വ​ര​ത്തെ മെ​ക്കാ​ഡം ടാ​ര്‍ ചെ​യ്ത ഗ്രാ​മീ​ണ​റോ​ഡു​ക​ളും ഹോ​ട്ട​ലു​ക​ളും ക​ച്ച​വ​ടസ്ഥാ​പ​ന​ങ്ങ​ളും ന​ല്ല മ​ല​യാ​ള​ത്തി​ല്‍ മ​റു​പ​ടി പ​റ​യു​ന്ന നാ​ട്ടു​കാ​രെ​യും ക​ണ്ട് അ​ദ്ഭു​ത​പ്പെ​ട്ടു​പോ​യ​താ​യി മൂ​ന്നു മു​ന്ന​ണി​ക​ളു​ടെ​യും പ്ര​വ​ര്‍​ത്ത​ക​ര്‍ ത​ന്നെ പ​റ​യു​ന്നു.
നേ​താ​ക്ക​ളു​ടെ​യും പൊ​തു​യോ​ഗ​ങ്ങ​ളു​ടെ​യും എ​ണ്ണ​ത്തി​ലും കാ​ടി​ള​ക്കി​യു​ള്ള പ്ര​ചാ​ര​ണ​ത്തി​ലും ഒ​രു​പ​ടി മു​ന്നി​ലെ​ത്തി​യ​ത് യു​ഡി​എ​ഫാ​ണ്. സാ​ക്ഷാ​ല്‍ എ.​കെ.​ആ​ന്‍റ​ണി​യും ഉ​മ്മ​ന്‍ ചാ​ണ്ടി​യും മു​ത​ല്‍ കെ.​സി.​വേ​ണു​ഗോ​പാ​ല്‍, ര​മേ​ശ് ചെ​ന്നി​ത്ത​ല, മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ന്‍, ബെ​ന്നി ബ​ഹ​നാ​ന്‍, എം.​എം.​ഹ​സ​ന്‍ എ​ന്നു​തു​ട​ങ്ങി വി.​ടി.​ബ​ല്‍​റാം, ര​മ്യ ഹ​രി​ദാ​സ്, ഡീ​ന്‍ കു​ര്യാ​ക്കോ​സ്, ഷാ​ഫി പ​റ​മ്പി​ല്‍ അ​ട​ക്ക​മു​ള്ള യു​വ​നേ​താ​ക്ക​ള്‍ വ​രെ മ​ഞ്ചേ​ശ്വ​രം മ​ണ്ഡ​ല​ത്തി​ന്‍റെ വി​വി​ധ കോ​ണു​ക​ളി​ലെ​ത്തി. ഒ​പ്പം രാ​ജ്‌​മോ​ഹ​ന്‍ ഉ​ണ്ണി​ത്താ​ന്‍ എം​പി, കെ​പി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കെ.​പി.​കു​ഞ്ഞി​ക്ക​ണ്ണ​ന്‍ തു​ട​ങ്ങി​യ​വ​രും ഡി​സി​സി പ്ര​സി​ഡ​ന്‍റ് ഹ​ക്കീം കു​ന്നി​ലും സു​ബ്ബ​യ്യ റൈ​യും അ​ട​ക്ക​മു​ള്ള കോ​ണ്‍​ഗ്ര​സ് പ്രാ​ദേ​ശി​ക നേ​താ​ക്ക​ളും പൊ​തു​യോ​ഗ​ങ്ങ​ളി​ലും പ്ര​ചാ​ര​ണ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ലും നി​റ​ഞ്ഞു​നി​ല്‍​ക്കു​ന്നു.
ഘ​ട​ക​ക​ക്ഷി​ക​ളു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് പോ​രാ​ട്ട​ങ്ങ​ളു​ടെ പ്ര​ചാ​ര​ണ​വും കോ​ണ്‍​ഗ്ര​സ് മു​ന്നി​ല്‍ നി​ന്നു ന​യി​ക്കു​ന്ന സ​മീ​പ​കാ​ല പ്ര​വ​ണ​ത​യു​ടെ തു​ട​ര്‍​ച്ച​യാ​ണ് മ​ഞ്ചേ​ശ്വ​ര​ത്തും കാ​ണു​ന്ന​ത്. ഒ​രു​പ​ക്ഷേ മ​ഞ്ചേ​ശ്വ​ര​ത്തി​ന് ഇ​തും പു​തി​യ അ​നു​ഭ​വ​മാ​ണ്. പ​ല​പ്പോ​ഴും കോ​ണ്‍​ഗ്ര​സി​ന്‍റെ സം​ഘ​ട​നാ സം​വി​ധാ​ന​ങ്ങ​ള്‍ നി​ശ​ബ്ദ​മാ​കു​ന്ന​തി​നെ​ച്ചൊ​ല്ലി മു​സ്‌​ലിം​ ലീ​ഗ് പ​രാ​തിപ​റ​യു​ന്ന ച​രി​ത്ര​മാ​ണ് ഇ​തു​വ​രെ ഉ​ണ്ടാ​യി​രു​ന്ന​ത്.
