സം​ഘാ​ട​ന​മി​ക​വി​ന് കൈ​യ​ടി​ക്കാം
Tuesday, November 12, 2019 1:31 AM IST
കാ​ലി​ക്ക​ട​വ്: ഇ​ത​ര​ജി​ല്ല​ക​ളി​ലെ കാ​യി​ക​മേ​ള​ക​ൾ പ​രാ​തി​പ്ര​വാ​ഹ​ത്തി​ൽ മു​ങ്ങി​യ​പ്പോ​ൾ കാ​സ​ർ​ഗോ​ഡ് ജി​ല്ലാ കാ​യി​ക​മേ​ള സം​ഘാ​ട​ന​മി​ക​വ് കൊ​ണ്ടു ശ്ര​ദ്ധേ​യ​മാ​യി. ഹാ​മ​ർ​ത്രോ, ജാ​വ​ലി​ൻ ത്രോ ​എ​ന്നീ​യി​ന​ങ്ങ​ൾ സ​മീ​പ​ത്തെ എ​ബി​സി ക്ല​ബി​ന്‍റെ ഗ്രൗ​ണ്ടി​ലേ​യ്ക്ക് മാ​റ്റി​യോ​ടെ അ​പ​ക​ട​സാ​ധ്യ​ത ഇ​ല്ലാ​താ​ക്കാ​ൻ സാ​ധി​ച്ചു. പ​രി​ക്കേ​ൽ​ക്കു​ന്ന കു​ട്ടി​ക​ളെ എ​ടു​ത്തു​കൊ​ണ്ടു​പോ​കാ​ൻ സ്ട്ര​ച്ച​റും വ​ള​ണ്ടി​യ​ർ​മാ​രും റെ​ഡി​യാ​യി​രു​ന്നു. മ​ത്സ​ര​വേ​ദി​ക്കു​സ​മീ​പം ത​ന്നെ ആം​ബു​ല​ൻ​സും ന​ഴ്സി​ന്‍റെ സ​ഹാ​യ​വും ല​ഭ്യ​മാ​ക്കി​യി​രു​ന്നു. മൈ​താ​ന​ിയി​ൽ നാ​ര​ങ്ങ​ാവെ​ള്ള​വും ചാ​യ​യു​മാ​യി കു​ട്ടി​ക​ളും സ​ജീ​വ​മാ​യി​രു​ന്നു.