ക​ട​ൽഭി​ത്തി​ക്കി​ട​യി​ൽ യു​വാ​വി​ന്‍റെ കാ​ൽ കു​ടു​ങ്ങി
Thursday, December 5, 2019 1:17 AM IST
കാ​ഞ്ഞ​ങ്ങാ​ട്: ക​ട​ൽ​ഭി​ത്തി​ക്കു മു​ക​ളി​ലൂ​ടെ ഫോ​ണി​ൽ സം​സാ​രി​ച്ചു​കൊ​ണ്ടു ന​ട​ന്ന ത​മി​ഴ്നാ​ട് സ്വ​ദേ​ശി​യാ​യ യു​വാ​വി​ന്‍റെ കാ​ല് ക​രി​ങ്ക​ല്ലു​ക​ൾ​ക്കി​ട​യി​ൽ കു​ടു​ങ്ങി. സേ​ലം അ​ല്ലാ​മ​ലെ സ്വ​ദേ​ശി സ​ന്തോ​ഷി (26)ന്‍റെ കാ​ലാ​ണ് കു​ട​ങ്ങി​യ​ത്.

വി​വ​രം അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്നു സ്ഥ​ല​ത്തെ​ത്തി​യ അ​ഗ്നി​ര​ക്ഷാ​സേ​ന ഇ​രു​മ്പു​വ​ടം ഉ​പ​യോ​ഗി​ച്ചു ക​ല്ലു​ക​ൾ വ​ലി​ച്ചു​മാ​റ്റി​യാ​ണ് യു​വാ​വി​ന്‍റെ കാ​ൽ പു​റ​ത്തെ​ടു​ത്ത​ത്. ഇ​ന്ന​ലെ രാ​വി​ലെ പ​ത്തോ​ടെ അ​ജാ​നൂ​ർ വാ​യ​ന​ശാ​ലാ മു​ക്കി​ലാ​യി​രു​ന്നു സം​ഭ​വം. അ​ന്യ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​യാ​യ ആ​റം​ഗ സം​ഘം ക​ട​ൽ കാ​ണാ​നെ​ത്തി​യ​താ​യി​രു​ന്നു. ഇ​വ​ർ ക​രി​ങ്ക​ൽ ഭി​ത്തി​ക​ൾ​ക്കു മു​ക​ളി​ലൂ​ടെ ന​ട​ക്കു​മ്പോ​ഴാ​യി​രു​ന്നു ഇ​തി​ലൊ​രാ​ൾ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്.

ഇ​വി​ടെ ക​ട​ൽ​ക്ഷോ​ഭം മൂ​ലം മി​ക്ക​യി​ട​ത്തും ക​ട​ൽ​ഭി​ത്തി ത​ക​ർ​ന്ന നി​ല​യി​ലാ​ണ്. സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ കെ.​വി. പ്ര​ഭാ​ക​ര​ൻ, സീ​നി​യ​ർ ഫ​യ​ർ ഓ​ഫീ​സ​ർ ടി. ​അ​ശോ​ക് കു​മാ​ർ, സ​ണ്ണി ഇ​മ്മാ​നു​വ​ൽ, ഫ​യ​ർ​മാ​ൻ ഡ്രൈ​വ​ർ​മാ​രാ​യ കെ.​ടി. ച​ന്ദ്ര​ൻ, കെ. ​ല​തീ​ഷ്, ഫ​യ​ർ​മാ​ൻ​മാ​രാ​യ എ. ​അ​രു​ൺ​കു​മാ​ർ, കെ.​വി. സ​ന്തോ​ഷ് കു​മാ​ർ എ​സ്.​ആ​ർ. മ​നു, ജി.​എ​സ്. ര​ഞ്ജിത്ത്, ഹോംഗാ​ർ​ഡു​മാ​രാ​യ സി. ​ബാ​ല​കൃ​ഷ്ണ​ൻ, പി. ​കൃ​ഷ്ണ​ൻ, എം. ​ശ്രീ​ധ​ര​ൻ, കെ. ​ര​മേ​ശ​ൻ എ​ന്നി​വ​ർ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.