ഹൊ​സ്ദു​ര്‍​ഗ് ക​ലാ​കി​രീ​ട​ത്തി​ലേ​ക്ക്
Saturday, November 16, 2019 1:37 AM IST
ഇ​രി​യ​ണ്ണി: ജി​ല്ലാ സ്‌​കൂ​ള്‍ ക​ലോ​ത്സ​വ​ത്തി​ല്‍ ഹൊ​സ്ദു​ര്‍​ഗ് വീ​ണ്ടും ക​ലാ​കി​രീ​ട​ത്തി​ലേ​ക്ക്. ക​ലോ​ത്സ​വ​ത്തി​ന്‍റെ മൂ​ന്നാം ദി​നം രാ​ത്രി വൈ​കി​യും മ​ത്സ​ര​ങ്ങ​ള്‍ തു​ട​രു​മ്പോ​ള്‍ ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി വി​ഭാ​ഗ​ത്തി​ല്‍ 392 പോ​യി​ന്‍റും ഹൈ​സ്‌​കൂ​ള്‍ വി​ഭാ​ഗ​ത്തി​ല്‍ 378 പോ​യി​ന്‍റും നേ​ടി ഹൊ​സ്ദു​ര്‍​ഗ് മു​ന്നേ​റ്റം തു​ട​രു​ക​യാ​ണ്. ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി വി​ഭാ​ഗ​ത്തി​ല്‍ 385 ഉം ​ഹൈ​സ്‌​കൂ​ള്‍ വി​ഭാ​ഗ​ത്തി​ല്‍ 342 ഉം ​പോ​യി​ന്‍റു​ക​ള്‍ നേ​ടി​യ കാ​സ​ര്‍​ഗോ​ഡ് ഉ​പ​ജി​ല്ല​യാ​ണ് തൊ​ട്ടു​പി​ന്നി​ലു​ള്ള​ത്. ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി വി​ഭാ​ഗ​ത്തി​ല്‍ ചെ​റു​വ​ത്തൂ​രും (346) ഹൈ​സ്‌​കൂ​ള്‍ വി​ഭാ​ഗ​ത്തി​ല്‍ ബേ​ക്ക​ലും (307) മൂ​ന്നാം സ്ഥാ​ന​ത്തു നി​ല്‍​ക്കു​ന്നു. സം​ഘ​ഗാ​നം, യ​ക്ഷ​ഗാ​നം, കേ​ര​ള ന​ട​നം എ​ന്നീ മ​ത്സ​ര​ങ്ങ​ളാ​ണ് രാ​ത്രി വൈ​കി​യും ന​ട​ക്കു​ന്ന​ത്.
യു​പി വി​ഭാ​ഗ​ത്തി​ല്‍ 161 പോ​യി​ന്‍റോ​ടെ കാ​സ​ര്‍​ഗോ​ഡ് കി​രീ​ട​മു​റ​പ്പി​ച്ചു. ര​ണ്ടാം സ്ഥാ​ന​ത്തു നി​ല്‍​ക്കു​ന്ന ചെ​റു​വ​ത്തൂ​ര്‍ 144 പോ​യി​ന്‍റും മൂ​ന്നാം സ്ഥാ​ന​ത്തു​ള്ള ബേ​ക്ക​ല്‍ 139 പോ​യി​ന്‍റും നേ​ടി.
സം​സ്‌​കൃ​തോ​ത്സ​വ​ത്തി​ല്‍ 90 പോ​യി​ന്‍റ് വീ​തം നേ​ടി ഹൈ​സ്‌​കൂ​ള്‍ വി​ഭാ​ഗ​ത്തി​ല്‍ ഹൊ​സ്ദു​ര്‍​ഗും യു​പി വി​ഭാ​ഗ​ത്തി​ല്‍ മ​ഞ്ചേ​ശ്വ​ര​വും ജേ​താ​ക്ക​ളാ​യി.
88 പോ​യി​ന്‍റ് വീ​തം നേ​ടി ഹൈ​സ്‌​കൂ​ള്‍ വി​ഭാ​ഗ​ത്തി​ല്‍ മ​ഞ്ചേ​ശ്വ​ര​വും യു​പി വി​ഭാ​ഗ​ത്തി​ല്‍ കു​മ്പ​ള​യു​മാ​ണ് ര​ണ്ടാം സ്ഥാ​ന​ത്ത്. അ​റ​ബി​ക് ക​ലോ​ത്സ​വ​ത്തി​ല്‍ ഹൈ​സ്‌​കൂ​ള്‍ വി​ഭാ​ഗ​ത്തി​ല്‍ 93 പോ​യി​ന്‍റും യു​പി വി​ഭാ​ഗ​ത്തി​ല്‍ 65 പോ​യി​ന്‍റും നേ​ടി കാ​സ​ര്‍​ഗോ​ഡ് ഉ​പ​ജി​ല്ല ജേ​താ​ക്ക​ളാ​യി. ഹൈ​സ്‌​കൂ​ള്‍ വി​ഭാ​ഗ​ത്തി​ല്‍ ബേ​ക്ക​ലും (91) യു​പി വി​ഭാ​ഗ​ത്തി​ല്‍ ചെ​റു​വ​ത്തൂ​രും (61) ര​ണ്ടാം സ്ഥാ​നം നേ​ടി.
ഇ​രി​യ​ണ്ണി ഗ്രാ​മ​ത്തി​ല്‍ മൂ​ന്നു ദി​വ​സം രാ​ഗ​താ​ള​ങ്ങ​ളു​ടെ സം​ഗ​മ​മൊ​രു​ക്കി​യ ജി​ല്ലാ സ്‌​കൂ​ള്‍ ക​ലോ​ത്സ​വ​ത്തി​ന് ഇ​തോ​ടെ കൊ​ടി​യി​റ​ങ്ങി.
മൂ​ന്നാം ദി​നം കേ​ര​ള ന​ട​ന​ത്തി​ന്‍റെ​യും കു​ച്ചി​പ്പു​ടി​യു​ടെ​യും ശാ​സ്ത്രീ​യ നൃ​ത്ത​ച്ചു​വ​ടു​ക​ളും നാ​ടോ​ടി​നൃ​ത്ത​ത്തി​ന്‍റെ​യും ഓ​ട്ട​ന്‍​തു​ള്ള​ലി​ന്‍റെ​യും ദ്രു​ത​താ​ള​വും കൂ​ത്തി​ന്‍റെ​യും കൂ​ടി​യാ​ട്ട​ത്തി​ന്‍റെ​യും ശീ​ലു​ക​ളും പ​ഞ്ച​വാ​ദ്യ​ത്തി​ന്‍റെ ഉ​ത്സ​വ​ല​ഹ​രി​യും വേ​ദി​ക​ളി​ല്‍ നി​റ​ഞ്ഞു. ഇ​നി ജി​ല്ല​യു​ടെ​യാ​കെ ശ്ര​ദ്ധ 12 നാ​ള്‍ ക​ഴി​ഞ്ഞു കാ​ഞ്ഞ​ങ്ങാ​ട്ട് കൊ​ടി​യേ​റു​ന്ന സം​സ്ഥാ​ന ക​ലോ​ത്സ​വ​ത്തി​നാ​യു​ള്ള അ​വ​സാ​ന​വ​ട്ട ഒ​രു​ക്ക​ങ്ങ​ളി​ലേ​ക്കാ​കും.