കാ​ലി​ക്ക​ട​വ്-​ഒ​ള​വ​റ റോ​ഡി​ൽ അ​പ​ക​ടം പെ​രു​കു​ന്നു
Tuesday, November 19, 2019 1:12 AM IST
തൃ​ക്ക​രി​പ്പൂ​ർ: കാ​ലി​ക്ക​ട​വ്-​ഒ​ള​വ​റ മെ​ക്കാ​ഡം പാ​ത​യി​ൽ അ​പ​ക​ട​ങ്ങ​ൾ പെ​രു​കു​ന്നു.

ര​ണ്ടു രാ​ത്രി​ക​ളി​ലാ​യി ര​ണ്ടു കാ​റു​ക​ളാ​ണ് അ​ടു​ത്ത​ടു​ത്ത സ്ഥ​ല​ങ്ങ​ളി​ലാ​യി നി​യ​ന്ത്ര​ണം​വി​ട്ടു അ​പ​ക​ടം വ​രു​ത്തി​യ​ത്.

ഞാ​യ​റാ​ഴ്ച രാ​ത്രി 11.30 ഓ​ടെ ന​ട​ക്കാ​വ് ഫ​യ​ർ സ്റ്റേ​ഷ​ൻ ബ​സ് സ്റ്റോ​പ്പി​നു പി​ന്നി​ലെ മ​ര​ക്കൂ​ട്ട​ത്തി​ലേ​ക്കാ​ണ് സ്വി​ഫ്റ്റ് കാ​ർ നി​യ​ന്ത്ര​ണം​വി​ട്ടു പാ​ഞ്ഞു ക​യ​റി​യ​ത്.

കാ​ഞ്ഞ​ങ്ങാ​ട് കു​ന്നു​മ്മ​ൽ സ്വ​ദേ​ശി ഹ​സ​ൻ​കു​ഞ്ഞി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള കാ​ർ ഓ​ടി​ച്ചി​രു​ന്ന​യാ​ളെ​ക്കു​റി​ച്ച് വി​വ​രം ല​ഭി​ച്ചി​ട്ടി​ല്ല. നി​സാ​ര പ​രി​ക്കേ​റ്റ ഇ​യാ​ൾ മ​റ്റൊ​രു കാ​റി​ൽ പോ​യ​താ​യി നാ​ട്ടു​കാ​ർ പ​റ​ഞ്ഞു.

ശ​നി​യാ​ഴ്ച രാ​ത്രി ന​ട​ക്കാ​വ് ജം​ഗ്‌​ഷ​നി​ൽ തെ​രു​വു​നാ​യ്ക്ക​ളി​ൽ നി​ന്ന് വെ​ട്ടി​ച്ചു​മാ​റ്റു​ന്ന​തി​നി​ട​യി​ൽ കാ​ർ നി​യ​ന്ത്ര​ണം​വി​ട്ടു മ​റി​ഞ്ഞു കാ​ർ ഓ​ടി​ച്ചി​രു​ന്ന യു​വാ​വി​ന് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തി​രു​ന്നു. കാ​ലി​ക്ക​ട​വ്-​ഒ​ള​വ​റ പാ​ത​യി​ലെ വാ​ഹ​ന​ങ്ങ​ളു​ടെ അ​മി​ത​വേ​ഗ​വും അ​ശ്ര​ദ്ധ​യും നി​ര​ന്ത​രം അ​പ​ക​ട​മു​ണ്ടാ​ക്കു​ന്ന​താ​യി നാ​ട്ടു​കാ​ർ പ​റ​ഞ്ഞു.