ഇന്നാണ് അങ്കം
Monday, October 21, 2019 12:50 AM IST
കാ​സ​ര്‍​ഗോ​ഡ്: പി.​ബി. അ​ബ്ദു​ല്‍ റ​സാ​ഖ് എം​എ​ല്‍​എ വി​ട​വാ​ങ്ങി കൃ​ത്യം ഒ​രു വ​ര്‍​ഷം നീ​ണ്ട കാ​ത്തി​രി​പ്പി​നൊ​ടു​വി​ല്‍ അ​ദ്ദേ​ഹ​ത്തി​ന്‍റെ പി​ന്‍​ഗാ​മി​യെ തെ​ര​ഞ്ഞെ​ടു​ക്കാ​ന്‍ മ​ഞ്ചേ​ശ്വ​രം ഇ​ന്ന് പോ​ളിം​ഗ് ബൂ​ത്തി​ലേ​ക്ക്. രാ​വി​ലെ ഏ​ഴു മു​ത​ലാ​ണ് 198 ബൂ​ത്തു​ക​ളി​ലാ​യി 2,14,810 വോ​ട്ട​ര്‍​മാ​ര്‍ സ​മ്മ​തി​ദാ​നാ​വ​കാ​ശം വി​നി​യോ​ഗി​ക്കാ​നെ​ത്തു​ക.

ഇ​ന്ന​ലെ പൈ​വ​ളി​ഗെ ന​ഗ​ര്‍ ഗ​വ. ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ല്‍ നി​ന്ന് പോ​ളിം​ഗ് സാ​മ​ഗ്രി​ക​ള്‍ ഏ​റ്റു​വാ​ങ്ങി​യ തെ​ര​ഞ്ഞെ​ടു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ വൈ​കി​ട്ടു​ത​ന്നെ പോ​ളിം​ഗ് ബൂ​ത്തു​ക​ളി​ലെ​ത്തി. ഇ​ന്ന് രാ​വി​ലെ 5.30 ന് ​ബൂ​ത്ത് ഏ​ജ​ന്‍റു​മാ​രു​ടെ സാ​ന്നി​ധ്യ​ത്തി​ല്‍ ന​ട​ക്കു​ന്ന മോ​ക്ക് പോ​ളിം​ഗോ​ടെ വോ​ട്ടിം​ഗ് പ്ര​ക്രി​യ​യ്ക്ക് തു​ട​ക്ക​മാ​കും.

ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം ന​ട​ന്ന ക​ലാ​ശ​ക്കൊ​ട്ടി​നു ശേ​ഷ​വും മൂ​ന്നു പ്ര​ധാ​ന മു​ന്ന​ണി​ക​ളു​ടെ​യും സ്ഥാ​നാ​ര്‍​ഥി​ക​ളും പ്ര​വ​ര്‍​ത്ത​ക​രും അ​വ​സാ​ന​വ​ട്ട ഓ​ട്ട​പ്ര​ദ​ക്ഷി​ണ​ങ്ങ​ളു​ടെ തി​ര​ക്കി​ലാ​യി​രു​ന്നു. മ​ണ്ഡ​ല​ത്തി​ലെ ദേ​വാ​ല​യ​ങ്ങ​ള്‍ കേ​ന്ദ്രീ​ക​രി​ച്ചാ​യി​രു​ന്നു ഞാ​യ​റാ​ഴ്ച മൂ​ന്നു സ്ഥാ​നാ​ര്‍​ഥി​ക​ളു​ടെ​യും നി​ശ്ശ​ബ്ദ പ്ര​ചാ​ര​ണം. ഞാ​യ​റാ​ഴ്ച പ്രാ​ര്‍​ത്ഥ​ന​യ്‌​ക്കെ​ത്തി​യ വി​ശ്വാ​സി​ക​ളെ നേ​രി​ല്‍ ക​ണ്ടു വോ​ട്ടു​റ​പ്പി​ക്കാ​ന്‍ സ്ഥാ​നാ​ര്‍​ഥി​ക​ള്‍​ക്കൊ​പ്പം മ​റ്റു നേ​താ​ക്ക​ളു​മെ​ത്തി.

