ഖ​മ​റു​ദ്ദീ​നാ​യി വോ​ട്ട​ഭ്യ​ർ​ഥി​ച്ച് ഭ​വ​ന​സ​ന്ദ​ർ​ശ​ന​വു​മാ​യി ഉ​ണ്ണി​ത്താ​ൻ
Sunday, October 20, 2019 1:02 AM IST
കു​ന്പ​ള: മ​ഞ്ചേ​ശ്വ​രം ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു​ഡി​എ​ഫി​ന്‍റെ പ്ര​ചാ​ര​ണം ന​യി​ച്ച രാ​ജ് മോ​ഹ​ൻ ഉ​ണ്ണി​ത്താ​ൻ എം​പി പ്ര​ചാ​ര​ണ​ത്തി​ന്‍റെ അ​വ​സാ​ന​ദി​ന​ങ്ങ​ളി​ൽ ഭ​വ​ന​സ​ന്ദ​ർ​ശ​ന​ങ്ങ​ളു​ടെ തി​ര​ക്കി​ലാ​യി​രു​ന്നു. വെ​യി​ൽ​ച്ചൂ​ട് പോ​ലും കാ​ര്യ​മാ​ക്കാ​തെ ഉ​ച്ച​വ​രെ പ്ര​വ​ർ​ത്ത​ക​ർ​ക്കൊ​പ്പം വീ​ടു​ക​ളി​ൽ ക​യ​റി വോ​ട്ട് അ​ഭ്യ​ർ​ഥി​ച്ച​തി​നു ശേ​ഷം കു​ടും​ബ സം​ഗ​മ​ങ്ങ​ളി​ലും പ​ങ്കെ​ടു​ത്തു.

മ​ഞ്ചേ​ശ്വ​ര​ത്തെ പ്ര​ചാ​ര​ണ​ത്തി​ന്‍റെ സൗ​ക​ര്യാ​ർ​ഥം ഉ​പ്പ​ള​യ്ക്ക​ടു​ത്ത് കൈ​ക്ക​മ്പ​യി​ൽ വീ​ടെ​ടു​ത്ത് താ​മ​സി​ക്കു​ക​യാ​ണ് ഉ​ണ്ണി​ത്താ​ൻ. രാ​വി​ലെ ത​ന്നെ ഉ​പ്പ​ള​യി​ലെ യു​ഡി​എ​ഫി​ന്‍റെ കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി ഓ​ഫീ​സി​ലെ​ത്തി വി​വി​ധ പ​ഞ്ചാ​യ​ത്തു​ക​ളി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് ചു​മ​ത​ല വ​ഹി​ക്കു​ന്ന നേ​താ​ക്ക​ളെ വി​ളി​ച്ച് നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കി​യ​തി​നു​ശേ​ഷ​മാ​ണ് ഭ​വ​ന​സ​ന്ദ​ർ​ശ​ന​ങ്ങ​ൾ​ക്കാ​യി ഇ​റ​ങ്ങു​ന്ന​ത്. വൈ​കു​ന്നേ​രം തി​രി​ച്ചെ​ത്തി​യ​തി​നു​ശേ​ഷം ദി​വ​സേ​ന​യു​ള്ള അ​വ​ലോ​ക​ന യോ​ഗ​ങ്ങ​ളി​ലും പ​ങ്കെ​ടു​ക്കു​ന്നു. യു​ഡി​എ​ഫ് ക്യാ​ന്പ് നൂ​റ് ശ​ത​മാ​നം വി​ജ​യ​പ്ര​തീ​ക്ഷ​യി​ലാ​ണെ​ന്ന് ഉ​ണ്ണി​ത്താ​നും യു​ഡി​എ​ഫ് നേ​താ​ക്ക​ളും പ​റ​യു​ന്നു.