ആ​ർ​ട്ടൂ​ർ ക​ലാ​മേ​ള​യ്ക്ക് ഇ​ന്നു തു​ട​ക്കം
Tuesday, October 22, 2019 1:58 AM IST
ബേ​ക്ക​ൽ: കേ​ര​ള ല​ളി​ത​ക​ലാ അ​ക്കാ​ദ​മി​യും ബേ​ക്ക​ൽ റി​സോ​ർ​ട്സ് ഡെ​വ​ല​പ്മെ​ന്‍റ് കോ​ർ​പ​റേ​ഷ​നും (ബി​ആ​ർ​ഡി​സി) സം​യു​ക്ത​മാ​യി ഇ​ന്നുമു​ത​ൽ 27 വ​രെ ബേ​ക്ക​ൽ ബീ​ച്ച് പാ​ർ​ക്കി​ൽ ആ​ർ​ട്ടൂ​ർ ക​ലാ​മേ​ള സം​ഘ​ടി​പ്പി​ക്കും. മേ​ള​യി​ൽ കേ​ര​ള​ത്തി​ന്‍റെ വി​വി​ധ​ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നു​ള്ള 15 ചു​വ​ർ​ചി​ത്ര​ക​ലാ​കാ​ര​ന്മാ​ർ പാ​ർ​ക്കി​ലെ ചു​വ​രു​ക​ളി​ൽ മ​ല​ബാ​റി​ന്‍റെ ക​ലാ​പാ​ര​ന്പ​ര്യം ചു​വ​ർ​ചി​ത്ര​ശൈ​ലി​യി​ൽ രേ​ഖ​പ്പെ​ടു​ത്തും.

ഇ​ന്നു വൈ​കു​ന്നേ​രം അ​ഞ്ചി​നു ച​ല​ച്ചി​ത്ര​താ​ര​വും നി​ർ​മാ​താ​വു​മാ​യ പ്ര​കാ​ശ് ബാ​രെ ഉ​ദ്ഘാ​ട​നം ചെ​യ്യും. നേ​മം പു​ഷ്പ​രാ​ജ്, പൊ​ന്ന്യം ച​ന്ദ്ര​ൻ, കെ.​കെ. മാ​രാ​ർ, ടി.​കെ.​മ​ൻ​സൂ​ർ എ​ന്നി​വ​ർ സം​ബ​ന്ധി​ക്കും.