മ​ണ്ഡ​ല​ത്തി​ലെ വി​വി​ധ ജ​ന​വി​ഭാ​ഗ​ങ്ങ​ളെ അ​വ​സാ​ന​നി​മി​ഷം സ്വാ​ധീ​നി​ക്കു​ന്ന​തി​നു​ള്ള അ​ട​വു​ന​യ​ങ്ങ​ളും സ​ജീ​വ​മാ​യി​രു​ന്നു. പ്ര​ചാ​ര​ണ​ത്തി​ന്‍റെ കാ​ര്യ​ത്തി​ല്‍ മൂ​ന്നു മു​ന്ന​ണി​ക​ളും കാ​ണി​ച്ച വ്യ​ത്യ​സ്ത​ത അ​ട​വു​ന​യ​ങ്ങ​ളു​ടെ കാ​ര്യ​ത്തി​ലും പ്ര​ക​ട​മാ​ണ്. കാ​ടി​ള​ക്കി​യു​ള്ള പ്ര​ചാ​ര​ണ​വും പ​ര​സ്യ​മാ​യ അ​ട​വു​ക​ളു​മാ​ണ് യു​ഡി​എ​ഫ് ക്യാ​മ്പി​ന്‍റെ മു​ഖ​മു​ദ്ര​യെ​ങ്കി​ല്‍ ഭാ​ഷാ​പ​ര​വും പ്രാ​ദേ​ശി​ക​വു​മാ​യ വൈ​വി​ധ്യ​ങ്ങ​ള്‍ മു​ത​ലെ​ടു​ത്തു താ​ഴെ​ത​ട്ടു​ക​ളി​ലേ​ക്കി​റ​ങ്ങി​യു​ള്ള പ്ര​ചാ​ര​ണ​വും ത​ന്ത്ര​പ​ര​മാ​യ നീ​ക്ക​ങ്ങ​ളു​മാ​ണ് എ​ല്‍​ഡി​എ​ഫ് കാ​ഴ്ച​വ​ച്ച​ത്. മ​ണ്ഡ​ല​ത്തി​ലെ വി​വി​ധ ഭാ​ഷാ ന്യൂ​ന​പ​ക്ഷ​ങ്ങ​ളെ​യും മ​ത​ന്യൂ​ന​പ​ക്ഷ​ങ്ങ​ളെ​യും സ്വാ​ധീ​നി​ക്കാ​നു​ള്ള അ​ണി​യ​റ​നീ​ക്ക​ങ്ങ​ള്‍ സി​പി​എ​മ്മി​ന്‍റെ സം​സ്ഥാ​ന​നേ​താ​ക്ക​ളു​ടെ കാ​ര്‍​മി​ക​ത്വ​ത്തി​ല്‍ ത​ന്നെ ന​ട​ന്ന​ത് ഇ​ത്ത​വ​ണ ഇ​ട​തു​മു​ന്ന​ണി മ​ഞ്ചേ​ശ്വ​ര​ത്തെ എ​ത്ര​ത്തോ​ളം ഗൗ​ര​വ​ത്തി​ലാ​ണ് ക​ണ​ക്കി​ലെ​ടു​ക്കു​ന്ന​തെ​ന്ന​തി​ന്‍റെ സൂ​ച​ന​യാ​യി​രു​ന്നു. താ​ര​ത​മ്യേ​ന അ​ധി​ക​മൊ​ന്നും തി​ള​ക്ക​മി​ല്ലാ​ത്ത പ​ര​സ്യ​പ്ര​ചാ​ര​ണ​വും താ​ഴെ​ത​ട്ടു​ക​ളി​ല്‍ കൃ​ത്യ​മാ​യ സ്‌​ക്വാ​ഡ് പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​മാ​യി​രു​ന്നു ബി​ജെ​പി​യു​ടെ യു​ദ്ധ​ത​ന്ത്രം.

