സ്റ്റേ​ജി​ത​ര മ​ത്സ​ര​ങ്ങ​ളി​ൽ കാ​സ​ർ​ഗോ​ഡ് ജേ​താ​ക്ക​ൾ
Tuesday, November 12, 2019 1:31 AM IST
കാ​സ​ർ​ഗോ​ഡ്: ഇ​രി​യ​ണ്ണി ഗ​വ. വൊ​ക്കേഷ​ണ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ന​ട​ക്കു​ന്ന റ​വ​ന്യൂ ജി​ല്ലാ സ്കൂ​ൾ ക​ലോ​ത്സ​വ​ത്തി​ന്‍റെ സ്റ്റേ​ജി​ത​ര ഇ​ന​ങ്ങ​ൾ പൂ​ർ​ത്തി​യാ​യ​പ്പോ​ൾ കാ​സ​ർ​ഗോ​ഡ് ഉ​പ​ജി​ല്ല​യ്ക്ക് മു​ൻ​തൂ​ക്കം. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗ​ത്തി​ൽ കാ​സ​ർ​ഗോ​ഡ് 111 പോ​യി​ന്‍റ് നേ​ടി ജേ​താ​ക്ക​ളാ​യ​പ്പോ​ൾ ര​ണ്ടാം സ്ഥാ​ന​ത്തു നി​ൽ​ക്കു​ന്ന ഹൊ​സ്ദു​ർ​ഗി​ന് 107 പോ​യി​ന്‍റാ​ണു​ള്ള​ത്.
ഹൈ​സ്കൂ​ൾ വി​ഭാ​ഗ​ത്തി​ൽ ബേ​ക്ക​ൽ 74 പോ​യി​ന്‍റ് നേ​ടി ഒ​ന്നാ​മ​തെ​ത്തി​യ​പ്പോ​ൾ കാ​സ​ർ​ഗോ​ഡ് 72 പോ​യി​ന്‍റു​മാ​യി ര​ണ്ടാം സ്ഥാ​നം നേ​ടി. യു​പി വി​ഭാ​ഗ​ത്തി​ൽ 30 പോ​യി​ന്‍റു​മാ​യി കാ​സ​ർ​ഗോ​ഡ് ഒ​ന്നാ​മ​തെ​ത്തി. ഇ​ന്ന് ഒ​രു​ദി​വ​സ​ത്തെ ഇ​ട​വേ​ള​യ്ക്കു ശേ​ഷം ക​ലോ​ത്സ​വ​ത്തി​ന്‍റെ സ്റ്റേ​ജ് ഇ​ന​ങ്ങ​ൾ​ക്ക് നാ​ളെ തു​ട​ക്ക​മാ​കും.

പ്ര​ധാ​ന മ​ത്സ​ര​ഫ​ല​ങ്ങ​ൾ-​ഒ​ന്നും ര​ണ്ടും സ്ഥാ​ന​ങ്ങ​ൾ നേ​ടി​യ​വ​ർ

സം​സ്‌​കൃ​തം ക​വി​താ​ര​ച​ന (യു​പി)-​അ​ര്‍​ച്ച​ന (ഡോ​ൺ ബോ​സ്കോ എ​യു​പി സ്‌​കൂ​ള്‍ ക​യ്യാ​ർ), സി.​എ​ച്ച്. വൈ​ശാ​ലി എ​സ്ബി​എ​സ് കു​ട്ടി​ക്കാ​നം). സം​സ്‌​കൃ​തം ക​ഥാ​ര​ച​ന (ഹൈ​സ്‌​കൂ​ള്‍) - ആ​ര്യ​ഗോ​പ​കു​മാ​ര്‍ (ജി​എ​ച്ച്എ​സ്എ​സ് പി​ലി​ക്കോ​ട്), ബി.​ അ​ഭി​ജ്ഞ (എ​സ്എ​പി​എ​ച്ച്എ​സ് അ​ഗ​ല്‍​പ്പാ​ടി). സ​മ​സ്യ​ാ പൂ​ര​ണം (യു​പി) - ചി​ന്മ​യ കൃ​ഷ്ണ, കെ.​ അ​രു​ണി​മ ച​ന്ദ്ര​ന്‍ (ഇ​രു​വ​രും എ​ച്ച്എ​യു​പി​എ​സ് പ​ന​യാ​ല്‍). സം​സ്‌​കൃ​തം ക​വി​താ​ര​ച​ന (ഹ​യ​ര്‍​ സെ​ക്ക​ന്‍​ഡ​റി)-​പി. അ​ശ്വ​തി (ദു​ര്‍​ഗ എ​ച്ച്എ​സ്എ​സ് കാ​ഞ്ഞ​ങ്ങാ​ട്), എ. ​തു​ള​സി (എ​സ്ഡി​പി​എ​ച്ച്എ​സ് ധ​ര്‍​മ​ത്ത​ടു​ക്ക), കെ.​എ​സ്. ജ​സ്‌​ന (സെ​ന്‍റ് തോ​മ​സ് എ​ച്ച്എ​സ്എ​സ് തോ​മാ​പു​രം). അ​റ​ബി​ക് ക​ഥാ​ര​ച​ന (എ​ച്ച്എ​സ്)-​കെ.​എം. ജു​മാ​ന (നൂ​റു​ല്‍ ഹു​ദാ ഇ​എം​എ​ച്ച്എ​സ് കോ​ട്ടി​ക്കു​ളം), എം.​ടി.​പി. ഖ​ദീ​ജ​ത്ത് റം​സീ​ന(​സി​എ​ച്ച്എം​കെ​എ​സ്എ​ച്ച്എ​സ്എ​സ് മെ​ട്ട​മ്മ​ല്‍). അ​റ​ബി​ക് ക​ഥാ​ര​ച​ന (ഹ​യ​ര്‍​ സെ​ക്ക​ന്‍​ഡ​റി)- എം. ​നി​ഹാ​ദ് സു​ലൈ​മാ​ന്‍ (സി​ജെ​എ​ച്ച്എ​സ്എ​സ് ചെ​മ്മ​നാ​ട്), ഫാ​ത്തി​മ മു​ഹ​മ്മ​ദ് (ജി​എ​ഫ് വി​എ​ച്ച്എ​സ്എ​സ് ചെ​റു​വ​ത്തൂ​ര്‍). അ​റ​ബി​ക് ഉ​പ​ന്യാ​സം (ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി)-​എം.​എ. ഫാ​ത്തി​മ (ജി​എ​ച്ച്എ​സ്എ​സ് ചെ​മ്മ​നാ​ട്), മു​ഹ​മ്മ​ദ് ബ​ഷീ​ര്‍ (ജി​എ​ച്ച്എ​സ്എ​സ് ഉ​ദു​മ).
ഉ​ര്‍​ദു ക​ഥാ​ര​ച​ന (ഹൈ​സ്‌​കൂ​ള്‍)-​ഖ​ദീ​ജ ന​ഹാ​ന ഷെ​റി​ന്‍ (സി​എ​ച്ച്എ​സ്എ​സ് ച​ട്ട​ഞ്ചാ​ല്‍), ഫാ​ത്തി​മ​ത്ത് മെ​ഹ്‌​നാ​സ് (ജി​എ​ച്ച്എ​സ്എ​സ് ബേ​ക്കൂ​ര്‍).