ഉ​പ​ജി​ല്ലാ സ്കൂ​ൾ ക​ലോ​ത്സ​വ പ​ന്ത​ലി​ന്‍റെ ഷീ​റ്റു​ക​ൾ കാ​റ്റി​ൽ പ​റ​ന്നു
Thursday, October 24, 2019 1:33 AM IST
ചീ​മേ​നി: ചെ​റു​വ​ത്തൂ​ർ ഉ​പ​ജി​ല്ലാ സ്കൂ​ൾ ക​ലോ​ത്സ​വം ന​ട​ന്നു​വ​രു​ന്ന ക​യ്യൂ​ർ ഗ​വ. വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ പ​ന്ത​ലി​ന്‍റെ ഷീ​റ്റു​ക​ൾ കാ​റ്റി​ൽ പ​റ​ന്നു.
വേ​ദി ര​ണ്ടി​ന്‍റെ മു​ൻ​ഭാ​ഗ​ത്തെ 25 ഓ​ളം ലോ​ഹ ഷീ​റ്റു​ക​ളാ​ണ് ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് 12 മ​ണി​യോ​ടെ​യു​ണ്ടാ​യ കാ​റ്റി​ലും മ​ഴ​യി​ലും പ​റ​ന്നു​വീ​ണ​ത്.
മ​ഴ​മൂ​ലം കു​ട്ടി​ക​ളു​ൾ​പ്പെ​ടെ പ​ന്ത​ലി​ലേ​ക്ക് ക​യ​റി നി​ൽ​ക്കു​ക​യാ​യി​രു​ന്നു.
മു​ക​ളി​ൽ നി​ന്ന് പ​റ​ന്നു​വ​ന്ന ഷീ​റ്റു​ക​ൾ കു​ട്ടി​ക​ൾ​ക്ക് അ​രി​കി​ലൂ​ടെ ചാ​ഞ്ഞു​വീ​ണ​തി​നാ​ൽ അ​പ​ക​ടം ഒ​ഴി​വാ​യി.