ക​ഴി​ഞ്ഞ​ത​വ​ണ ക​ള്ള​വോ​ട്ടു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വാ​ദം നാ​ളു​ക​ളോ​ളം കോ​ട​തി ക​യ​റി​യ​തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ഇ​ത്ത​വ​ണ എ​ല്ലാ ബൂ​ത്തു​ക​ളി​ലും വീ​ഡി​യോ റെ​ക്കോ​ഡിം​ഗ് സം​വി​ധാ​നം ഏ​ര്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. മ​ണ്ഡ​ല​ത്തി​ന്‍റെ അ​തി​ര്‍​ത്തി​യി​ല്‍ നി​ന്ന് മൂ​ന്നു കി​ലോ​മീ​റ്റ​ര്‍ ചു​റ്റ​ള​വി​ലു​ള്ള 20 ബൂ​ത്തു​ക​ളി​ല്‍ ത​ത്സ​മ​യ വെ​ബ്കാ​സ്റ്റിം​ഗ് സം​വി​ധാ​ന​വും ഒ​രു​ക്കി​യി​ട്ടു​ണ്ട്. പ്ര​ശ്‌​ന​ബാ​ധി​ത​മെ​ന്നു ക​ണ്ടെ​ത്തി​യി​ട്ടു​ള്ള ബൂ​ത്തു​ക​ളോ​ട​നു​ബ​ന്ധി​ച്ചു സു​ര​ക്ഷ ക​ര്‍​ശ​ന​മാ​ക്കി​യി​ട്ടു​ണ്ട്. 24 ന് ​പൈ​വ​ളി​ഗെ ന​ഗ​ര്‍ സ്‌​കൂ​ളി​ല്‍ ത​ന്നെ​യാ​ണ് വോ​ട്ടെ​ണ്ണ​ല്‍ ന​ട​ക്കു​ക.

പോ​ളിം​ഗ് സാ​മ​ഗ്രി​ക​ള്‍ വി​ത​ര​ണം ചെ​യ്തു

കാ​സ​ർ​ഗോ​ഡ്: മ​ണ്ഡ​ല​ത്തി​ലെ 198 പോ​ളിം​ഗ് ബൂ​ത്തി​ലേ​ക്കു​ള്ള സാ​ധ​ന​സാ​മ​ഗ്രി​ക​ള്‍ പൈ​വ​ളി​ഗെ ന​ഗ​ര്‍ ഗ​വ​ണ്‍​മെ​ന്റ് ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളി​ല്‍ നി​ന്ന് വി​ത​ര​ണം ചെ​യ്തു. വി​ത​ര​ണ​ത്തി​ന് മു​ന്നോ​ടി​യാ​യി ജി​ല്ലാ ക​ള​ക്ട​ര്‍ ഡി. ​സ​ജി​ത്ത്ബാ​ബു പോ​ളിം​ഗ് സാ​മ​ഗ്രി​ക​ള്‍ കൈ​കാ​ര്യം ചെ​യ്യു​ന്ന വി​ധ​ത്തെ​ക്കു​റി​ച്ച് പോ​ളിം​ഗ് ഉ​ദ്യോ​ഗ​സ്ഥ​രോ​ട് വി​ശ​ദീ​ക​രി​ച്ചു. 18 കൗ​ണ്ട​റു​ക​ളി​ലാ​യാ​ണ് പോ​ളിം​ഗ് ബൂ​ത്തു​ക​ളി​ലേ​ക്കു​ള്ള എ​ല്ലാ സാ​മ​ഗ്രി​ക​ളും വി​ത​ര​ണം ചെ​യ്ത​ത്. ബൂ​ത്തു​ക​ളി​ലേ​ക്കു​ള്ള പ്രി​സൈ​ഡിം​ഗ് ഓ​ഫീ​സ​ര്‍​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള, ഫ​സ്റ്റ്, സെ​ക്ക​ൻ​ഡ്, തേ​ർ​ഡ് പോ​ളിം​ഗ് ഓ​ഫീ​സ​ര്‍​മാ​ര്‍ എ​ന്നി​വ​ര​ട​ങ്ങി​യ ഗ്രൂ​പ്പു​ക​ളാ​ണ് പോ​ളിം​ഗ് സാ​മ​ഗ്രി​ക​ള്‍ സ്വീ​ക​രി​ച്ച​ത്. തെ​ര​ഞ്ഞെ​ടു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് ദേ​ശീ​യ​പാ​ത​യി​ല്‍ ഉ​പ്പ​ള​യ്ക്ക് സ​മീ​പ​ത്തെ കൈ​ക്ക​മ്പ​യി​ല്‍ നി​ന്ന് വി​ത​ര​ണ​കേ​ന്ദ്ര​മാ​യ പൈ​വ​ളി​ഗെ ന​ഗ​ര്‍ ഗ​വ​ണ്‍​മെ​ന്‍റ് ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളി​ലേ​ക്കെ​ത്തു​ന്ന​തി​നാ​യി കെ​എ​സ്ആ​ര്‍​ടി​സി ചെ​യി​ന്‍ ബ​സ് സ​ര്‍​വീ​സ് ന​ട​ത്തി. ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ജ​യിം​സ് ജോ​സ​ഫി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ സു​ര​ക്ഷാ​ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ ഒ​രു​ക്കി. രാ​വി​ലെ 9.30 ന് ​ആ​രം​ഭി​ച്ച വി​ത​ര​ണം ഉ​ച്ച​യോ​ടെ സ​മാ​പി​ച്ചു. ഉ​ദ്യോ​ഗ​സ്ഥ​ര്‍ പോ​ളിം​ഗ് സാ​മ​ഗ്രി​ക​ള്‍ പ​രി​ശോ​ധി​ച്ച് ഉ​റ​പ്പു​വ​രു​ത്തി​യ​തി​ന് ശേ​ഷം തെ​ര​ഞ്ഞെ​ടു​പ്പി​നാ​യി ഏ​ര്‍​പ്പെ​ടു​ത്തി​യ വാ​ഹ​ന​ങ്ങ​ളി​ലാ​ണ് ബൂ​ത്തു​ക​ളി​ലേ​ക്ക് പു​റ​പ്പെ​ട്ട​ത്. പോ​ളിം​ഗ് കേ​ന്ദ്ര​ങ്ങ​ളെ​ക്കു​റി​ച്ച് വി​വ​രം ന​ല്‍​കു​ന്ന​തി​നാ​യി 68 റൂ​ട്ട് ഓ​ഫീ​സ​ര്‍​മാ​രെ നി​യോ​ഗി​ച്ചി​രു​ന്നു.

