ചൈ​ല്‍​ഡ് ഓ​ഫീ​സ​ര്‍​മാ​രു​ടെ പ​രി​ശീ​ല​ന പ​രി​പാ​ടി ആ​രം​ഭി​ച്ചു
Tuesday, December 10, 2019 1:19 AM IST
കാ​സ​ർ​ഗോ​ഡ്: ചൈ​ല്‍​ഡ് വെ​ല്‍​ഫെ​യ​ര്‍ ഓ​ഫീ​സ​ര്‍​മാ​ര്‍​ക്കാ​യു​ള്ള ജി​ല്ലാ​ത​ല ദ്വി​ദി​ന പ​രി​ശീ​ല​ന പ​രി​പാ​ടി ആ​രം​ഭി​ച്ചു.
നി​യ​മ​വു​മാ​യി പൊ​രു​ത്ത​പ്പെ​ടാ​ത്ത കു​ട്ടി​ക​ള്‍​ക്ക് മ​ന​ഃശാ​സ്ത്ര​പ​ര​മാ​യ പ​രി​ര​ക്ഷ​യും പി​ന്തു​ണ​യും ന​ല്‍​കി സ്വ​ഭാ​വ പ​രി​വ​ര്‍​ത്ത​നം സാ​ധ്യ​മാ​ക്കി ശ​രി​യാ​യ സാ​മൂ​ഹ്യ​ജീ​വി​തം ന​യി​ക്കാ​ന്‍ അ​വ​രെ പ്രാ​പ്ത​രാ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ വ​നി​താ-​ശി​ശു​വി​ക​സ​ന വ​കു​പ്പി​ന്‍റെ​യും ബം​ഗ​ളൂ​രു നിം​ഹാ​ന്‍​സി​ന്‍റെ​യും ആ​ഭി​മു​ഖ്യ​ത്തി​ലാ​ണ് പ​രി​ശീ​ല​നം സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.
കാ​സ​ര്‍​ഗോ​ഡ് മു​നി​സി​പ്പ​ല്‍ കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളി​ല്‍ ന​ട​ന്ന പ​രി​പാ​ടി പ്രി​ന്‍​സി​പ്പ​ല്‍ മ​ജി​സ്‌​ട്രേ​റ്റ് (ജെ​ജെ​ബി) ശ്രീ​ജ ജ​നാ​ര്‍​ദ​ന​ന്‍ ഉ​ദ്ഘാ​ട​നം​ചെ​യ്തു. ജി​ല്ലാ ശി​ശു​സം​ര​ക്ഷ​ണ ഓ​ഫീ​സ​ര്‍ സി.​എ. ബി​ന്ദു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കാ​വ​ല്‍ പ​ദ്ധ​തി സ്റ്റേ​റ്റ് പ്രോ​ഗ്രം ഓ​ഫീ​സ​ര്‍ ശ്രീ​നീ​ഷ് എ​സ്. അ​നി​ല്‍, മോ​ഹ​ന​ന്‍ മാ​ങ്ങാ​ട് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. പ​രി​പാ​ടി​യി​ല്‍ ലീ​ഗ​ല്‍ കം ​പ്രൊ​ബേ​ഷ​ന്‍ ഓ​ഫീ​സ​ര്‍ എ. ​ശ്രീ​ജി​ത്ത് സ്വാ​ഗ​ത​വും ഡി​സി​പി​യു കൗ​ണ്‍​സ​ല​ര്‍ അ​നു ഏ​ബ്ര​ഹാം ന​ന്ദി​യും പ​റ​ഞ്ഞു.