എ​ല്‍​ഡി ക്ലര്‍​ക്ക് പ​രീ​ക്ഷ 22ന്
Sunday, October 20, 2019 1:07 AM IST
കാ​സ​ര്‍​ഗോ​ഡ്: ജി​ല്ല​യി​ല്‍ വി​വി​ധ വ​കു​പ്പു​ക​ളി​ല്‍ എ​ല്‍​ഡി ക്ലര്‍​ക്ക്(​ക​ന്ന​ഡ-​മ​ല​യാ​ളം അ​റി​യു​ന്ന​വ​ര്‍​ക്ക്) ത​സ്തി​ക​യി​ലേ​ക്ക് നേ​രി​ട്ടും ത​സ്തി​ക​മാ​റ്റം വ​ഴി​യും ( കാ​റ്റ​ഗ​റി ന​മ്പ​ര്‍ 459/2016, 460/2016) അ​പേ​ക്ഷി​ച്ച അ​ര്‍​ഹ​രാ​യ ഉ​ദ്യോ​ഗാ​ര്‍​ത്ഥി​ക​ള്‍​ക്ക് ഒ​ക്‌​ടോ​ബ​ര്‍ 22 ന് ​രാ​വി​ലെ 7.30 മു​ത​ല്‍ 9.15 വ​രെ ഒ​ബ്ജ​ക്ടീ​വ് മാ​തൃ​ക​യി​ലു​ള്ള ഒ​എം​ആ​ര്‍ പ​രീ​ക്ഷ കാ​സ​ര്‍​ഗോ​ഡ്, ക​ണ്ണൂ​ര്‍ ജി​ല്ല​ക​ളി​ലെ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ലാ​യി ന​ട​ത്തും. ഒ​ക്‌​ടോ​ബ​ര്‍ 21 ന് ​മ​ഞ്ചേ​ശ്വ​രം മ​ണ്ഡ​ല​ത്തി​ല്‍ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ആ​യ​തി​നാ​ല്‍ കാ​സ​ര്‍​ഗോ​ഡ് ജി​ല്ല​ക്കാ​രാ​യ ഉ​ദ്യോ​ഗാ​ർ​ഥി​ക​ള്‍​ക്ക് ഇ​തേ ജി​ല്ല​യി​ലും മ​റ്റ് ജി​ല്ല​ക​ളി​ൽ നി​ന്നു​ള്ള ഉ​ദ്യോ​ഗാ​ർ​ഥി​ക​ള്‍​ക്ക് ക​ണ്ണൂ​ര്‍ ജി​ല്ല​യി​ലു​മാ​ണ് പ​രീ​ക്ഷാ​കേ​ന്ദ്രം അ​നു​വ​ദി​ച്ചി​ട്ടു​ള്ള​ത്. ഉ​ദ്യോ​ഗാ​ർ​ഥി​ക​ള്‍ പ​രീ​ക്ഷ​യു​ടെ അ​ഡ്മി​ഷ​ന്‍ ടി​ക്ക​റ്റ്, ക​മ്മീ​ഷ​ന്‍റെ വൈ​ബ്‌​സൈ​റ്റി​ല്‍ നി​ന്നും ഡൗ​ണ്‍​ലോ​ഡ് ചെ​യ്യ​ണം. ക​മ്മീ​ഷ​ന്‍ അം​ഗീ​ക​രി​ച്ച ഏ​തെ​ങ്കി​ലും ഒ​രു തി​രി​ച്ച​റി​യ​ല്‍ രേ​ഖ​യു​ടെ അ​സ്സ​ല്‍ സ​ഹി​തം അ​ന്നേ ദി​വ​സം രാ​വി​ലെ 7.30 ന​കം അ​ത​ത് പ​രീ​ക്ഷാ​കേ​ന്ദ്ര​ങ്ങ​ളി​ല്‍ ഹാ​ജ​രാ​ക​ണം.