റെ​യി​ൽ​വേ മ​ന്ത്രി​ക്ക് എം​പി നി​വേ​ദ​നം ന​ൽ​കി
Saturday, December 7, 2019 1:34 AM IST
കാ​സ​ർ​ഗോ​ഡ്: മ​ണ്ഡ​ല​ത്തി​ൽ റെ​യി​ൽ​വേ മേ​ഖ​ല നേ​രി​ടു​ന്ന വി​വി​ധ പ്ര​ശ്ന​ങ്ങ​ൾ ഉ​ന്ന​യി​ച്ചു രാ​ജ്മോ​ഹ​ൻ ഉ​ണ്ണി​ത്താ​ൻ എം​പി റെ​യി​ൽ​വേ മ​ന്ത്രി പി​യൂ​ഷ് ഗോ​യ​ലി​ന് നി​വേ​ദ​നം ന​ൽ​കി.
മൂ​ന്ന് എ ​ക്ലാ​സ് റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളും 10 ആ​ദ​ർ​ശ് സ്റ്റേ​ഷ​നു​ക​ളും ഉ​ൾ​പ്പെ​ടെ 16 റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ൾ ഉ​ള്ള കാ​സ​ർ​ഗോ​ഡ് മ​ണ്ഡ​ല​ത്തി​ലെ റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളു​ടെ നി​ല​വി​ലെ സ്ഥി​തി പ​രി​താ​പ​ക​ര​മെ​ന്ന് എം​പി സൂ​ചി​പ്പി​ച്ചു.
കാ​ഞ്ഞ​ങ്ങാ​ട്-​പാ​ണ​ത്തൂ​ർ-​കാ​ണി​യൂ​ർ റെ​യി​ൽ പ​ദ്ധ​തി ക​ർ​ണാ​ട​ക സ​ർ​ക്കാ​രി​ന്‍റെ അ​നു​മ​തി​ക്ക് വേ​ണ്ടി കാ​ത്തു​നി​ൽ​ക്കു​ക​യാ​ണ്. പ​ദ്ധ​തി ന​ട​പ്പി​ൽ​വ​രു​ത്താ​ൻ കേ​ന്ദ്ര​സ​ർ​ക്കാ​ർ ക​ർ​ണാ​ട​ക സ​ർ​ക്കാ​രി​ന് മേ​ൽ സ​മ്മ​ർ​ദം ചെ​ലു​ത്ത​ണം. കു​മ്പ​ള റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ ഏ​ക​ദേ​ശം 35 ഏ​ക്ക​ർ സ്ഥ​ലം ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യി നി​ല​നി​ൽ​ക്കു​ന്നു​ണ്ട്.
പ്ര​സ്തു​തസ്ഥ​ലം ഉ​പ​യോ​ഗ​പ്പെ​ടു​ത്തി ഒ​രു ടെ​ർ​മി​ന​ൽ സ്റ്റേ​ഷ​ൻ നി​ർ​മി​ക്കു​ക​യും അ​തു​വ​ഴി ക​ണ്ണൂ​രി​ൽ അ​വ​സാ​നി​ക്കു​ന്ന എ​ല്ലാ എ​ക്സ്പ്ര​സ് ട്രെ​യി​നു​ക​ളും കു​മ്പ​ള വ​രെ ആ​ക്കാ​നും ശ്ര​മി​ക്ക​ണം.
അ​തു​പോ​ലെ മാ​വേ​ലി എ​ക്സ്പ്ര​സ്, പ​ര​ശു​റാം എ​ക്സ്പ്ര​സ്, ക​ണ്ണൂ​ർ-​ബാം​ഗ്ലൂ​ർ എ​ക്സ്പ്ര​സ് എ​ന്നീ ട്രെ​യി​നു​ക​ൾ​ക്ക് സ്റ്റോ​പ്പ് അ​നു​വ​ദി​ക്ക​ണം. കൂ​ടാ​തെ റെ​യി​ൽ​വേ സ്റ്റേ​ഷ​ന് മേ​ൽ​ക്കൂ​ര നി​ർ​മി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ളും സ്വീ​ക​രി​ക്ക​ണം. മൂ​കാം​ബി​ക-​ഷൊ​ർ​ണൂ​ർ ട്രെ​യി​ൻ പു​നഃ​സ്ഥാ​പി​ച്ചു പ​ള​നി, മ​ധു​ര എ​ന്നീ തീ​ർ​ത്ഥാ​ട​ന​കേ​ന്ദ്ര​ങ്ങ​ളെ ബ​ന്ധി​പ്പി​ച്ചു രാ​മേ​ശ്വ​രം വ​രെ നീ​ട്ടു​ക. തുടങ്ങി 16 ഓളം ആവശ്യങ്ങളാണ് എംപി ഉന്നയിച്ചത്.