2020 ഓ​ടെ എ​ല്ലാ​വ​ർ​ക്കും വീ​ട്: മ​ന്ത്രി മൊ​യ്തീ​ൻ
Tuesday, December 10, 2019 1:19 AM IST
ഭീ​മ​ന​ടി: പ​ട്ടി​ക​ജാ​തി-​പ​ട്ടി​ക വി​ഭാ​ഗ​ത്തി​ലെ അ​ര്‍​ഹ​രാ​യ എ​ല്ലാ​വ​ര്‍​ക്കും ഉ​പാ​ധി​ക​ളി​ല്ലാ​തെ വീ​ടു​ക​ള്‍ വ​ച്ചു​ന​ല്‍​കു​മെ​ന്നും 2020 ഡി​സം​ബ​റോ​ടെ വീ​ടി​ല്ലാ​ത്ത മു​ഴു​വ​ന്‍ ആ​ളു​ക​ള്‍​ക്കും വീ​ട് എ​ന്ന​താ​ണ് ഈ ​സ​ര്‍​ക്കാ​രി​ന്‍റെ സ്വ​പ്‌​ന​മെ​ന്നും ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ​മ​ന്ത്രി എ.​സി. മൊ​യ്തീ​ന്‍ പ​റ​ഞ്ഞു. വെ​സ്റ്റ് എ​ളേ​രി പ​ഞ്ചാ​യ​ത്തി​ല്‍ ലൈ​ഫ് പ​ദ്ധ​തി​യി​ല്‍ പൂ​ര്‍​ത്തീ​ക​രി​ച്ച വീ​ടു​ക​ളു​ടെ താ​ക്കോ​ല്‍​ദാ​ന ച​ട​ങ്ങ് ഭീ​മ​ന​ടി വ്യാ​പാ​ര​ഭ​വ​നി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.
ലൈ​ഫ് മി​ഷ​ന്‍ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ര​ണ്ടു വ​ര്‍​ഷം കൊ​ണ്ടു 320 വീ​ടു​ക​ള്‍ പൂ​ര്‍​ത്തീ​ക​രി​ച്ചു ന​ല്‍​കി​യ വെ​സ്റ്റ് എ​ളേ​രി പ​ഞ്ചാ​യ​ത്തി​ന്‍റെ പ്ര​വ​ര്‍​ത്ത​നം മാ​തൃ​കാ​പ​ര​മാ​ണെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.
വീ​ടി​ല്ലാ​ത്ത മു​ഴു​വ​ന്‍ ആ​ളു​ക​ള്‍​ക്കും വീ​ട് ന​ല്‍​കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ ആ​രം​ഭി​ച്ച ലൈ​ഫ് പാ​ര്‍​പ്പി​ട പ​ദ്ധ​തി​യു​ടെ ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ പാ​തി​വ​ഴി​യി​ല്‍ വീ​ടു​പ​ണി നി​ര്‍​ത്തി​യ​വ​ര്‍​ക്കു ധ​ന​സ​ഹാ​യം ന​ല്‍​കി. ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ 54,000 പേ​രാ​ണ് പ​ദ്ധ​തി​യി​ല്‍ ഉ​ണ്ടാ​യി​രു​ന്ന​ത്. ലൈ​ഫ് മി​ഷ​ന്‍റെ ര​ണ്ടാം​ഘ​ട്ട​ത്തി​ല്‍ പ​ദ്ധ​തി​യി​ല്‍ 1,37000 പേ​രാ​ണ് ഉ​ള്‍​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. ഒ​രു റേ​ഷ​ന്‍ കാ​ര്‍​ഡ് ഒ​രു യൂ​ണി​റ്റെ​ന്ന് ക​ണ​ക്കാ​ക്കി മൂ​ന്ന് സെ​ന്‍റ് ഭൂ​മി​യെ​ങ്കി​ലും സ്വ​ന്ത​മാ​യി​ട്ടു​ള്ള​വ​ര്‍​ക്ക് വീ​ട് വ​ച്ചു​ന​ല്‍​കു​ന്ന​താ​ണ് ര​ണ്ടാം​ഘ​ട്ട പ​ദ്ധ​തി.
