പ്ര​തി​ഷേ​ധം ശ​ക്ത​മാ​കു​ന്നു
Tuesday, November 19, 2019 1:14 AM IST
രാ​ജ​പു​രം: രാ​ജ​പു​രം-​ബ​ളാ​ൽ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് റോ​ഡി​ന്‍റെ ശോ​ച​നീ​യാ​വ​സ്ഥ​യി​ൽ പ്ര​തി​ഷേ​ധം ശ​ക്ത​മാ​കു​ന്നു. റോ​ഡി​ന്‍റെ ശോ​ച​നീ​യാ​വ​സ്ഥ ഉ​ട​ൻ പ​രി​ഹ​രി​ക്ക​ണ​മെ​ന്ന് സി​പി​ഐ രാ​ജ​പു​രം ബ്രാ​ഞ്ച് ക​മ്മ​ിറ്റി ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​രോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. നി​ല​വി​ൽ ഈ ​റോ​ഡി​ൽ കൂ​ടി ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ൾ പോ​ലും പോ​കാ​ൻ പ​റ്റാ​ത്ത സ്ഥി​തി​യി​ലാ​ണ്. മ​ല​യോ​ര പ​ഞ്ചാ​യ​ത്തു​ക​ളെ താ​ലൂ​ക്ക് ആ​സ്ഥാ​ന​മാ​യ വെ​ള്ള​രി​ക്കു​ണ്ടു​മാ​യി ബ​ന്ധ​പ്പെ​ടു​ത്തു​ന്ന പ്ര​ധാ​ന റോ​ഡും ജി​ല്ല​യി​ലെ മേ​ജ​ർ റോ​ഡാ​യി ഉ​യ​ർ​ത്ത​പ്പെ​ടു​ത്തേണ്ട​തു​മാ​യ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് റോ​ഡാ​ണ് ഇ​ത്ത​ര​ത്തി​ൽ ഗ​താ​ഗ​ത​യോ​ഗ്യ​മ​ല്ലാ​താ​യി അ​വ​ഗ​ണി​ക്ക​പ്പെ​ട്ടുകി​ട​ക്കു​ന്ന​ത്.
ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് സി​പി​ഐ യോ​ഗം ഇ​തി​നെ​തി​രേ പ്ര​തി​ഷേ​ധി​ച്ച​ത്. അ​ടി​യ​ന്ത​ര​മാ​യി പ്ര​സ്തു​ത റോ​ഡ് മെ​ക്കാ​ഡം ടാ​ർ ചെ​യ്തു ന​വീ​ക​രി​ക്ക​ണ​മെ​ന്നും അ​ല്ലാ​ത്ത​പ​ക്ഷം ജ​ന​ങ്ങ​ളെ സം​ഘ​ടി​പ്പി​ച്ചു ശ​ക്ത​മാ​യ സ​മ​ര​പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കു​മെ​ന്നും സി​പി​ഐ മു​ന്ന​റി​യി​പ്പ് ന​ൽ​കി.
മു​മ്പ് നാ​ട്ടു​കാ​ർ പ​ലരീ​തി​യി​ലു​ള്ള സ​മ​ര​ങ്ങ​ൾ ചെ​യ്തെ​ങ്കി​ലും അ​ധി​കൃ​ത​ർ ഇ​തെ​ല്ലാം ക​ണ്ടി​ല്ലെ​ന്നുന​ടി​ക്കു​ന്ന രീ​തി​യാ​ണ് അ​വ​ലം​ബി​ക്കു​ന്ന​ത് ഇ​ത് അം​ഗീ​ക​രി​ക്കാ​നാ​വി​ല്ലെ​ന്നും ഇ​വ​ർ പ​റ​ഞ്ഞു.
സി​പി​ഐ ജി​ല്ലാ കൗ​ൺ​സി​ൽ അം​ഗം ടി.​കെ. നാ​രാ​യ​ണ​ൻ, ക​ള്ളാ​ർ ലോ​ക്ക​ൽ സെ​ക്ര​ട്ട​റി ബി. ​ര​ത്നാ​ക​ര​ൻ ന​മ്പ്യാ​ർ, വെ​ള്ള​രി​ക്കു​ണ്ട് മ​ണ്ഡ​ലം ക​മ്മി​റ്റി അം​ഗം ബീ​ന, ക​ള്ളാ​ർ ലോ​ക്ക​ൽ ക​മ്മ​ിറ്റി അം​ഗം കെ.​എ​ൻ. ര​വി, ദീ​പു​മോ​ൻ ജോ​സ്, വി. ​നാ​രാ​യ​ണ​ൻ, ജോ​സ് ആ​ണ്ടു​മ്യാ​ലി​ൽ, ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി ബെ​ന്നി തോ​മ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.