കു​ടും​ബ​ശ്രീ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഭ​ക്ഷ​ണ​സൗ​ക​ര്യ​വും ഏ​ര്‍​പ്പെ​ടു​ത്തി​യി​രു​ന്നു. തെ​ര​ഞ്ഞെ​ടു​പ്പ് നി​രീ​ക്ഷി​ക സു​ഷ​മ ഗൊ​ഡ്ബൊ​ലെ, റി​ട്ടേ​ണിം​ഗ് ഓ​ഫീ​സ​ര്‍ എ​ന്‍. പ്രേ​മ​ച​ന്ദ്ര​ന്‍, ഇ​ല​ക്‌​ഷ​ന്‍ ഡെ​പ്യൂ​ട്ടി ക​ള​ക്ട​ര്‍ പി.​ആ​ര്‍. രാ​ധി​ക, എ​ഡി​എം കെ. ​അ​ജേ​ഷ്, ട്രെ​യ്‌​നിം​ഗ് നോ​ഡ​ല്‍ ഓ​ഫീ​സ​ര്‍ കെ. ​വി​നോ​ദ് കു​മാ​ര്‍, ഹു​സൂ​ര്‍ ശി​ര​സ്ത​ദാ​ര്‍ കെ. ​നാ​രാ​യ​ണ​ന്‍ തു​ട​ങ്ങി​യ​വ​ര്‍ സം​ബ​ന്ധി​ച്ചു.

