യാ​ത്ര​ക്കാ​ര്‍​ക്ക് ഭീ​ഷ​ണി​യാ​യി ബ​ദി​യ​ഡു​ക്ക​യി​ലെ ‘ജെ​ല്ലി​ക്കെ​ട്ട്'
Tuesday, November 19, 2019 1:14 AM IST
ബ​ദി​യ​ഡു​ക്ക: ബ​ദി​യ​ഡു​ക്ക ടൗ​ണി​ല്‍ അ​ല​ഞ്ഞുതി​രി​യു​ന്ന കാ​ള​ക​ള്‍ കൊ​മ്പുകോ​ര്‍​ക്കു​ന്ന​ത് വാ​ഹ​ന​ങ്ങ​ള്‍​ക്കും യാ​ത്ര​ക്കാ​ര്‍​ക്കും ഭീ​ഷ​ണി​യാ​വു​ന്നു. ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം ആ​റോ​ടെ തി​ര​ക്കേ​റി​യ ടൗ​ണി​ല്‍ ആ​രം​ഭി​ച്ച കാ​ള​പ്പോ​ര് ഏ​ഴു​വ​രെ നീ​ണ്ടു.
സ്ത്രീ​ക​ള​ട​ക്ക​മു​ള്ള യാ​ത്ര​ക്കാ​ര്‍ ഓ​ടി​ര​ക്ഷ​പ്പെ​ടാ​ന്‍ ശ്ര​മി​ച്ചു​വെ​ങ്കി​ലും മ​റ്റു ചി​ല​ര്‍ കാ​ള​പ്പോ​ര് കാ​ണാ​ന്‍ അ​പൂ​ര്‍​വ​മാ​യി കി​ട്ടി​യ അ​വ​സ​രം പാ​ഴാ​ക്കി​യ​തു​മി​ല്ല.
ബ​സ്‌​സ്റ്റാ​ൻ​ഡ് പ​രി​സ​ര​ത്തുനി​ന്ന് ആ​രം​ഭി​ച്ച കാ​ള​പ്പോര് പോ​ലീ​സ് സ്റ്റേ​ഷ​ന്‍ വ​രെ​യു​ള്ള റോ​ഡി​ല്‍ നി​റ​ഞ്ഞാ​ടു​ക​യാ​യി​രു​ന്നു. പോ​ലീ​സ് ലാ​ത്തി​ക​ളു​മാ​യി എ​ത്തി​യെ​ങ്കി​ലും കാ​ള​ക​ളു​ടെ ശൗ​ര്യം ക​ണ്ടു നോ​ക്കി​നി​ൽ​ക്കാ​ൻ മാ​ത്ര​മേ സാ​ധി​ച്ചു​ള്ളൂ. കാ​ള​ക​ളു​ടെ ശ​രീ​ര​ത്തി​ൽ വെ​ള്ളം ചീ​റ്റി​യാ​ല്‍ അ​വ പി​ന്‍​മാ​റി​യേ​ക്കു​മെ​ന്ന് ആ​രോ പ​റ​ഞ്ഞ​തു കേ​ട്ടു നാ​ട്ടു​കാ​ര്‍ വെ​ള്ളം കൊ​ണ്ടു​വ​ന്നു ചീ​റ്റി​യ​തോ​ടെ അ​വ​യ്ക്ക് വാ​ശി വ​ര്‍​ധി​ച്ചു.
ഇ​തി​നി​ട​യി​ല്‍ റോ​ഡ് ഗ​താ​ഗ​തം മു​ക്കാ​ല്‍ മ​ണി​ക്കൂ​റു​ക​ളോ​ളം ത​ട​സ​പ്പെ​ട്ടു. ഒ​ടു​വി​ല്‍ ക്ഷീ​ണി​ച്ച കാ​ള​ക​ള്‍ സ്വ​യം പി​ന്‍​മാ​റി​യ​തോ​ടെ റോ​ഡി​ന്‍റെ നി​യ​ന്ത്ര​ണം പോ​ലീ​സ് ഏ​റ്റെ​ടു​ത്തു. ടൗ​ണി​ല്‍ കാ​ള​പ്പോ​ര് തു​ട​ര്‍​ക്ക​ഥ​യാ​കു​മ്പോ​ള്‍ യ​ഥാ​ര്‍​ഥ ഉ​ട​മ​യെ ക​ണ്ടെ​ത്താ​ന്‍ പ​ല​പ്പോ​ഴും സാ​ധി​ക്കാ​റി​ല്ല.