കൊ​യ്ത്തു​ത്സ​വ​ത്തി​ല്‍ നൂ​റു​മേ​നി​യു​മാ​യി കാ​ലി​ച്ചാ​ന​ടു​ക്ക​ത്തെ കു​ട്ടി​ക​ള്‍
Monday, October 21, 2019 12:50 AM IST
കാ​ലി​ച്ചാ​ന​ടു​ക്കം: കാ​ലി​ച്ചാ​ന​ടു​ക്കം ഗ​വ. ഹൈ​സ്‌​കൂ​ള്‍ കു​ട്ടി​ക​ളു​ടെ വി​യ​ര്‍​പ്പി​ന്‍റെ വി​ല പാ​ഴാ​യി​ല്ല. കാ​ലി​ച്ചാ​ന​ടു​ക്കം മു​ക്കൂ​ട്ട് വ​യ​ലി​ല്‍ നി​ന്ന് അ​വ​ര്‍ കൊ​യ്‌​തെ​ടു​ത്ത​തു നൂ​റു​മേ​നി വി​ള​വ്. തി​രു​വാ​തി​ര ഞാ​റ്റു​വേ​ല​യി​ല്‍ വി​ത​ച്ച നെ​ല്ലി​ല്‍ ന​ല്ല വി​ള​വു​കൊ​യ്തു പ​രി​സ്ഥി​തി​സം​ര​ക്ഷ​ണ​ത്തി​ല്‍ ഒ​ന്നാം​സ്ഥാ​ന​ത്തെ​ത്തി കാ​ലി​ച്ചാ​ന​ടു​ക്ക​ത്തെ കു​ട്ടി​ക​ള്‍. ‌

കു​ട്ടി​ക​ള്‍ ഹ​രി​തോ​ത്സ​വം ന​ട​ത്തി. പാ​ഠം ഒ​ന്ന് പാ​ട​ത്തേ​ക്ക് എ​ന്ന പ​രി​പാ​ടി​യു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് ഗ​വ. ഹൈ​സ്‌​കൂ​ള്‍ കാ​ലി​ച്ചാ​ന​ടു​ക്ക​ത്തെ കു​ട്ടി​ക​ൾ പാ​ട​ത്തി​റ​ങ്ങി​യ​ത്. പ്ര​ദേ​ശ​ത്തെ ക​ര്‍​ഷ​ക​രു​ടെ കൂ​ട്ടാ​യ്മ​യി​ലൂ​ടെ​യും പി​ടി​എ, എ​സ്എം​സി എ​ന്നി​വ​രു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യും സ്‌​കൗ​ട്ട്‌​സ് ആ​ന്‍​ഡ് ഗൈ​ഡ്‌​സ്, ര​ക്ഷി​താ​ക്ക​ള്‍ എ​ന്നി​വ​രു​ടെ പി​ന്തു​ണ​യോ​ടു​മാ​ണു കു​ട്ടി​ക​ള്‍ തി​രു​വാ​തി​ര ഞാ​റ്റു​വേ​ല​യി​ലെ കോ​രി​ച്ചൊ​രി​യു​ന്ന മ​ഴ ചാ​ന്തു ചാ​ലി​ച്ച വ​യ​ലി​ല്‍ ഒ​രു ഏ​ക്ക​ര്‍ സ്ഥ​ല​ത്ത് തേ​ജ​സ് ഞാ​റു ന​ട്ട​ത്.

വി​ള​വെ​ടു​പ്പ് മ​ഹോ​ത്സ​വം ജി​ല്ലാ ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ ഓ​ഫീ​സ​ര്‍ എം. ​മ​ധു​സൂ​ദ​ന​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. കോ​ടോം- ബേ​ളൂ​ര്‍ പ​ഞ്ചാ​യ​ത്ത് കൃ​ഷി ഓ​ഫീ​സ​ര്‍ കെ.​വി. ഹ​രി​ത മു​ഖ്യാ​തി​ഥി ആ​യി. പി​ടി​എ പ്ര​സി​ഡ​ന്‍റ് പി.​വി. ശ​ശി​ധ​ര​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മു​ഖ്യാ​ധ്യാ​പ​ക​ൻ കെ. ​ജ​യ​ച​ന്ദ്ര​ന്‍ സ്വാ​ഗ​തം പ​റ​ഞ്ഞു. സ്കൗ​ട്ട്‌​സ് ആ​ൻ​ഡ് ഗൈ​ഡ്‌​സ് അ​ധ്യാ​പ​ക​രാ​യ വി.​കെ. ഭാ​സ്‌​ക​ര​ന്‍, പി. ​സ​രോ​ജി​നി, പി. ​പ്ര​മോ​ദി​നി. എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ൽകി.

ഏ​റെ​ക്കാ​ല​മാ​യി ത​രി​ശു​ഭൂ​മി​യാ​യി കി​ട​ന്നി​രു​ന്ന ആ​ല​ത്ത​ടി​യി​ലെ സു​ബ്ര​ഹ്മ​ണ്യ​ന്‍ നാ​യ​രു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള മ​യ്യ​ങ്ങാ​നം മു​ക്കൂ​ട്ടി​ലെ ഒ​രു ഏ​ക്ക​ര്‍ 50 സെ​ന്‍റ് പാ​ട​ത്താ​ണ് കൃ​ഷി​യി​റ​ക്കി​യ​ത്. സ്‌​കൗ​ട്ട്സ് ഗ്രൂ​പ്പ് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് എം. ​മോ​ഹ​ന​ന്‍, സ്‌​കൂ​ള്‍ ജീ​വ​ന​ക്കാ​ര​ന്‍ കെ.​ര വി, ​ക​ര്‍​ഷ​ക​രാ​യ എം. ​ശ്രീ​ധ​ര​ന്‍, പി. ​ശ​ശി​ധ​ര​ന്‍ എ​ന്നി​വ​രും ര​ക്ഷി​താ​ക്ക​ളും കു​ട്ടി​ക​ളോ​ടൊ​പ്പം കൂ​ടി. അ​ര ഏ​ക്ക​ര്‍ സ്ഥ​ല​ത്തു നെ​ല്‍​ക്കൃ​ഷി ചെ​യ്തു ക​ഴി​ഞ്ഞ​വ​ര്‍​ഷം കി​ട്ടി​യ 60 പ​റ നെ​ല്ല് പു​ത്ത​രി​പ്പാ​യ​സ​മാ​ക്കി കു​ട്ടി​ക​ള്‍​ക്ക് ന​ൽകി​യ മ​ധു​ര​മു​ള്ള ഓ​ര്‍​മ​യു​മാ​യാ​ണ് കു​ട്ടി​ക​ളും അ​ധ്യാ​പ​ക​രും വ​യ​ലി​ലേ​ക്കി​റ​ങ്ങി​യ​ത്.