ക​ള്ള​വോ​ട്ടു
ചെ​യ്താ​ല്‍ പി​ടി​വീ​ഴും,
പ​ണി​കി​ട്ടും

കാ​സ​ർ​ഗോ​ഡ്: ആ​ള്‍ മാ​റാ​ട്ട​ത്തി​ലൂ​ടെ മ​റ്റൊ​രാ​ളു​ടെ വോ​ട്ട് ചെ​യ്യാ​ന്‍ ശ്ര​മി​ക്കു​ക​യോ ത​ന്‍റെ ത​ന്നെ വോ​ട്ട് മു​മ്പ് ചെ​യ്ത വി​വ​രം മ​റ​ച്ചു​വ​ച്ച് വീ​ണ്ടും വോ​ട്ട് ചെ​യ്യാ​ന്‍ ശ്ര​മി​ക്കു​ക​യോ ചെ​യ്യു​ന്ന​ത് 1950 ലെ ​ജ​ന​പ്രാ​തി​നി​ധ്യ നി​യ​മം സെ​ക്‌​ഷ​ന്‍ 17 അ​നു​സ​രി​ച്ചും ഇ​ന്ത്യ​ന്‍ ശി​ക്ഷാ​നി​യ​മ​മ​നു​സ​രി​ച്ചും കു​റ്റ​ക​ര​മാ​ണ്. ഐ​പി​സി 171 എ​ഫ് അ​നു​സ​രി​ച്ച് ഒ​രു വ​ര്‍​ഷം വ​രെ ത​ട​വും പി​ഴ​യും ല​ഭി​ക്കാ​വു​ന്ന കു​റ്റ​കൃ​ത്യ​മാ​ണ് ക​ള്ള​വോ​ട്ട്. ആ​രു​ടെ​യെ​ങ്കി​ലും പ്രേ​ര​ണ​യ്ക്കു വ​ഴ​ങ്ങി​യാ​ണ് ക​ള്ള​വോ​ട്ട് ചെ​യ്യാ​ന്‍ ശ്ര​മി​ച്ച​തെ​ങ്കി​ലും ശി​ക്ഷ​യി​ല്‍ നി​ന്ന് ഒ​ഴി​വാ​കു​ക​യി​ല്ല. മ​റ്റൊ​രാ​ളു​ടെ തി​രി​ച്ച​റി​യ​ല്‍​രേ​ഖ വ്യാ​ജ​മാ​യി ഉ​ണ്ടാ​ക്കി​യാ​ണ് വോ​ട്ട് ചെ​യ്യാ​ന്‍ ശ്ര​മി​ച്ച​തെ​ങ്കി​ല്‍ വ്യാ​ജ​രേ​ഖ ച​മ​ച്ച​തി​നും ആ​ള്‍​മാ​റാ​ട്ടം ന​ട​ത്തി​യ​തി​നും കൂ​ടി കേ​സെ​ടു​ക്കും. ക​ള്ള​വോ​ട്ട് ചെ​യ്യു​ന്ന​ത് ത​ട​യാ​ന്‍ പ്ര​ത്യേ​ക നി​രീ​ക്ഷ​ക​രെ ചു​മ​ത​ല​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. എ​ല്ലാ ബൂ​ത്തു​ക​ളി​ലും വീ​ഡി​യോ റെ​ക്കോ​ര്‍​ഡിം​ഗ് ഉ​ണ്ട്.

20 ബൂ​ത്തു​ക​ളി​ല്‍ ത​ത്സ​മ​യ വെ​ബ്കാ​സ​റ്റി​ങ്, 49 ബൂ​ത്തു​ക​ളി​ല്‍ സാ​യു​ധ പോ​ലീ​സു​മു​ണ്ടാ​കും. 53 ബൂ​ത്തു​ക​ളി​ല്‍ മൈ​ക്രോ ഒ​ബ്‌​സ​ര്‍​മാ​രു​ണ്ടാ​വും. പൈ​വ​ളി​ഗെ ന​ഗ​ര്‍ ഗ​വ​ണ്‍​മെ​ന്‍റ് ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളി​ലെ പ്ര​ത്യേ​ക ക​ണ്‍​ട്രോ​ള്‍ റൂ​മി​ല്‍ വ​ര​ണാ​ധി​കാ​രി, ഉ​പ വ​ര​ണാ​ധി​കാ​രി എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രും സാ​ങ്കേ​തി​ക പ​രി​ജ്ഞാ​ന​മു​ള്ള ജീ​വ​ന​ക്കാ​രു​മ​ട​ങ്ങു​ന്ന വ​ലി​യ ഒ​രു ടീം ​ത​ന്നെ നി​രീ​ക്ഷ​ണ​ത്തി​ന് ഉ​ണ്ടാ​കും.

ഈ ​കേ​ന്ദ്ര​ത്തി​ല്‍ ജി​ല്ലാ ക​ള​ക്ട​ര്‍ ഡോ. ​സ​ജി​ത് ബാ​ബു, പൊ​തു​നി​രീ​ക്ഷ​ക സു​ഷ​മ ഗൊ​ഡ് ബൊ​ലെ തു​ട​ങ്ങി​യ​വ​രു​മു​ണ്ടാ​വും. കു​റ്റ​മാ​റ്റ വാ​ര്‍​ത്താ​വി​നി​മ​യ സൗ​ക​ര്യ​ങ്ങ​ളും ഇ​വി​ടെ ഒ​രു​ക്കി​യി​ട്ടു​ണ്ട്.

