വീ​ടി​നു തീ​വ​ച്ച് ക​വ​ർ​ച്ച: അ​യ​ൽ​വാ​സി അ​റ​സ്റ്റി​ൽ
Wednesday, October 23, 2019 1:06 AM IST
കാ​സ​ര്‍​ഗോ​ഡ്: വീ​ടി​നു തീ​വ​ച്ച​ശേ​ഷം ക​വ​ർ​ച്ച ന​ട​ത്തി​യ സം​ഭ​വ​ത്തി​ല്‍ അ​യ​ല്‍​വാ​സി​യെ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു. മു​ട്ട​ത്തോ​ടി തെ​ക്കേ​മൂ​ല​യി​ലെ അ​ബ്ദു​ൾ ല​ത്തീ​ഫി​നെ (36)യാ​ണ് വി​ദ്യാ​ന​ഗ​ര്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. നാ​യ​ന്മാ​ര്‍​മൂ​ല റ​ഹ്മാ​നി​യ ന​ഗ​റി​ലെ പാ​ലോ​ത്ത് ഷി​ഹാ​ബി​ന്‍റെ വീ​ടാ​ണ് തി​ങ്ക​ളാ​ഴ്ച ക​ത്തി​ച്ച​നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. വീ​ട്ടി​ല്‍ സൂ​ക്ഷി​ച്ചി​രു​ന്ന ഒ​ന്നേ മു​ക്കാ​ല്‍ ല​ക്ഷം രൂ​പ​യും ക​വ​ര്‍​ച്ചചെ​യ്തി​രു​ന്നു.
ഇ​ക്ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച വീ​ടു​പൂ​ട്ടി മം​ഗ​ളൂ​രു​വി​ലെ ആ​ശു​പ​ത്രി​യി​ലേ​ക്ക് പോ​യ​താ​യി​രു​ന്നു ഷി​ഹാ​ബും കു​ടും​ബ​വും. തി​ങ്ക​ളാ​ഴ്ച ഉ​ച്ച​യോ​ടെ തി​രി​ച്ചെ​ത്തി​യ​പ്പോ​ഴാ​ണ് വീ​ട് ക​ത്തി​യ​നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. വീ​ട്ടി​ലെ അ​ല​മാ​ര​യി​ല്‍ സൂ​ക്ഷി​ച്ചി​രു​ന്ന ഖു​ര്‍​ആ​ന്‍ എ​ടു​ത്തു പു​റ​ത്തു​വ​ച്ച നി​ല​യി​ലാ​യി​രു​ന്നു.
സാ​ധ​ന​ങ്ങ​ള്‍ വാ​രി​വ​ലി​ച്ചി​ട്ടു ക​ത്തി​ച്ച​താ​യാ​ണ് ക​ണ്ടെ​ത്തി​യ​ത്. വി​വ​ര​മ​റി​യി​ച്ച​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ വി​ദ്യാ​ന​ഗ​ര്‍ എ​സ്ഐ സ​ന്തോ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം സ്ഥ​ല​ത്തെ​ത്തി ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി മ​ണി​ക്കൂ​റു​ക​ള്‍​ക്ക​കം പി​ടി​യി​ലാ​യ​ത്.
ചോ​ദ്യം​ചെ​യ്യ​ലി​ല്‍ വീ​ട്ടി​ല്‍ മോ​ഷ​ണം ന​ട​ത്തി​യ​ത് താ​നാ​ണെ​ന്ന് ല​ത്തീ​ഫ് പോ​ലീ​സി​നോ​ട് സ​മ്മ​തി​ച്ചു. വെ​ള്ളി​യാ​ഴ്ച രാ​ത്രി മോ​ഷ​ണ​ത്തി​ന് ക​യ​റി​യ ല​ത്തീ​ഫ് സ​മീ​പ​വാ​സി​ക​ള്‍​ക്ക് സം​ശ​യ​ത്തി​ന് ഇ​ട​വ​രാ​തി​രി​ക്കാ​ന്‍ ലൈ​റ്റിടാതെ ക​ട​ലാ​സി​ല്‍ തീ ​ക​ത്തി​ച്ച്‌ അ​തി​ന്‍റെ വെ​ളി​ച്ച​ത്തി​ലാ​യി​രു​ന്നു മോ​ഷ​ണം. ഇ​തു​പി​ന്നീ​ട് വീ​ട്ടി​ല്‍ ത​ന്നെ ഉ​പേ​ക്ഷി​ച്ചു ക​ട​ന്നു​ക​ള​യു​ക​യാ​യി​രു​ന്നു. ഇ​തി​ല്‍ നി​ന്നു​മാ​യി​രി​ക്കാം വീ​ട്ടി​ലേ​ക്ക് തീ​പ​ട​ര്‍​ന്ന​തെ​ന്നും വീ​ടിന് തീവച്ചില്ലെന്നും ല​ത്തീ​ഫ് പോ​ലീ​സി​നോ​ട് പ​റ​ഞ്ഞു.
