=ക​ലോ​ത്സ​വ​ത്തി​നൊ​രു​ങ്ങി 300ഓ​ളം ഓ​ട്ടോ​ക​ളും 300 സ്‌​കൂ​ള്‍ ബ​സു​ക​ളും
Tuesday, November 19, 2019 1:12 AM IST
കാ​ഞ്ഞ​ങ്ങാ​ട്: ക​ലാ​മേ​ള​യ്ക്ക് ചി​ല​മ്പൊ​ലി കേ​ട്ടു തു​ട​ങ്ങി. സം​ഘാ​ട​ന​ത്തി​ന്‍റെ ഓ​രോ മേ​ഖ​ല​യി​ലും വി​ശ്ര​മ​മി​ല്ലാ​ത്ത പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​ന്നു​വ​രി​ക​യാ​ണ്.
28 വ​ര്‍​ഷ​ക്കാ​ല​ത്തി​നു ശേ​ഷം ജി​ല്ല​യി​ലെ​ത്തു​ന്ന മാ​മാ​ങ്ക​ത്തി​നാ​യി കാ​ഞ്ഞ​ങ്ങാ​ട് വ​ണ്ടി ഇ​റ​ങ്ങു​ന്ന ആ​ര്‍​ക്കും ഒ​രുത​ര​ത്തി​ലു​മു​ള്ള ബു​ദ്ധി​മു​ട്ടു​ക​ളും‍ വ​രാ​തി​രി​ക്കാ​ന്‍ മി​ക​വു​റ്റ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളാ​ണ് ന​ട​ന്നു​വ​രു​ന്ന​ത്. വേ​ദി​ക​ള്‍ ത​മ്മി​ലു​ള്ള അ​ക​ലം മ​ത്സ​ര​ത്തെ ബാ​ധി​ക്കാ​തി​രി​ക്കാ​ന്‍ മു​ന്നൂ​റോ​ളം ഓ​ട്ടോ ഡ്രൈ​വ​ര്‍​മാ​ര്‍​ക്ക് പ​രി​ശീ​ല​നം ന​ല്‍​കി.
വേ​ദി​ക​ള്‍ ത​മ്മി​ലു​ള്ള അ​ക​ലം (മാ​പ്പ് സ​ഹി​തം), ന​ട​ക്കു​ന്ന മ​ത്സ​ര ഇ​ന​ങ്ങ​ള്‍ തു​ട​ങ്ങി​യ വി​വ​ര​ങ്ങ​ള്‍ ഓ​ട്ടോ ഡ്രൈ​വ​ര്‍​മാ​ര്‍​ക്ക് ന​ല്‍​കും. ഓ​ട്ടോ ഡ്രൈ​വ​ര്‍​മാ​ര്‍ സ്വ​യം ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ സെ​ന്‍റ​ര്‍ പോ​ലെ പ്ര​വ​ര്‍​ത്തി​ക്കും. ഓ​ട്ടോ​യി​ല്‍ ക​യ​റു​ന്ന മ​ത്സ​രാ​ര്‍​ഥി​യോ ആ​സ്വാ​ദ​ക​നോ പ​റ​യു​ന്ന ഇ​നം മാ​ത്രം കേ​ട്ടു കൃ​ത്യ​സ​മ​യ​ത്തു കൃ​ത്യ​വേ​ദി​യി​ല്‍ മി​ത​മാ​യ നി​ര​ക്കി​ല്‍ എ​ത്തി​ക്കു​ന്ന രീ​തി​യി​ലാ​യി​രി​ക്കും ഓ​ട്ടോ സ​ര്‍​വീ​സ്.
റെ​യി​ല്‍​വേ സ്റ്റേ​ഷ​നു​ക​ളി​ലും ബ​സ്‌​സ്റ്റാ​ൻ​ഡു​ക​ളി​ലും എ​ത്തു​ന്ന മ​ത്സ​രാ​ര്‍​ഥി​ക​ളെ സൗ​ജ​ന്യ​മാ​യി വേ​ദി​ക​ളി​ലും വി​ശ്ര​മമു​റി​ക​ളി​ലും ഭക്ഷണശാലയിലും എ​ത്തി​ക്കാ​ന്‍ സ​ജ്ജ​മാ​ക്കി​യി​രി​ക്കു​ന്ന​ത് 30 സ്‌​കൂ​ള്‍ ബ​സു​ക​ള്‍.
