വ​യ​സു​കാ​രി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ 63 കാ​ര​ന് 10 വ​ർ​ഷം ത​ട​വ്
Wednesday, December 11, 2019 1:36 AM IST
കാ​സ​ർ​ഗോ​ഡ്: ഏ​ഴു വ​യ​സു​കാ​രി​യെ പീ​ഡി​പ്പി​ച്ച കേ​സി​ല്‍ അ​റു​പ​തു​കാ​ര​ന് 10 വ​ര്‍​ഷം ത​ട​വും 15000 രൂ​പ പി​ഴ​യും. കാ​ഞ്ഞ​ങ്ങാ​ട് ശ്രീ​കൃ​ഷ്ണ മ​ന്ദി​ര്‍ റോ​ഡി​ലെ ര​വീ​ന്ദ്ര​നെ​ന്ന സ്വാ​മി​യ​പ്പ​യെ​യാ​ണ് (63) പോ​ക്സോ നി​യ​മ​പ്ര​കാ​രം ശി​ക്ഷി​ച്ച​ത്. പി​ഴ​യ​ട​ച്ചി​ല്ലെ​ങ്കി​ല്‍ ര​ണ്ടു വ​ര്‍​ഷം കൂ​ടി ത​ട​വു​ശി​ക്ഷ അ​നു​ഭ​വി​ക്ക​ണം.

2016 മേയ് ഒ​ന്നി​നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. പ്ര​തി കു​ട്ടി​യെ പ്ര​ലോ​ഭി​പ്പി​ച്ചു കൂ​ടെ​ക്കൂ​ട്ടി പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് കു​റ്റ​പ​ത്ര​ത്തി​ൽ പ​റ​യു​ന്നു. കു​ട്ടി​യു​ടെ ര​ക്ഷി​താ​ക്ക​ളു​ടെ പ​രാ​തി​യെ തു​ട​ര്‍​ന്നു ഹൊ​സ്ദു​ര്‍​ഗ് പോ​ലീ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത കേ​സി​ല്‍ അ​ന്ന​ത്തെ ഹൊ​സ്ദു​ര്‍​ഗ് സി​ഐ യു. ​പ്രേ​മ​നാ​ണ് അ​ന്വേ​ഷ​ണം ന​ട​ത്തി​യ​ത്.

ജി​ല്ലാ അ​ഡീ​ഷ​ണ​ല്‍ സെ​ഷ​ന്‍​സ് കോ​ട​തി (ഒ​ന്ന്) ജ​ഡ്ജ് പി. ​എ​സ്. ശ​ശി​കു​മാ​റാ​ണ് ശി​ക്ഷ വി​ധി​ച്ച​ത്. പ്രോ​സി​ക്യൂ​ഷ​നു വേ​ണ്ടി അ​ഡീ​ഷ​ണ​ല്‍ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ര്‍ പ്ര​കാ​ശ് അ​മ്മ​ണ്ണാ​യ ഹാ​ജ​രാ​യി.