മ​ഹാ​ത്മാ​ഗാ​ന്ധി തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി, ശു​ചി​ത്വ​മി​ഷ​ന്‍ തു​ട​ങ്ങി വി​വി​ധ പ​ദ്ധ​തി​ക​ളു​ടെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളെ സ​മ​ന്വ​യി​പ്പി​ച്ചാ​ണ് ലൈ​ഫ് മി​ഷ​ന്‍ പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. അ​ടു​ത്ത ഘ​ട്ട​ത്തി​ല്‍ ഭൂ​മി​യും വീ​ടും ഇ​ല്ലാ​ത്ത മു​ഴു​വ​ന്‍ ആ​ളു​ക​ള്‍​ക്കു​മാ​യി വീ​ടെ​ന്ന​താ​ണ് ലൈ​ഫ് മി​ഷ​ന്‍റെ ല​ക്ഷ്യം. സ​ര്‍​ക്കാ​ർ സ്ഥ​ല​ത്ത് ഭ​വ​ന സ​മു​ച്ച​യം പ​ണി​തു​ന​ല്‍​കും. കേ​ര​ള​ത്തി​ലെ ആ​ദ്യ​ത്തെ ഭ​വ​ന സ​മു​ച്ച​യം ഇ​ടു​ക്കി അ​ടി​മാ​ലി​യി​ല്‍ പൂ​ര്‍​ത്തീ​ക​രി​ച്ചുക​ഴി​ഞ്ഞു.
കേ​ര​ള​ത്തി​ല്‍ 50ൽ അ​​ധി​കം സ്ഥ​ല​ങ്ങ​ളി​ല്‍ 100 ല്‍ ​കൂ​ടു​ത​ല്‍ വീ​ടു​ക​ളു​ള്ള കെ​ട്ടി​ടസ​മു​ച്ച​യ​ങ്ങ​ളു​ടെ ടെ​ന്‍​ഡ​ര്‍ ന​ട​പ​ടി​ക​ള്‍ പൂ​ര്‍​ത്തി​യാ​യി പ്രാ​രം​ഭന​ട​പ​ടി​ക​ള്‍ ആ​രം​ഭി​ച്ചു​കഴി​ഞ്ഞെ​ന്നും 200 സ്ഥ​ല​ങ്ങ​ളി​ല്‍ സ്ഥ​ലം ക​ണ്ടെ​ത്തി​യെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. കേ​വ​ലം വീ​ട് വ​ച്ചു​ന​ല്‍​ക​ല്‍ മാ​ത്ര​മ​ല്ല പ​ശ്ചാ​ത്ത​ല​സൗ​ക​ര്യം ഒ​രു​ക്ക​ല്‍ കൂ​ടി ഒ​രു​ക്കി ന​ല്‍​കു​ക എ​ന്ന​തും ലൈ​ഫ് പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​ണ്.
ക​ഴി​ഞ്ഞ നാ​ലു​വ​ര്‍​ഷ​ത്തി​നി​ടെ ഏ​റ്റ​വും മാ​തൃ​കാ​പ​ര​വു​മാ​യ പ്ര​വർ​ത്ത​ന​ങ്ങ​ളാ​ണ് കേ​ര​ള​ത്തി​ലെ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ള്‍ നി​ര്‍​വ​ഹി​ക്കു​ന്ന​തെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.
എം. ​രാ​ജ​ഗോ​പാ​ല​ന്‍ എം​എ​ല്‍​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ലൈ​ഫ് മി​ഷ​ന്‍ പ​ദ്ധ​തി​യി​ല്‍ വീ​ടു​ക​ള്‍ പൂ​ര്‍​ത്തീക​രി​ച്ച കു​ടും​ബ​ങ്ങ​ള്‍​ക്കു​ള്ള താ​ക്കോ​ല്‍ മ​ന്ത്രി കൈ​മാ​റി.