നേ​ര​ത്തെ ഷി​ഹാ​ബി​ന്‍റെ വീ​ടി​ന് പൂ​ട്ട് വാ​ങ്ങി​ച്ചു​കൊ​ടു​ത്ത​ത് ല​ത്തീ​ഫാ​യി​രു​ന്നു. പൂ​ട്ട് വാ​ങ്ങി​യ സ​മ​യം മൂ​ന്ന് താ​ക്കോ​ല്‍ ല​ഭി​ച്ചെ​ങ്കി​ലും ര​ണ്ടെ​ണ്ണം മാ​ത്ര​മാ​ണ് ഷി​ഹാ​ബി​ന് ന​ല്‍​കി​യ​ത്. മ​റ്റേ താ​ക്കോ​ല്‍ ഉ​പ​യോ​ഗി​ച്ചു വീ​ട്ടു​കാ​ര്‍ ആ​ശു​പ​ത്രി​യി​ല്‍ പോ​യ​സ​മ​യം ക​വ​ര്‍​ച്ച​യ്ക്ക് ക​യ​റു​ക​യാ​യി​രു​ന്നു.
ക​ത്തി​ന​ശി​ച്ച വീ​ടി​ന്‍റെ ര​ണ്ടു വാ​തി​ലു​ക​ളും പു​റ​ത്തു​നി​ന്ന് പൂ​ട്ടി​യ നി​ല​യി​ലാ​യി​രു​ന്നു.
ഇ​തോ​ടെ​യാ​ണ് അ​ടു​ത്ത​റി​യാ​വു​ന്ന ആ​ളാ​ണ് ക​വ​ര്‍​ച്ച​യ്ക്കു പി​ന്നി​ലെ​ന്ന് പോ​ലീ​സി​ന് സം​ശ​യ​ം ഉണ്ടായത്. തു​ട​ര്‍​ന്ന് അ​യ​ല്‍​വാ​സി​യാ​യ ല​ത്തീ​ഫി​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് പോ​ലീ​സ് ചോ​ദ്യം​ചെ​യ്യു​ക​യാ​യി​രു​ന്നു. മോ​ഷ്ടി​ച്ച ഒ​ന്നേ​മു​ക്കാ​ല്‍ ല​ക്ഷം രൂ​പ​യി​ല്‍ 1,30,000 രൂ​പ ല​ത്തീ​ഫി​ന്‍റെ ബാ​ങ്ക് അ​ക്കൗ​ണ്ടി​ല്‍ നി​ക്ഷേ​പി​ച്ച​താ​യി പോ​ലീ​സ് ക​ണ്ടെ​ത്തി.
ബാ​ക്കി​യു​ള്ള തു​ക​യി​ല്‍ കു​റ​ച്ചു കൈ​വ​ശ​മു​ണ്ടെ​ന്നും കു​റ​ച്ച്‌ ചെ​ല​വാ​യിപ്പോ​യെ​ന്നും പ്ര​തി പോ​ലീ​സി​നോ​ട് പ​റ​ഞ്ഞു. നേ​ര​ത്തെ ഗ​ള്‍​ഫി​ലാ​യി​രു​ന്ന ല​ത്തീ​ഫ് ഒ​ന്ന​ര വ​ര്‍​ഷം മു​ന്പാ​ണ് നാ​ട്ടി​ലെ​ത്തി​യ​ത്.