കൊ​ന്നു കു​ഴി​ച്ചു​മൂ​ടി​യ കീ​രി​ക​ളെ പു​റ​ത്തെ​ടു​ത്ത് പോ​സ്റ്റ്മോ​ര്‍​ട്ടം ചെ​യ്തു
Saturday, November 16, 2019 1:37 AM IST
ബ​ദി​യ​ഡു​ക്ക: കും​ബ​ഡാ​ജെ മാ​ര്‍​പ്പ​ന​ടു​ക്ക​യി​ല്‍ ര​ണ്ടു കീ​രി​ക​ളെ കൊ​ന്നു മ​ര​ത്തി​ല്‍ കെ​ട്ടി​ത്തൂക്കി​യ സം​ഭ​വ​ത്തി​ല്‍ വ​നം​വ​കു​പ്പ് അ​ന്വേ​ഷ​ണം ഊ​ര്‍​ജി​ത​പ്പെ​ടു​ത്തി. ക​ഴി​ഞ്ഞ​ദി​വ​സം വൈ​കു​ന്നേ​രം മാ​ര്‍​പ്പ​ന​ടു​ക്ക​യി​ല്‍ സ്വ​കാ​ര്യ​വ്യ​ക്തി​യു​ടെ കൊ​പ്ര ഷെ​ഡി​ന് സ​മീ​പ​മു​ള്ള സ്കൂ​ള്‍ ഗ്രൗ​ണ്ടി​ലെ മ​ര​ത്തി​ലാ​ണ് കീ​രി​ക​ളെ കെ​ട്ടി​ത്തൂ​ക്കി​യ നി​ല​യി​ല്‍ ക​ണ്ട​ത്.
ച​ത്ത കീ​രി​ക​ളെ വ​നം​വ​കു​പ്പ് അ​ധി​കൃ​ത​രെ​ത്തി കു​ഴി​ച്ചു​മൂ​ടി​യി​രു​ന്നു. സം​ഭ​വം ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ട​തി​നെ തു​ട​ര്‍​ന്ന് ഇ​ന്ന​ലെ രാ​വി​ലെ കാ​സ​ർ​ഗോ​ഡ് ഫോ​റ​സ്റ്റ് റെ​യ്ഞ്ച് ഓ​ഫീ​സ​ര്‍ എ​ന്‍. അ​നി​ല്‍​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. പു​റ​ത്തെ​ടു​ത്ത കീ​രി​ക​ളു​ടെ ജ​ഡ​ങ്ങ​ള്‍ കും​ബ​ഡാ​ജെ മൃ​ഗാ​ശു​പ​ത്രി​യി​ലെ ഡോ. ​ശ്രീ​ല പോ​സ്റ്റ്മോ​ര്‍​ട്ടം ചെ​യ്തു.