ന​ന്മ​യും ഒ​രു​മ​യും കൈ​കോ​ർ​ത്തു; മോ​നാ​ച്ച വ​യ​ലി​ൽ നൂ​റു​മേ​നി വി​ള​ഞ്ഞു
Sunday, October 20, 2019 1:02 AM IST
കാ​ഞ്ഞ​ങ്ങാ​ട്: കു​ടും​ബ​ശ്രീ ജെ​എ​ൽ​ജി കൂ​ട്ടാ​യ്മ​യി​ൽ മോ​നാ​ച്ച വ​യ​ലി​ൽ ഒ​രു​ക്കി​യ നെ​ൽ​ക്കൃഷി​യി​ൽ നൂ​റു​മേ​നി വി​ള​വ്. ര​ണ്ട​ര ഏ​ക്ക​ർ പാ​ട​ത്തെ കൃ​ഷി​യു​ടെ വി​ള​വെ​ടു​പ്പ് ഉ​ത്സ​വം കു​ടും​ബ​ശ്രീ ജി​ല്ലാ കോ-​ഓ​ർ​ഡി​നേ​റ്റ​ർ ടി. ​ടി. സു​രേ​ന്ദ്ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ന​ഗ​ര​സ​ഭാ വി​ക​സ​ന സ്ഥി​രം സ​മി​തി ചെ​യ​ർ​മാ​ൻ എ​ൻ. ഉ​ണ്ണി​കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ന​ന്മ, ഒ​രു​മ സം​ഘ​ങ്ങ​ൾ സം​യു​ക്ത​മാ​യി ന​ട​ത്തി​യ കൃ​ഷി​യി​ൽ ആ​തി​ര നെ​ൽ​വി​ത്താ​ണ് ഉ​പ​യോ​ഗി​ച്ച​ത്. കൃ​ഷി ഓ​ഫീ​സ​ർ വി​മി​ത,
പാ​ട​ശേ​ഖ​ര സ​മി​തി ഭാ​ര​വാ​ഹി​ക​ളാ​യ ഇ. ​വി. രാ​ഘ​വ​ൻ നാ​യ​ർ, പി. ​ശ്രീ​ധ​ര​ൻ, എ. ​വി. കൃ​ഷ്ണ​ൻ, കു​ടും​ബ​ശ്രീ മെ​ംബർ സെ​ക്ര​ട്ട​റി ജ​യ​ച​ന്ദ്ര​ൻ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു. എം. ​ശ്യാ​മ​ള, പി. ​ഓ​മ​ന, പി. ​കാ​ർ​ത്ത്യാ​യ​നി, എ.​വി. വി​ജ​യ​ല​ക്ഷ്മി, ടി.​വി. യ​ശോ​ദ, ടി.​വി. രാ​ധ, എം. ​ച​ന്ദ്ര​മ​തി, പി. ​ഭാ​ർ​ഗ​വി, പി. ​ല​ക്ഷ്മി, എ.​വി. ഓ​മ​ന, സ്വ​പ്ന ദാ​മോ​ദ​ര​ൻ എ​ന്നി​വ​രാ​ണ് കൂ​ട്ടാ​യ്മ​യി​ൽ പ​ങ്കാ​ളി​ക​ളാ​യ​ത്.