വി​ദേ​ശ​ത്തോ, സം​സ്ഥാ​ന​ത്തി​ന് പു​റ​ത്തോ ഉ​ള്ള വോ​ട്ട​റു​ടെ​യും വോ​ട്ടേ​ഴ്‌​സ് ലി​സ്റ്റി​ല്‍ പേ​രു​ള്ള മ​രി​ച്ച ആ​ളു​ടേ​യും തി​രി​ച്ച​റി​യ​ല്‍ രേ​ഖ മ​റ്റാ​രെ​ങ്കി​ലും ആ​വ​ശ്യ​പ്പെ​ട്ടാ​ല്‍ ന​ല്‍​ക​രു​ത്. ഇ​തു​പ​യോ​ഗി​ച്ച് ക​ള്ള​വോ​ട്ട് ചെ​യ്യാ​ന്‍ ശ്ര​മി​ച്ചാ​ല്‍ ന​ല്‍​കി​യ ആ​ള്‍​ക്കെ​തി​രേ​യും ന​ട​പ​ടി​യു​ണ്ടാ​കും. യ​ഥാ​ര്‍​ത്ഥ വോ​ട്ട​ര്‍ ത​ന്നെ​യാ​ണ് വോ​ട്ട് ചെ​യ്യു​ന്ന​തെ​ന്ന് പോ​ളിം​ഗ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ ഉ​റ​പ്പു​വ​രു​ത്ത​ണം.
ഉ​ദ്യോ​ഗ​സ്ഥ​ര്‍ ക​ള്ള വോ​ട്ടി​ന് കൂ​ട്ടു​നി​ന്നാ​ല്‍ ക​ര്‍​ശ​ന ന​ട​പ​ടി​യു​ണ്ടാ​വു​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ര്‍ ഡോ. ​സ​ജി​ത്ബാ​ബു പ​റ​ഞ്ഞു.

വോ​ട്ട​റു​ടെ ഐ​ഡ​ന്‍റി​റ്റി സം​ബ​ന്ധി​ച്ചു പ​രാ​തി​യു​ണ്ടെ​ങ്കി​ല്‍ നി​യ​മാ​നു​സൃ​ത ന​ട​പ​ടി​ക​ള്‍ പൂ​ര്‍​ത്തി​യാ​ക്കി​യ ശേ​ഷ​മേ വോ​ട്ട് ചെ​യ്യാ​ന്‍ അ​നു​വ​ദി​ക്കാ​വൂ.
എ​തെ​ങ്കി​ലും സ്ഥാ​നാ​ർ​ഥി​ക്ക് വോ​ട്ട് ചെ​യ്യാ​ന്‍ വേ​ണ്ടി പ​ണ​മോ പാ​രി​തോ​ഷി​ക​ങ്ങ​ളോ ന​ല്‍​കു​ക​യോ ഭീ​ഷ​ണി​പ്പെ​ടു​ത്ത​ക​യോ, വോ​ട്ട് ചെ​യ്യാ​തി​രി​ക്കാ​ന്‍ പ്രേ​രി​പ്പി​ക്കു​ക​യോ, ഭീ​ഷ​ണി​പ്പെ​ടു​ത്ത​ക​യോ, വോ​ട്ടെ​ടു​പ്പി​ന് ഏ​തെ​ങ്കി​ലും വി​ധ​ത്തി​ല്‍ ത​ട​സ​മു​ണ്ടാ​ക്കു​ക​യോ, പോ​ളിം​ഗ് ബൂ​ത്തി​ലോ, ബൂ​ത്തി​ന് സ​മീ​പ​മോ സം​ഘ​ര്‍​ഷ​മു​ണ്ടാ​ക്കി​യാ​ലും ക​ര്‍​ശ​ന​ന​ട​പ​ടി​ക​ള്‍ നേ​രി​ടേ​ണ്ടി വ​രും. പോ​ളിം​ഗ് ബൂ​ത്തി​ലെ​ത്തു​ന്ന പ്ര​വാ​സി വോ​ട്ട​ര്‍​മാ​രു​ടെ ഒ​റി​ജി​ന​ല്‍ പാ​സ്പോ​ര്‍​ട്ട് മാ​ത്ര​മാ​ണ് തി​രി​ച്ച​റി​യ​ല്‍ രേ​ഖ​യാ​യി സ്വീ​ക​രി​ക്കു​ക. പ്ര​വാ​സി വോ​ട്ട​ര്‍​മാ​രു​ടെ മ​റ്റു രേ​ഖ​ക​ളൊ​ന്നും തി​രി​ച്ച​റി​യ​ല്‍ രേ​ഖ​യാ​യി പ​രി​ഗ​ണി​ക്കി​ല്ല. വോ​ട്ട​ര്‍ പ​ട്ടി​ക​യി​ല്‍ അ​വ​സാ​ന ഭാ​ഗ​ത്താ​ണ് പ്ര​വാ​സി വോ​ട്ട​ര്‍​മാ​രെ ലി​സ്റ്റ് ചെ​യ്തി​ട്ടു​ള്ള​ത്.