സ​ർ​ക്കി​ൾ സ​ഹ​ക​ര​ണ യൂ​ണി​യ​ൻ തെ​ര​ഞ്ഞെ​ടു​പ്പ്: ത​ള്ളി​യ പ​ത്രി​ക സ്വീ​ക​രി​ക്കാ​ൻ കോ​ട​തി ഉ​ത്ത​ര​വ്
Thursday, December 5, 2019 1:19 AM IST
കാ​ഞ്ഞ​ങ്ങാ​ട്: സ​ർ​ക്കി​ൾ സ​ഹ​ക​ര​ണ യൂ​ണി​യ​നി​ലേ​ക്കു​ള്ള തെ​ര​ഞ്ഞെ​ടു​പ്പി​ൽ സൂ​ക്ഷ്മ പ​രി​ശോ​ധ​നാ​വേ​ള​യി​ൽ ത​ള്ളി​യ പ​ത്രി​ക സ്വീ​ക​രി​ക്കു​ന്ന​തി​ന് ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വ്. ഹൊ​സ്ദു​ർ​ഗ് സ​ർ​ക്കി​ൾ സ​ഹ​ക​ര​ണ യൂ​ണി​യ​ൻ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ജീ​വ​ന​ക്കാ​രു​ടെ മ​ണ്ഡ​ല​ത്തി​ൽ പ​ത്രി​ക സ​മ​ർ​പ്പി​ച്ചി​രു​ന്ന കെ. ​ശ​ശി​യു​ടെ പ​ത്രി​ക​യാ​ണ് സ്വീ​ക​രി​ക്കാ​ൻ ഹൈ​ക്കോ​ട​തി നി​ർ​ദേ​ശി​ച്ച​ത്.

കേ​ര​ള കോ-​ഓ​പ്പ​റേ​റ്റീ​വ് എം​പ്ലോ​യീ​സ് ഫ്ര​ണ്ട് ജി​ല്ലാ സെ​ക്ര​ട്ട​റി​യും തൃ​ക്ക​രി​പ്പൂ​ർ ഫാ​ർ​മേ​ഴ്സ് സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് മാ​നേ​ജിം​ഗ് ഡ​യ​ര​ക്ട​റു​മാ​യ കെ. ​ശ​ശി​യു​ടെ പ്രാ​ഥ​മി​ക കാ​ർ​ഷി​ക വാ​യ്പാ സ​ഹ​ക​ര​ണ​സം​ഘം ജീ​വ​ന​ക്കാ​രു​ടെ പ്ര​തി​നി​ധി​യാ​യി ന​ൽ​കി​യി​രു​ന്ന പ​ത്രി​ക​യാ​ണ് ത​ള്ളി​യി​രു​ന്ന​ത്.

നാ​മ​നി​ർ​ദേ​ശ പ​ത്രി​ക​യി​ൽ കെ. ​ശ​ശി​യെ പി​ന്താ​ങ്ങി​യി​രു​ന്ന എ.​കെ. ശ​ശാ​ങ്ക​നും ഡ​മ്മി​യാ​യി പ​ത്രി​ക സ​മ​ർ​പ്പി​ച്ചി​രു​ന്നു. ആ​ദ്യം പ​ത്രി​ക വ​ര​ണാ​ധി​കാ​രി​യാ​യ അ​സി. ഡ​യ​റ​ക്ട​ർ എം. ​മു​കു​ന്ദ​ൻ സ്വീ​ക​രി​ച്ച​താ​യി രേ​ഖ​പ്പെ​ടു​ത്തി​യ​ങ്കി​ലും പി​ന്നീ​ട് ത​ള്ളു​ക​യാ​യി​രു​ന്നു.

ഇ​തേത്തു​ട​ർ​ന്ന് കെ. ​ശ​ശി​യും നി​ർ​ദേ​ശ​ക​നാ​യി​രു​ന്ന കെ​സി​ഇ​എ​ഫ് സം​സ്ഥാ​ന ട്ര​ഷ​റ​ർ പി.​കെ. വി​ന​യ​കു​മാ​റു​മാ​ണ് ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ച​ത്. ഹൈ​ക്കോ​ട​തി ജ​ഡ്ജ് കെ. ​മു​ഹ​മ്മ​ദ് മു​സ്താ​ഹാ​ണ് പ​ത്രി​ക സ്വീ​ക​രി​ക്കാ​ൻ ഉ​ത്ത​ര​വി​ട്ട​ത്.

തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്തു​ന്ന​തി​നാ​യി ബാ​ല​റ്റ് പേ​പ്പ​ർ അ​ച്ച​ടി​ച്ചു തു​ട​ങ്ങി​യ വാ​ദ​ങ്ങ​ളൊ​ന്നും ഹൈ​ക്കോ​ട​തി സ്വീ​ക​രി​ച്ചി​ല്ല. കാ​സ​ർ​ഗോ​ഡ് സ​ർ​ക്കി​ൾ സ​ഹ​ക​ര​ണ യൂ​ണി​യ​ൻ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ത്ത​ര​ത്തി​ൽ ന​ൽ​കി​യ പ​ത്രി​ക​ക​ൾ സ്വീ​ക​രി​ച്ചി​രു​ന്നു.

സൂ​ക്ഷ്മപ​രി​ശോ​ധ​നാ​വേ​ള​യി​ൽ ആ​ദ്യം സ്വീ​ക​രി​ച്ച പ​ത്രി​ക ബാ​ഹ്യ​സ​മ്മ​ർ​ദത്തി​ന് വ​ഴ​ങ്ങി പി​ന്നീ​ട് ത​ള്ളി​യ​താ​ണ് ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ക്കാ​ൻ ഇ​ട​യാ​ക്കി​യ​തെ​ന്ന് കെ. ​ശ​ശി പ​റ​ഞ്ഞു. ഏ​ഴി​ന് കാ​ഞ്ഞ​ങ്ങാ​ട് മു​നിസി​പ്പ​ൽ ടൗ​ണ്‍ ഹാ​ളി​ലാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ്.

വ​ര​ണാ​ധി​കാ​രി​യെ കൂ​ട്ടു​പി​ടി​ച്ചു ജ​നാ​ധി​പ​ത്യം അ​ട്ടി​മ​റി​ക്കാ​ൻ ശ്ര​മി​ച്ച​വ​ർ​ക്കു​ള്ള തി​രി​ച്ച​ടി​യാ​ണ് ഹൈ​ക്കോ​ട​തി വി​ധി​യെ​ന്നും വോ​ട്ട​ർ​മാ​ർ ഇ​തു തി​രി​ച്ച​റി​യ​ണ​മെ​ന്നും കെ​സി​ഇ​എ​ഫ് ജി​ല്ലാ ക​മ്മി​റ്റി യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.