പെ​ര്‍​മി​റ്റ്, ഇ​ന്‍​ഷ്വ​റ​ന്‍​സ്, ഡ്രൈ​വ​റു​ടെ ലൈ​സ​ന്‍​സ് തു​ട​ങ്ങി​യ രേ​ഖ​ക​ളെ​ല്ലാം കൃ​ത്യ​മാ​യി പ​രി​ശോ​ധി​ച്ച ശേ​ഷം തെ​ര​ഞ്ഞെ​ടു​ത്ത 30 ബ​സു​ക​ളാ​യി​രി​ക്കും ഇ​ത്ത​ര​ത്തി​ല്‍ സ​ര്‍​വീ​സ് ന​ട​ത്തു​ക. വേ​ദി​ക​ളി​ല്‍ നി​ന്ന് വേ​ദി​ക​ളി​ലേ​ക്കു​ള്ള അ​ക​ലം യാ​ത്ര​യി​ല്‍ കു​ട്ടി​ക​ളെ ത​ള​ര്‍​ത്താ​തി​രി​ക്കാ​ന്‍ ചി​ല പ​രി​പാ​ടി​ക​ളും യാ​ത്ര​യോ​ടൊ​പ്പം സം​ഘ​ടി​പ്പി​ക്കും.
കാ​സ​ര്‍​ഗോ​ഡി​ന്‍റെ​യും ക​ലോ​ത്സ​വ​ത്തി​ന്‍റെ​യും ച​രി​ത്രം കോ​ര്‍​ത്ത പ്ര​ശ്നോ​ത്ത​രി ന​ട​ത്തി അ​തി​ന് സ​മ്മാ​നം ന​ല്‍​കു​ന്ന രീ​തി​യാ​ണ് അ​വ​ലം​ബി​ക്കു​ക.

വ​ഴി​കാ​ട്ടാ​ന്‍
വാ​ട്സ് ആ​പ്പും

ക​ലോ​ത്സ​വ ന​ഗ​രി​യി​ലേ​യ്ക്ക് വ​ണ്ടി ക​യ​റു​മ്പോ​ള്‍ത്ത​ന്നെ മ​ത്സ​രാ​ര്‍​ഥി​ക​ള്‍​ക്ക് വാ​ട്സ് ആ​പ്പ് സ​ന്ദേ​ശം വ​ഴി ബ​സ് ഡ്രൈ​വ​ര്‍​മാ​രെ ബ​ന്ധ​പ്പെ​ടാം.
തീ​വ​ണ്ടി/​ബ​സ് എ​ത്തി​ച്ചേ​ര്‍​ന്ന ഉ​ട​ന്‍ ത​ന്നെ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് വേ​ദി​ക​ളി​ലേ​ക്കും വി​ശ്ര​മ​മു​റി​ക​ളി​ലേ​ക്കും എ​ത്തി​ച്ചേ​രാ​ന്‍ ഇ​തു​വ​ഴി സാ​ധി​ക്കും.
ഓ​രോവേ​ദി​ക​ളി​ലും 300 മു​ത​ല്‍ 500 വാ​ഹ​ന​ങ്ങ​ള്‍ വ​രെ പാ​ര്‍​ക്ക് ചെ​യ്യാ​നു​ള്ള സൗ​ക​ര്യം ഒ​രു​ക്കി​യി​ട്ടു​ണ്ട്. രാ​ത്രി​കാ​ല മ​ല​യോ​രയാ​ത്ര​യ്ക്ക് കെ​എ​സ്ആ​ര്‍​ടി​സി ബ​സു​ക​ളും നി​ര​ത്തി​ല്‍ ഇ​റ​ങ്ങും. ക​ലോ​ത്സ​വ​ത്തി​നാ​യി ജി​ല്ല​യി​ലെ​ത്തു​ന്ന​വ​ര്‍​ക്ക് സു​ര​ക്ഷി​ത​മാ​യി​മാ​യി ത​ന്നെ യാ​ത്ര ചെ​യ്യാം.