സ്‌​പെ​ഷ​ല്‍ സ്‌​കൂ​ള്‍ അ​ധ്യാ​പ​ക​ര്‍​ക്കു​ള്ള പ​രി​ശീ​ല​ന ക​ള​രി​ക്ക് തു​ട​ക്ക​മാ​യി
Friday, December 6, 2019 1:36 AM IST
കാ​ഞ്ഞ​ങ്ങാ​ട്: ജി​ല്ല​യി​ലെ ബ​ഡ്‌​സ് സ്‌​കൂ​ളു​ക​ളി​ലെ​യും സ്‌​പെ​ഷ​ല്‍ സ്‌​കൂ​ളു​ക​ളി​ലെ​യും അ​ധ്യാ​പ​ക​ര്‍​ക്കു​ള്ള മൂ​ന്നു ദി​വ​സ​ത്തെ രാ​പ്പ​ക​ല്‍ പ​രി​ശീ​ല​ന ക​ള​രി​ക്ക് ആ​ന​ന്ദാ​ശ്ര​മം റോ​ട്ട​റി സ്‌​പെ​ഷ​ല്‍ സ്‌​കൂ​ളി​ല്‍ തു​ട​ക്ക​മാ​യി. സ്റ്റേ​റ്റ് ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഫോ​ര്‍ മെ​ന്‍റ​ലി ചാ​ല​ഞ്ച്ഡി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ വി​ദ്യാ​ഭ്യാ​സ​വ​കു​പ്പാണ് ക്യാന്പ് സം​ഘ​ടി​പ്പി​ച്ചിരിക്കുന്നത്. ക്യാ​മ്പി​ല്‍ എ​സ്‌​സി​ഇ​ആ​ര്‍​ടി ത​യാ​റാ​ക്കി​യ ബൗ​ദ്ധി​ക വെ​ല്ലു​വി​ളി​ക​ള്‍ നേ​രി​ടു​ന്ന കു​ട്ടി​ക​ള്‍​ക്കു​ള്ള പു​തി​യ പാ​ഠ്യ​പ​ദ്ധ​തി​യും ബൗ​ദ്ധി​ക വെ​ല്ലു​വി​ളി​ക​ള്‍ നേ​രി​ടു​ന്ന കു​ട്ടി​ക​ളു​മാ​യി ഇ​ട​പെ​ടു​മ്പോ​ള്‍ അ​ധ്യാ​പ​ക​ര്‍​ക്ക് ഉ​ണ്ടാ​കു​ന്ന മാ​ന​സി​ക വി​ഷ​യ​ങ്ങ​ളും പോ​ക്‌​സോ അ​ട​ക്ക​മു​ള്ള നി​യ​മ​ങ്ങ​ളെ സം​ബ​ന്ധി​ച്ചും പ​ഠ​ന​വും പ​രി​ശീ​ല​ന​വും ന​ല്‍​കും.
ഹൊ​സ്ദു​ര്‍​ഗ് എ​ഇ​ഒ പി.​വി.​ജ​യ​രാ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്തു. റോ​ട്ട​റി സ്‌​കൂ​ള്‍ ഡ​യ​റ​ക്ട​ര്‍ ഗ​ജാ​ന​ന ക​മ്മ​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്തം​ഗം പ​ത്മ​നാ​ഭ​ന്‍, പെ​യ്ഡ് സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് പ്ര​സി​ഡ​ന്‍റ് ടി.​മു​ഹ​മ്മ​ദ് അ​സ്‌​ലം, പ്രി​ന്‍​സി​പ്പ​ൽ ബീ​ന സു​കു, ഡോ.​കെ.​ജി.​പൈ, എ​ന്‍.​സു​രേ​ഷ്, സി​സ്റ്റ​ര്‍ ജി​സ് മ​രി​യ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. ആ​ര്‍.​ഷൈ​നി, സി​സ്റ്റ​ര്‍ ജി​സ്മ​രി​യ, ധ​ന്യ എ​ന്നി​വ​രാ​ണ് മൂ​ന്നു ദി​വ​സ​ങ്ങ​ളി​ലാ​യി ക്ലാ​സെ​ടു​ക്കു​ന്ന​ത്.