സ​ങ്ക​ര​യി​നം തെ​ങ്ങി​ന്‍ തൈ​ക​ള്‍
Sunday, October 20, 2019 1:02 AM IST
കാ​സ​ർ​ഗോ​ഡ്: സം​സ്ഥാ​ന നാ​ളി​കേ​ര വി​ക​സ​ന കൗ​ണ്‍​സി​ല്‍ മു​ഖേ​ന ന​ട​പ്പാ​ക്കു​ന്ന 'കേ​ര​കേ​ര​ളം സ​മൃ​ദ്ധ​കേ​ര​ളം' പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി സ​ങ്ക​ര​യി​നം തെ​ങ്ങി​ന്‍ തൈ​ക​ള്‍ സൗ​ജ​ന്യ​നി​ര​ക്കി​ല്‍ കാ​സ​ർ​ഗോ​ഡ് ന​ഗ​ര​സ​ഭാ കൃ​ഷി​ഭ​വ​നി​ല്‍ നി​ന്ന് ല​ഭി​ക്കും. മി​ക​ച്ച പ​രി​ച​ര​ണം ന​ല്‍​കി​യാ​ല്‍ മൂ​ന്നു വ​ര്‍​ഷം കൊ​ണ്ട് കാ​യ്ഫ​ല​മു​ണ്ടാ​കും. 125 രൂ​പ​യാ​ണ് വി​ല. കു​റ​ഞ്ഞ​ത് 10 തെ​ങ്ങി​ന്‍​തൈ​ക​ള്‍ 15 സെ​ന്‍റി​ല്‍ ന​ടു​ന്ന​വ​ര്‍​ക്ക് ധ​ന​സ​ഹാ​യ​വും ല​ഭി​ക്കും. തൈ​ക​ള്‍ ആ​വ​ശ്യ​മു​ള്ള ന​ഗ​ര​സ​ഭാ പ​രി​ധി​യി​ലു​ള്ള ക​ര്‍​ഷ​ക​ര്‍ ഭൂ​നി​കു​തി​യ​ട​ച്ച​തി​ന്‍റേ​യും ബാ​ങ്ക് പാ​സ്ബു​ക്കി​ന്‍റെ​യും പ​ക​ര്‍​പ്പു​ക​ള്‍ സ​ഹി​തം അ​പേ​ക്ഷി​ക്ക​ണം.