സ്കോ​ള​ർ​ഷി​പ്പ് വി​ത​ര​ണ​വും സ​ഹ​വാ​സ ക്യാ​മ്പും
Saturday, October 19, 2019 1:23 AM IST
കാ​ഞ്ഞ​ങ്ങാ​ട്: ശ്രീ ​ശ​ങ്ക​രാ​ചാ​ര്യ സം​സ്കൃ​ത സ​ർ​വ​ക​ലാ​ശാ​ല പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സ്കോ​ള​ർ​ഷി​പ്പ് വി​ത​ര​ണ​വും ഉ​പ​ജി​ല്ലാ സ​ഹ​വാ​സ ക്യാ​മ്പും പ​ണ്ഡി​ത സ​മാ​ദ​ര​ണ​വും സം​ഘ​ടി​പ്പി​ച്ചു. ഡോ.​ കെ.​വി. അ​ജി​ത്ത്കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. സം​സ്കൃ​ത ഭാ​ഷാപ​ഠ​ന​ത്തി​ന്‍റെ പ്രാ​ധാ​ന്യം കു​ട്ടി​ക​ളി​ലേ​ക്ക് എ​ത്തി​ക്കു​ക​യെ​ന്ന​താ​ണ് സ​ഹ​വാ​സ ക്യാ​മ്പി​ന്‍റെ ല​ക്ഷ്യം. ഹൊ​സ്ദു​ർ​ഗ് ഉ​പ​ജി​ല്ല​യി​ലെ വി​വി​ധ വി​ദ്യാ​ല​യ​ങ്ങ​ളി​ൽ നി​ന്നാ​യി നൂ​റ്റി അ​ൻ​പ​തി​ൽപ്പ​രം കു​ട്ടി​ക​ൾ സ​ഹ​വാ​സ ക്യാ​മ്പി​ൽ പ​ങ്കെ​ടു​ക്കു​ന്നു​ണ്ട്. പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി സം​സ്കൃ​തം വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ള്ള ശ്രീ ​ശ​ങ്ക​രാ​ചാ​ര്യ സ്കോ​ള​ർ​ഷി​പ്പ് വി​ത​ര​ണ​വും ന​ട​ന്നു. പ​ണ്ഡി​ത സ​മാ​ദ​ര​ണ പ​രി​പാ​ടി​യി​ൽ പൂര​ക്ക​ളി-മ​റ​ത്തു​ക​ളി ആ​ചാ​ര്യ​ൻ സി.​കെ. നാ​രാ​യ​ണ പ​ണി​ക്ക​റെ ഹൊ​സ്ദു​ർ​ഗ് എഇ​ഒ കെ.​വി. ജ​യ​രാ​ജ​ൻ ആ​ദ​രി​ച്ചു. അ​ധ്യാ​പ​ക​ർ​ക്കാ​യി സം​സ്ഥാ​ന​ത​ല​ത്തി​ൽ ന​ട​ത്തി​യ ര​ച​നാമ​ത്സ​ര വി​ജ​യി​ക​ളാ​യ എ​ച്ച്.​പ​ര​മേ​ശ്വ​ര​ൻ, ഡോ.​സു​നി​ൽ​കു​മാ​ർ കോ​റോ​ത്ത് എ​ന്നി​വ​രെ​യും ച​ട​ങ്ങി​ൽ അ​നു​മോ​ദി​ച്ചു.