പൊ​തു​ജ​ന​ങ്ങ​ള്‍​ക്ക് ഏ​റ്റ​വും മി​ക​ച്ച​രീ​തി​യി​ല്‍ വേ​ഗ​ത്തി​ല്‍ സേ​വ​ന​ങ്ങ​ള്‍ എ​ത്തി​ക്കു​ന്ന​തി​നു​ള്ള പ്ര​വ​ര്‍​ത്ത​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യ വെ​സ്റ്റ് എ​ളേ​രി പ​ഞ്ചാ​യ​ത്തി​നു​ള്ള ഐ​എ​സ്ഒ സ​ര്‍​ട്ടി​ഫി​ക്കേ​ഷ​ന്‍ പ്ര​ഖ്യാ​പ​നം മ​ന്ത്രി നി​ര്‍​വ​ഹി​ച്ചു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി. ​രാ​ജ​ൻ, പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ടി.​കെ. സു​കു​മാ​ര​ന്‍, ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​പേ​ഴ്സ​ൺ പി.​വി. അ​നു, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം മ​റി​യാ​മ്മ ചാ​ക്കോ, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ എ. ​അ​പ്പു​ക്കു​ട്ട​ന്‍, മാ​ത്യു വ​ര്‍​ക്കി, ലൈ​ഫ് മി​ഷ​ന്‍ ജി​ല്ലാ കോ-​ഓ​ർ​ഡി​നേ​റ്റ​ര്‍ എം. ​വ​ത്സ​ന്‍, സി​ഡി​എ​സ് ചെ​യ​ര്‍​പേ​ഴ്സ​ണ്‍ കെ.​പി. ല​ക്ഷ്മി, വി​വി​ധ രാ​ഷ്ട്രീ​യ​ക​ക്ഷി നേ​താ​ക്ക​ളാ​യ സി.​പി. സു​രേ​ശ​ന്‍, ജാ​തി​യി​ല്‍ അ​സൈ​നാ​ര്‍, വ്യാ​പാ​രി വ്യ​വ​സാ​യി പ്ര​തി​നി​ധി തോ​മ​സ് കാ​നാ​ട്ട്, എം.​വി. ബാ​ല​കൃ​ഷ്ണ​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.
പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ലെ മി​ക​ച്ച അ​സി. എ​ൻ​ജി​നി​യ​ര്‍ പു​ര​സ്‌​കാ​രം നേ​ടി​യ ഭീ​മ​ന​മ​ടി സെ​ക്‌​ഷ​നി​ലെ സി. ​ര​ഞ്ജി​നി, ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ​മേ​ഖ​ല​യി​ല്‍ മി​ക​ച്ച വി​ജ​യം കൈ​വ​രി​ച്ച അ​ഞ്ജ​ലി രാ​ജ​ന്‍, അ​ലീ​ന ബി​ജു, ഛത്തീ​സ്ഗ​ഢി​ലെ പ്ര​ള​യ​ത്തി​ല്‍ സേ​വ​ന​മ​നു​ഷ്ഠി​ച്ച സൈ​നി​ക​ന്‍ കെ.​വി. പ്ര​തീ​ഷ്, വെ​സ്റ്റ് എ​ളേ​രി പ​ഞ്ചാ​യ​ത്തി​ലെ ലൈ​ഫ് മി​ഷ​ന്‍ പ​ദ്ധ​തി​യു​ടെ ചു​മ​ത​ല​യു​ള്ള ഭീ​മ​ന​ടി വി​ഇ​ഒ ടി.​വി. അ​നീ​ഷ് എ​ന്നി​വ​രെ മ​ന്ത്രി ആ​ദ​രി​ച്ചു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പ്ര​സീ​ത രാ​ജ​ന്‍ ച​ട​ങ്ങി​ല്‍ സ്വാ​ഗ​ത​വും പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി പി. ​വി​നോ​ദ് കു​മാ​ര്‍ ന​ന്ദി​യും പ​റ​ഞ്ഞു.