വി​ദ്യാ​ര്‍​ഥി​ക​ള്‍ ഉ​ത്ത​ര​വാ​ദി​ത്ത ടൂ​റി​സം കേ​ന്ദ്ര​ങ്ങ​ള്‍ സ​ന്ദ​ര്‍​ശി​ച്ചു
Monday, November 11, 2019 1:16 AM IST
പെ​രി​യ: ബേ​ക്ക​ല്‍ ടൂ​റി​സ്റ്റ് ഡെ​സ്റ്റി​നേ​ഷ​ന്‍ പ്ര​ദേ​ശ​ത്തെ ഉ​ത്ത​ര​വാ​ദി​ത്ത ടൂ​റി​സം സം​രം​ഭ​ങ്ങ​ളെ​ക്കു​റി​ച്ച് പ​ഠി​ക്കാ​ന്‍ പെ​രി​യ കേ​ന്ദ്ര​സ​ര്‍​വ​ക​ലാ​ശാ​ല​യി​ലെ ഡി​പ്പാ​ര്‍​ട്ട്‌​മെ​ന്‍റ് ഓ​ഫ് ടൂ​റി​സം സ്റ്റ​ഡീ​സി​ലെ എം​ബി​എ ടൂ​റി​സം വി​ദ്യാ​ര്‍​ഥി​ക​ള്‍ ജി​ല്ല​യി​ലെ വി​വി​ധ ഉ​ത്ത​ര​വാ​ദി​ത്ത ടൂ​റി​സം കേ​ന്ദ്ര​ങ്ങ​ള്‍ സ​ന്ദ​ര്‍​ശി​ച്ചു.
ത​ദേ​ശീ​യ​ര്‍ ടൂ​റി​സ​ത്തി​ല്‍ നി​ന്ന് വ​രു​മാ​ന​മു​ണ്ടാ​ക്കു​ന്ന കു​ട്ട​മെ​ട​യ​ല്‍, മ​ണ്‍​പാ​ത്ര നി​ര്‍​മാ​ണം, ക​ള്ളു​ചെ​ത്ത്, നെ​ല്ല് കു​ത്ത​ല്‍ എ​ന്നി​വ ക​ണ്ടു​മ​ന​സി​ലാ​ക്കി ഇ​വ​ര്‍. അ​ധ്യാ​പ​ക​രും വി​ദ്യാ​ര്‍​ഥി​ക​ളും ഉ​ള്‍​പ്പെ​ടു​ന്ന 50 ഓ​ളം പേ​ര്‍ വ​രു​ന്ന സം​ഘം പ​ന​യാ​ല്‍ ഗ്രാ​മ​ത്തി​ലെ വെ​ളു​ത്തോ​ളി, കു​ന്നൂ​ച്ചി എ​ന്നി​വി​ട​ങ്ങ​ളി​ലെ ഉ​ത്ത​ര​വാ​ദി​ത്ത ടൂ​റി​സം സം​ര​ഭ​ക​രു​ടെ വീ​ടു​ക​ളി​ലു​ണ്ടാ​ക്കി​യ ഗ്രാ​മീ​ണ ഭ​ക്ഷ​ണ​വും ആ​സ്വ​ദി​ച്ചു.
ഉ​ത്ത​ര​വാ​ദി​ത്ത ടൂ​റി​സം മി​ഷ​ന്‍റെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കു പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന​തി​ന് ഉ​ത്ത​ര​വാ​ദി​ത്ത ടൂ​റി​സം മി​ഷ​ന്‍ ബേ​ക്ക​ല്‍ ഡെ​സ്റ്റി​നേ​ഷ​ന്‍ കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ ടി. ​ധ​ന്യ, കേ​ന്ദ്ര സ​ര്‍​വ​ക​ലാ​ശാ​ല ടൂ​റി​സം വ​കു​പ്പ് മേ​ധാ​വി ഡോ. ​സി​ബി ജോ​ര്‍​ജ്, അ​ധ്യാ​പ​ക​രാ​യ മു​ഹ​മ്മ​ദ് അ​ഷ​റ​ഫ്, നാ​ഗ​രാ​ജ ശ​ര്‍​മ്മ, എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.