കാ​ണാ​താ​യ വ​യോ​ധി​ക ഓ​വു​ചാ​ലി​ൽ മ​രി​ച്ച​നി​ല​യി​ൽ
Wednesday, December 11, 2019 10:27 PM IST
ബേ​ക്ക​ൽ: ഒ​രാ​ഴ്ച മു​ൻ​പ് വീ​ട്ടി​ൽ നി​ന്ന് കാ​ണാ​താ​യ വ​യോ​ധി​ക​യെ റോ​ഡ​രു​കി​ലെ ഓ​വു​ചാ​ലി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. കോ​ട്ടി​ക്കു​ള​ത്തെ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി ഗോ​വി​ന്ദ​ന്‍റെ ഭാ​ര്യ ശാ​ര​ദ (80) യാ​ണ് മ​രി​ച്ച​ത്.

ഒ​രാ​ഴ്ച മു​ൻ​പ് അ​ടു​ത്തു​ള്ള ബ​ന്ധു​വീ​ട്ടി​ലേ​ക്കു പു​റ​പ്പെ​ട്ട ഇ​വ​ർ തി​രി​ച്ചെ​ത്തി​യി​രു​ന്നി​ല്ല. നാ​ടു മു​ഴു​വ​ൻ തെ​ര​ച്ചി​ൽ ന​ട​ത്തി​യെ​ങ്കി​ലും ഫ​ല​മു​ണ്ടാ​യി​ല്ല. ഇ​ന്ന​ലെ ബേ​ക്ക​ൽ പോ​ലീ​സ് സ്റ്റേ​ഷ​നും തൃ​ക്ക​ണ്ണാ​ട് ക്ഷേ​ത്ര​ത്തി​നു​മി​ട​യി​ൽ റോ​ഡ​രു​കി​ലെ ഓ​വു​ചാ​ലി​ൽ​നി​ന്ന് ദു​ർ​ഗ​ന്ധം അ​നു​ഭ​വ​പ്പെ​ട്ട​പ്പോ​ൾ പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് മൃ​ത​ദേ​ഹം കാ​ണ​പ്പെ​ട്ട​ത്. ബേ​ക്ക​ൽ പോ​ലീ​സ് ഇ​ൻ​ക്വ​സ്റ്റ് ന​ട​ത്തി. മ​ക്ക​ൾ: വി​ജ​യ​ൻ, ജ​നാ​ർ​ദ​ന​ൻ, ര​വി, സു​രേ​ഷ്, രാ​ജേ​ഷ്, ശൈ​ല​ജ, ഗീ​ത.