മു​ഖ​ച്ഛാ​യ മാ​റാ​നൊ​രു​ങ്ങി കാ​സ​ര്‍​ഗോ​ഡ്
Friday, December 6, 2019 1:36 AM IST
കാ​സ​ർ​ഗോ​ഡ്: കാ​സ​ർ​ഗോ​ഡ് ന​ഗ​ര​ത്തി​ന്‍റെ മു​ഖ​ച്ഛാ​യ മാ​റ്റു​ന്ന​തി​നാ​യു​ള്ള ബ​ഹു​വി​ധ പ​ദ്ധ​തി​ക​ൾ അ​ണി​യ​റ​യി​ൽ ഒ​രു​ങ്ങു​ന്നു. ത​ള​ങ്ക​ര പ​ള്ളി മു​ത​ല്‍ ക​റ​ന്ത​ക്കാ​ട് വ​രെ​യു​ള്ള റോ​ഡ് വി​ക​സി​പ്പി​ക്കു​ക​യും ട്രാ​ഫി​ക്ക് കു​റ​യ്ക്കാ​ന്‍ പ്ര​സ് ക്ല​ബ് ജം​ഗ്ഷ​ന്‍ മു​ത​ല്‍ റെ​യി​ൽ​വേ സ്റ്റേ​ഷ​ന്‍ വ​രെ​യും ക​റ​ന്ത​ക്കാ​ട് വ​രെ​യും പു​തി​യ ടി ​റോ​ഡ് പ​ദ്ധ​തി​യാ​ണ് ഇ​തി​ൽ പ്ര​ധാ​നം.
പ​ദ്ധ​തി പ്ര​കാ​രം പ​ഴ​യ ബ​സ്‌സ്റ്റാ​ൻ​ഡ് പ​രി​സ​രം മു​ത​ല്‍ റെ​യി​ല്‍​വേ, ക​റ​ന്ത​ക്കാ​ട് ഭാ​ഗ​ങ്ങ​ളി​ലേ​ക്കു​ള്ള റോ​ഡും ന​വീ​ക​രി​ക്കും. കൂ​ടാ​തെ വി​വി​ധ ബ​സ്‌സ്റ്റോ​പ്പു​ക​ളി​ല്‍ വൈ​ഫൈ സം​വി​ധാ​ന​വും ന​ട​പ്പി​ലാ​ക്കും. കാ​സ​ര്‍​ഗോ​ഡ് റെ​യി​ല്‍​വേ പ​രി​സ​ര​ത്ത് പൂ​ന്തോ​ട്ടം നി​ര്‍​മി​ച്ച് കൂ​ടു​ത​ല്‍ പാ​ര്‍​ക്കിം​ഗ് സൗ​ക​ര്യ​ങ്ങ​ള്‍ ഒ​രു​ക്കും. 18 സ​ര്‍​ക്കാ​ര്‍ ഓ​ഫീ​സു​ക​ള്‍ പു​ലി​ക്കു​ന്നി​ല്‍ പു​തി​യ​താ​യി പ​ണി​ക​ഴി​പ്പി​ക്കു​ന്ന ഓ​ഫീ​സ് കോ​പ്ല​ക്സി​ലേ​ക്ക് മാ​റും. നി​ല​വി​ല്‍ ഒ​രു മ്യൂ​സി​യം പോ​ലും ഇ​ല്ലാ​ത്ത ജി​ല്ല​യി​ല്‍ കാ​സ​ര്‍​ഗോ​ഡ് താ​ലൂ​ക്ക് ഓ​ഫീ​സ് പൈ​തൃ​ക മ്യൂ​സി​യ​മാ​ക്കി മാ​റ്റും. കാ​സ​ര്‍​ഗോ​ഡ് വി​ക​സ​ന പാ​ക്കേ​ജി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി 12 കോ​ടി രൂ​പ ചെ​ല​വി​ല്‍ കോ​ളി​യ​ടു​ക്ക​ത്ത് വ​ലി​യ ഗ്രൗ​ണ്ട് നി​ര്‍​മി​ച്ച് ജി​ല്ലാ സ്റ്റേ​ഡി​യം നി​ര്‍​മി​ക്കും. നാ​യ​ന്മാ​ര്‍​മൂ​ല​യി​ല്‍ ജി​ല്ല​യി​ലെ ആ​ദ്യ​ത്തെ ടെ​ന്നി​സ് കോ​ര്‍​ട്ട് നി​ര്‍​മി​ക്കും. 200 എ​സ് സി, ​എ​സ്ടി കു​ട്ടി​ക​ള്‍​ക്ക് താ​മ​സി​ച്ച് പി​എ​സ്‌സി ​കോ​ച്ചിം​ഗ് ന​ട​ത്താ​നു​ള്ള സൗ​ക​ര്യം പ​രി​ഗ​ണ​ന​യി​ലാ​ണ്. 2.8 കോ​ടി രൂ​പ ചെ​ല​വി​ല്‍ സ​ദ്ഭാ​വ​ന മ​ന്ദി​രം നി​ര്‍​മി​ക്കും. മൊ​ബൈ​ല്‍ ഫോ​ണ്‍, മ​യ​ക്കുമ​രു​ന്ന് എ​ന്നി​വ​യ്ക്ക് അ​ടി​മ​യാ​യ 25 വ​യ​സി​ന് താ​ഴെ​യു​ള്ള കു​ട്ടി​ക​ള്‍​ക്ക് നേ​രാ​യ വ​ഴി കാ​ണി​ക്കാ​ന്‍ ആ​വ​ശ്യ​മാ​യ പ​ദ്ധ​തി തു​ട​ങ്ങി ഒ​രു​പാ​ട് ബൃ​ഹ​ദ് പ​ദ്ധ​തി​ക​ളാ​ണ് ജി​ല്ല​യി​ല്‍ ഒ​രു​ങ്ങു​ന്ന​തെ​ന്ന് ജി​ല്ലാ ക​ള​ക്ട​ര്‍ ഡി.​സ​ജി​ത്ബാ​ബു പ​റ​ഞ്ഞു.