ജി​ല്ല​യി​ലെ 45 നീ​ര്‍​ച്ചാ​ലു​ക​ള്‍​ക്ക് പു​തു​ജീ​വ​ന്‍ പ​ക​രാ​ൻ പ​ദ്ധ​തി
Wednesday, December 11, 2019 1:39 AM IST
കാ​സ​ർ​ഗോ​ഡ്: നാ​ടി​ന്‍റെ ജ​ല​സ്രോ​ത​സു​ക​ളാ​യ നീ​ര്‍​ച്ചാ​ലു​ക​ളു​ടെ വീ​ണ്ടെ​ടു​പ്പി​നാ​യു​ള്ള ജ​ന​കീ​യ പ​രി​പാ​ടി​യു​മാ​യി ഹ​രി​ത​കേ​ര​ളം മി​ഷ​ന്‍. ‘ഇ​നി ഞാ​നൊ​ഴു​ക​ട്ടെ' എ​ന്നു പേ​രി​ട്ട പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ജി​ല്ല​യി​ലെ 45 നീ​ര്‍​ച്ചാ​ലു​ക​ള്‍ ശു​ചീ​ക​രി​ക്കും.

വി​വി​ധ ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഡി​സം​ബ​ര്‍ 14 മു​ത​ല്‍ 22 വ​രെ​യാ​ണ് നീ​ര്‍​ച്ചാ​ല്‍ പു​ന​രു​ജ്ജീ​വ​ന പ​രി​പാ​ടി ന​ട​ക്കു​ക. ശു​ചീ​ക​രി​ച്ച നീ​ര്‍​ച്ചാ​ലു​ക​ളു​ടെ തു​ട​ര്‍​പ​രി​പാ​ല​നം പ്രാ​ദേ​ശി​ക​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന സ​മി​തി​ക​ള്‍ നി​ര്‍​വ​ഹി​ക്കും. ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ വ​കു​പ്പ്, ജ​ല​സേ​ച​ന വ​കു​പ്പ്, തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി, കു​ടും​ബ​ശ്രീ, ക്ലീ​ന്‍ കേ​ര​ള ക​മ്പ​നി, ശു​ചി​ത്വ മി​ഷ​ന്‍, രാ​ഷ്ട്രീ​യ-​യു​വ​ജ​ന സ​ന്ന​ദ്ധ​സം​ഘ​ട​നാ പ്ര​വ​ര്‍​ത്ത​ക​ര്‍, എ​ന്‍​എ​സ്എ​സ്, എ​ന്‍​സി​സി, എ​സ്പി​സി, സ്‌​കൗ​ട്ട്സ് തു​ട​ങ്ങി​യ​വ​ർ പ്ര​വ​ര്‍​ത്ത​ന​ത്തി​ൽ പ​ങ്കാ​ളി​ക​ളാ​കും.