കോ​ണ്‍​ഗ്ര​സി​നൊ​പ്പം വി​വി​ധ യു​ഡി​എ​ഫ് ഘ​ട​ക​ക​ക്ഷി​ക​ളു​ടെ നേ​താ​ക്ക​ളാ​യ ജോ​സ് കെ.​മാ​ണി, പി.​ജെ.​ജോ​സ​ഫ്, എ​ന്‍.​കെ.​പ്രേ​മ​ച​ന്ദ്ര​ന്‍ തു​ട​ങ്ങി​യ​വ​രും മ​ഞ്ചേ​ശ്വ​ര​ത്തെ​ത്തി.
ഇ​തി​ല്‍ പ​ല​രും ആ​ദ്യ​മാ​യാ​യി​രു​ന്നു ഇ​വി​ടെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​നെ​ത്തു​ന്ന​ത്. ലീ​ഗി​ന്‍റെ മു​ഖ്യ പ്ര​ചാ​ര​ക​നാ​യ പി.​കെ.​കു​ഞ്ഞാ​ലി​ക്കു​ട്ടി, സാ​ദി​ഖ​ലി ശി​ഹാ​ബ് ത​ങ്ങ​ള്‍ തു​ട​ങ്ങി​യ​വ​ര്‍​ക്കു പു​റ​മേ കെ.​എം.​ഷാ​ജി​യും പി.​കെ.​ഫി​റോ​സും അ​ട​ങ്ങു​ന്ന യൂ​ത്ത് ലീ​ഗ് നേ​താ​ക്ക​ള്‍ മ​ണ്ഡ​ല​ത്തി​ല്‍ സ​ജീ​വ​മാ​ണ്. എ.​കെ.​എം.​അ​ഷ്‌​റ​ഫി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ പ്രാ​ദേ​ശി​ക​നേ​താ​ക്ക​ളു​ടെ പ​ട വേ​റെ​യും.
വ​ലി​യ നേ​താ​ക്ക​ളു​ടെ സാ​ന്നി​ധ്യ​ത്തേ​ക്കാ​ള്‍ സ്ഥാ​നാ​ര്‍​ഥി​യു​ടെ സ​വി​ശേ​ഷ​മാ​യ വ്യ​ക്തി​ത്വ​ത്തെ ത​ന്നെ പ്ര​ചാ​ര​ണാ​യു​ധ​മാ​ക്കി​യാ​ണ് തു​ട​ക്ക​ത്തി​ല്‍ ഇ​ട​തു​മു​ന്ന​ണി ശ്ര​ദ്ധ പി​ടി​ച്ചു​പ​റ്റി​യ​ത്. സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​നും മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നും മ​ണ്ഡ​ല​ത്തി​ലെ​ത്തി​യ​തോ​ടെ ഇ​ട​തു​മു​ന്ന​ണി​യു​ടെ ആ​വേ​ശം ഉ​ച്ച​സ്ഥാ​യി​യി​ലാ​യി.
വ​രും​ദി​വ​സ​ങ്ങ​ളി​ല്‍ വീ​ണ്ടും കോ​ടി​യേ​രി​യും കാ​നം രാ​ജേ​ന്ദ്ര​നും പ്ര​ചാ​ര​ണം ന​യി​ക്കാ​നെ​ത്തു​ന്നു​ണ്ട്. സി​പി​എം സ്ഥാ​നാ​ര്‍​ഥി ശ​ങ്ക​ര്‍ റൈ​യു​ടെ വി​ശ്വാ​സ​പ്ര​ഖ്യാ​പ​ന​ത്തെ മു​ഖ്യ​മ​ന്ത്രി​പോ​ലും പ​ര​സ്യ​മാ​യി പി​ന്തു​ണ​ച്ച​ത് പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് ആ​ശ്വാ​സ​മാ​യി.
മ​റ്റു പ​ല​യി​ട​ങ്ങ​ളി​ലും പ​രീ​ക്ഷി​ച്ചു വി​ജ​യി​ച്ചി​ട്ടു​ള്ള ത​ന്ത്രം ആ​ദ്യ​മാ​യി മ​ഞ്ചേ​ശ്വ​ര​ത്ത് പ​രീ​ക്ഷി​ക്ക​പ്പെ​ടു​മ്പോ​ള്‍ അ​തി​ന്‍റെ വി​ജ​യസാ​ധ്യ​ത​യെ​ക്കു​റി​ച്ചു​ള്ള പ്ര​തീ​ക്ഷ​ക​ളാ​ണ് ഇ​ട​തു ക്യാ​മ്പി​ന് ആ​വേ​ശം പ​ക​രു​ന്ന​ത്.
