വാ​യ് മൂ​ടി​ക്കെ​ട്ടി പ്ര​തി​ഷേ​ധ​വു​മാ​യി കാ​യി​കാ​ധ്യാ​പ​ക​ർ
Tuesday, November 12, 2019 1:31 AM IST
കാ​ലി​ക്ക​ട​വ്: കാ​യി​ക​മേ​ള ന​ട​ക്കു​ന്ന മൈ​താ​നി​യി​ൽ കാ​യി​കാ​ധ്യാ​പ​ക സം​ഘ​ട​ന​ക​ളു​ടെ പ്ര​തി​ഷേ​ധ​സ​മ​രം. വി​വി​ധ ആ​വ​ശ്യ​ങ്ങ​ളു​യ​ർ​ത്തി ന​ട​ത്തു​ന്ന ച​ട്ട​പ്പ​ടി സ​മ​ര​ത്തി​ന്‍റെ തു​ട​ർ​ച്ച​യാ​യാ​ണ് കാ​യി​ക​മേ​ള​യു​ടെ വേ​ദി​യി​ൽ പ്ര​തി​ഷേ​ധ​പ്ര​ക​ട​നം ന​ട​ത്തി​യ​ത്.
മൈ​താ​ന​മ​ധ്യ​ത്തി​ൽ ക​റു​ത്ത തു​ണി​കൊ​ണ്ടു വാ​യ് മൂ​ടി​ക്കെ​ട്ടി​യാ​ണ് അ​ധ്യാ​പ​ക​ർ പ്ര​തി​ഷേ​ധം ന​ട​ത്തി​യ​ത്. കാ​യി​കമ​ത്സ​ര​ത്തി​നെ​ത്തി​യ കു​ട്ടി​ക​ളു​ടെ ഭാ​വി​യെ മു​ൻ​നി​ർ​ത്തി​യാ​ണ് മേ​ള തു​ട​ങ്ങു​ന്ന​തി​നു മു​ന്പാ​യി പ്ര​തി​ഷേ​ധം ന​ട​ത്താ​ൻ ത​ങ്ങ​ൾ ത​യാ​റാ​യ​തെ​ന്ന് സം​ഘ​ട​ന ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു.
അ​തി​നി​ട​യി​ൽ സം​ഘാ​ട​ക​രി​ൽ ഒ​രു​വി​ഭാ​ഗം പ്ര​കോ​പ​നം സൃ​ഷ്ടി​ക്കാ​ൻ ന​ട​ത്തി​യ ശ്ര​മം അ​പ​ല​പ​നീ​യ​മാ​ണെ​ന്നു കാ​യി​കാ​ധ്യാ​പ​ക സം​ഘ​ട​നാ സം​സ്ഥാ​ന ചെ​യ​ർ​മാ​ൻ കെ.​എം. ബ​ല്ലാ​ൾ പ​റ​ഞ്ഞു. വി​ദ്യാ​ഭ്യാ​സ​വ​കു​പ്പ് അ​ധി​കൃ​ത​രും സം​ഘാ​ട​ക​സ​മി​തി ഭാ​ര​വാ​ഹി​ക​ളും ന​ട​ത്തി​യ അ​ഭ്യ​ർ​ഥ​ന​യെ തു​ട​ർ​ന്ന് അ​ധ്യാ​പ​ക​ർ ഉ​പ​വാ​സ​മ​നു​ഷ്ഠി​ച്ചു​കൊ​ണ്ടു കാ​യി​ക​മേ​ള​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ പ​ങ്കാ​ളി​ക​ളാ​യി.