രാ​ജ​പു​രം സെ​ന്‍റ് പ​യ​സ് കോ​ള​ജി​ൽ ദേ​ശീ​യ വോ​ളി​ബോ​ൾ ഫെ​സ്റ്റ്
Sunday, November 10, 2019 1:38 AM IST
രാ​ജ​പു​രം: സെ​ന്‍റ് പ​യ​സ് ടെ​ൻ​ത് കോ​ള​ജി​ന്‍റെ ര​ജ​ത ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി 2020 ഫെ​ബ്രു​വ​രി ആ​ദ്യ​വാ​രം സം​ഘ​ടി​പ്പി​ക്കു​ന്ന ദേ​ശീ​യ സ​ർ​വ​ക​ലാ​ശാ​ല വോ​ളി​ബോ​ൾ ഫെ​സ്റ്റി​ന്‍റെ സം​ഘാ​ട​ക​സ​മി​തി രൂ​പീ​ക​രി​ച്ചു.

പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ മേ​രി​ക്കു​ട്ടി അ​ല​ക്സി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗം ഫാ. ​ഡി​നോ കു​മ്മാ​നി​ക്കാ​ട്ട് ഉ​ദ്ഘാ​ട​നം ചെ​യ്തു. വോ​ളി​ബോ​ൾ അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ സെ​ക്ര​ട്ട​റി ജ​യ​ൻ വെ​ള്ളി​ക്കോ​ത്ത്, കെ. ​വി​ജ​യ​കൃ​ഷ്ണ​ൻ, ക​ന​ക​രാ​ജ് പു​ങ്ങം​ചാ​ൽ, കോ​ള​ജ് പി​ടി​എ വൈ​സ് പ്ര​സി​ഡ​ന്‍റ് പി. ​ജ​യ​രാ​ജ്, ഷാ​ജി ചാ​രാ​ത്ത്, ക​ള്ളാ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​ൻ എം.​എം. സൈ​മ​ൺ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. പി. ​ര​ഘു​നാ​ഥ് സ്വാ​ഗ​ത​വും ഡോ. ​ആ​ർ. സ​തീ​ഷ് കു​മാ​ർ ന​ന്ദി​യും പ​റ​ഞ്ഞു. സം​ഘാ​ട​ക​സ​മി​തി ചെ​യ​ർ​മാ​നാ​യി ഷാ​ജി ചാ​രാ​ത്തി​നെ​യും ജ​ന​റ​ൽ ക​ൺ​വീ​ന​റാ​യി പ്ര​ഫ. പി. ​ര​ഘു​നാ​ഥി​നെ​യും തെ​ര​ഞ്ഞെ​ടു​ത്തു.