പു​ല്ലൂ​ർ സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക്: ചാ​ലി​ങ്കാ​ൽ ബ്രാ​ഞ്ച് ഉ​ദ്ഘാ​ട​നം
Saturday, October 19, 2019 1:23 AM IST
പെ​രി​യ: പു​ല്ലൂ​ർ സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ന്‍റെ ന​വീ​ക​രി​ച്ച ചാ​ലി​ങ്കാ​ൽ ബ്രാ​ഞ്ചി​ന്‍റെ ഉ​ദ്ഘാ​ട​നം കാ​സ​ർ​ഗോ​ഡ് ജി​ല്ലാ സ​ഹ​ക​ര​ണ​സം​ഘം ജോ​യി​ന്‍റ് ര​ജി​സ്ട്രാ​ർ വി.​മു​ഹ​മ്മ​ദ് നൗ​ഷാ​ദ് നി​ർ​വ​ഹി​ച്ചു. ബാ​ങ്ക് പാ​ർ​ട്ട്ടൈം അ​ഡ്മി​നി​സ്ട്രേ​റ്റ​ർ പി.​വി.​ര​ഞ്ജി​ത്ത് അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. സ് ട്രോം​ഗ് റൂ​മി​ന്‍റെ ഉ​ദ്ഘാ​ട​നം ഹൊ​സ്ദു​ർ​ഗ് സ​ഹ​ക​ര​ണ​സം​ഘം അ​സി. ര​ജി​സ്ട്രാ​ർ വി.​ച​ന്ദ്ര​ൻ നി​ർ​വ​ഹി​ച്ചു. കാ​സ​ർ​ഗോ​ഡ് അ​സി. ര​ജി​സ്ട്രാ​ർ (പ്ലാ​നിം​ഗ്) കെ.​മു​ര​ളീ​ധ​ര​ൻ നി​ക്ഷേ​പം സ്വീ​ക​രി​ച്ചു. ഹൊ​സ്ദു​ർ​ഗ് സ​ഹ​ക​ര​ണ സം​ഘം അ​സി. ഓ​ഡി​റ്റ് ഡ​യ​റ​ക്ട​ർ എം. ​ആ​ന​ന്ദ​ൻ വാ​യ്പാ​വി​ത​ര​ണം ന​ട​ത്തി. പി.​ലോ​ഹി​താ​ക്ഷ​ൻ, ടി.​വി.​ഉ​ഷ, എം. ​ച​ന്ദ്ര​ൻ, വി.​രാ​ഗേ​ഷ് കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.