ഒ​പ്പം പാ​ര്‍​ട്ടി സം​വി​ധാ​ന​ത്തെ എ​ണ്ണ​യി​ട്ട യ​ന്ത്രം പോ​ലെ സ​ജീ​വ​മാ​ക്കാ​ന്‍ കേ​ന്ദ്ര​ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ പി.​ക​രു​ണാ​ക​ര​ന്‍, പി.​കെ.​ശ്രീ​മ​തി, ജി​ല്ലാ നേ​താ​ക്ക​ളാ​യ കെ.​പി.​സ​തീ​ഷ് ച​ന്ദ്ര​ന്‍, സി.​എ​ച്ച്. കു​ഞ്ഞ​മ്പു, എം.​വി.​ബാ​ല​കൃ​ഷ്ണ​ന്‍ മാ​സ്റ്റ​ര്‍, വി.​പി.​പി. മു​സ്ത​ഫ തു​ട​ങ്ങി​യ​വ​രു​ടെ നി​ര​ന്ത​ര സാ​ന്നി​ധ്യ​വു​മു​ണ്ട്.
പ്ര​ചാ​ര​ണ കോ​ലാ​ഹ​ല​ങ്ങ​ളു​ടെ ക​ണ​ക്കെ​ടു​ക്കു​മ്പോ​ള്‍ ഒ​രു​പ​ടി പി​ന്നി​ലാ​ണെ​ന്ന് തോ​ന്നി​ക്കാ​മെ​ങ്കി​ലും അ​ണി​യ​റ​യി​ലെ നി​ശ​ബ്ദ നീ​ക്ക​ങ്ങ​ളി​ലൂ​ടെ ക​രു​ത്താ​ർ​ജി​ക്കാ​നാ​ണ് ഇ​ത്ത​വ​ണ ബി​ജെ​പി​യു​ടെ നീ​ക്കം.
ബി​ജെ​പി​യു​ടെ പ്ര​ചാ​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ക​ത്തി​പ്പ​ട​ര്‍​ന്ന് വി​ജ​യ​സാ​ധ്യ​ത തെ​ളി​യു​മ്പോ​ള്‍ അ​തി​ല്ലാ​താ​ക്കാ​നാ​യി എ​തി​രാ​ളി​ക​ള്‍ ഒ​ന്നി​ക്കു​ന്ന മു​ന്‍​കാ​ല അ​നു​ഭ​വ​ങ്ങ​ള്‍ ആ​വ​ര്‍​ത്തി​ക്കാ​തി​രി​ക്കാ​നും കൂ​ടു​ത​ല്‍ ന​ല്ല​ത് നി​ശ​ബ്ദപ്ര​ചാ​ര​ണ​മാ​ണെ​ന്ന നി​ല​പാ​ടാ​ണ് നേ​താ​ക്ക​ളും സ്വീ​ക​രി​ക്കു​ന്ന​ത്.
കെ.​സു​രേ​ന്ദ്ര​ന്‍ മ​ത്സ​രി​ക്കു​ന്ന കോ​ന്നി​യി​ലും ഏ​റെ​ക്കു​റെ ഇ​തേവ​ഴി​യാ​ണ് സ്വീ​ക​രി​ച്ചി​ട്ടു​ള്ള​തെ​ന്ന് ബി​ജെ​പി നേ​താ​ക്ക​ള്‍ പ​റ​യു​ന്നു. മ​ഞ്ചേ​ശ്വ​ര​ത്ത് മ​ത​ന്യൂ​ന​പ​ക്ഷ വി​ഭാ​ഗ​ങ്ങ​ള്‍​ക്കി​ട​യി​ലേ​ക്ക് ക​ട​ന്നു​ക​യ​റു​ന്ന​തി​നു​ള്ള ശ്ര​മ​ങ്ങ​ളും അ​ണി​യ​റ​യി​ല്‍ സ​ജീ​വ​മാ​ണ്.
ഖാ​സി സി.​എം.​അ​ബ്ദു​ള്ള മൗ​ല​വി​യു​ടെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ന്വേ​ഷ​ണം ശ​രി​യാ​യ ദി​ശ​യി​ലെ​ത്തി​ക്കു​ന്ന​തി​നാ​യി കേ​ന്ദ്ര​സ​ര്‍​ക്കാ​രി​ന്‍റെ ഇ​ട​പെ​ട​ലും കാ​രു​ണ്യ​മാ​താ ദേ​വാ​ല​യ​ത്തി​നു നേ​രെ ന​ട​ന്ന ആ​ക്ര​മ​ണ​ത്തി​ന്‍റെ അ​ന്വേ​ഷ​ണ​ത്തി​ല്‍ പോ​ലീ​സ് കാ​ണി​ക്കു​ന്ന നി​സം​ഗ​ത​യും ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ഇ​വ​ർ പ്ര​ചാ​ര​ണം ന​ട​ത്തു​ന്ന​ത്.
നി​ശ​ബ്ദപ്ര​ചാ​ര​ണ​ത്തി​ലൂ​ടെ സ​മാ​ഹ​രി​ക്കു​ന്ന അ​ധി​ക​വോ​ട്ടു​ക​ള്‍​ക്കൊ​പ്പം പാ​ര്‍​ട്ടി​യു​ടെ ഉ​റ​ച്ച കേ​ഡ​ര്‍ വോ​ട്ടു​ക​ളും കൂ​ടു​മ്പോ​ള്‍ അ​ദ്ഭു​തം സൃ​ഷ്ടി​ക്കാ​നാ​വു​മെ​ന്നാ​ണ് അ​വ​രു​ടെ പ്ര​തീ​ക്ഷ.