ക്രൈസ്റ്റിനും സെന്‍റ് സാവിയോക്കും നേട്ടം
Saturday, December 7, 2019 1:34 AM IST
കാ​ഞ്ഞ​ങ്ങാ​ട്: സ​ഹോ​ദ​യ കാ​യി​ക​മേ​ള​യി​ൽ ആ​ൺ​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗം അ​ണ്ട​ർ-19, അ​ണ്ട​ർ-17 ബാ​സ്ക​റ്റ് ബോ​ളി​ൽ ആ​തി​ഥേ​യ​രാ​യ കാ​ഞ്ഞ​ങ്ങാ​ട് ക്രൈ​സ്റ്റ് സി​എം​ഐ പ​ബ്ലി​ക് സ്കൂ​ൾ ചാ​ന്പ്യ​ന്മാ​രാ​യി. പെ​ൺ​കു​ട്ടി​ക​ളു​ടെ അ​ണ്ട​ർ-19 വി​ഭാ​ഗ​ത്തി​ൽ വ​ള്ളി​ക്ക​ട​വ് സെ​ന്‍റ് സാ​വി​യോ സ്കൂ​ളും അ​ണ്ട​ർ-17 വി​ഭാ​ഗ​ത്തി​ൽ വൊ​ർ​ക്കാ​ടി സെ​ന്‍റ് മേ​രീ​സ് സ്കൂ​ളും ജേ​താ​ക്ക​ളാ​യി. ചെ​സ് മ​ത്സ​ര​ത്തി​ലും ക്രൈ​സ്റ്റ് സി​എം​ഐ സ്കൂ​ളാ​ണ് ചാ​ന്പ്യ​ന്മാ​ർ. സ​ഹോ​ദ​യ കാ​സ​ർ​ഗോ​ഡ് പ്ര​സി​ഡ​ന്‍റ് ഫാ. ​മാ​ത്യു ക​ള​പ്പു​ര​യി​ൽ, പി​ടി​എ വൈ​സ്പ്ര​സി​ഡ​ന്‍റു​മാ​രാ​യ ഇ.​കെ. അ​ഹ​മ്മ​ദ്, അ​ന​റ്റ് സെ​റ്റോ എ​ന്നി​വ​ർ സ​മ്മാ​ന​ദാ​നം നി​ർ​വ​ഹി​ച്ചു.
മാ​ലോം: ജി​ല്ലാ സ​ഹോ​ദ​യ ബാ​സ്ക​റ്റ്ബോ​ൾ ചാ​മ്പ്യ​ൻ​ഷി​പ്പ് നേ​ടി മ​ല​യോ​ര​ത്തി​ന് അ​ഭി​മാ​ന​നേ​ട്ട​വു​മാ​യി വ​ള്ളി​ക്ക​ട​വ് സെ​ന്‍റ് സാ​വി​യോ ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്കൂ​ൾ. തു​ട​ർ​ച്ച​യാ​യ ര​ണ്ടാം ത​വ​ണ​യാ​ണ് പെ​ൺ​കു​ട്ടി​ക​ളു​ടെ അ​ണ്ട​ർ-19 വി​ഭാ​ഗ​ത്തി​ൽ സെ​ന്‍റ് സാ​വി​യോ സ്കൂ​ൾ കി​രീ​ടം നേ​ടു​ന്ന​ത്. കാ​യി​കാ​ധ്യാ​പ​ക​ൻ വി​ൽ​സ​ൺ തെ​ന്നി​പ്ലാ​ക്ക​ലാ​ണ് പ​രി​ശീ​ല​ക​ൻ. വി​ജ​യി​ക​ളെ പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ മെ​ർ​ലി​ൻ നെ​ല്ലി​ത്താ​നം അ​ഭി​ന​ന്ദി​ച്ചു.