ഭെ​ൽ-​ഇ​എം​എ​ൽ തൊ​ഴി​ലാ​ളി​ക​ളു​ടെ വേ​ത​ന കു​ടി​ശി​ക ന​ൽ​ക​ണം: എം​പി
Friday, December 13, 2019 1:12 AM IST
കാ​സ​ർ​ഗോ​ഡ്: ഭെ​ൽ-​ഇ​എം​എ​ൽ തൊ​ഴി​ലാ​ളി​ക​ളു​ടെ 12 മാ​സ​മാ​യി മു​ട​ങ്ങി​ക്കി​ട​ക്കു​ന്ന ശ​മ്പ​ള കു​ടി​ശി​ക ഉ​ട​ൻ ന​ൽ​ക​ണ​മെ​ന്ന് രാ​ജ്‌​മോ​ഹ​ൻ ഉ​ണ്ണി​ത്താ​ൻ എം​പി കേ​ന്ദ്ര പൊ​തു​മേ​ഖ​ല വ്യ​വ​സാ​യ മ​ന്ത്രി പ്ര​കാ​ശ് ജാ​വ​ദേ​ക്ക​റോ​ട് അ​ഭ്യ​ർ​ഥി​ച്ചു. ഭെ​ൽ എം​പ്ലോ​യീ​സ് അ​സോ​സി​യേ​ഷ​ന്‍റെ (ഐ​എ​ൻ​ടി​യു​സി) നി​വേ​ദ​നം മ​ന്ത്രി​ക്ക് ന​ൽ​കി​യ​പ്പോ​ഴാ​ണ് എം​പി ഇ​ക്കാ​ര്യം സൂ​ചി​പ്പി​ച്ച​ത്.
ഭെ​ൽ-​ഇ​എം​എ​ൽ ക​മ്പ​നി​ക്ക് നി​ല​വി​ൽ ആ​വ​ശ്യ​ത്തി​ലേ​റെ ഓ​ർ​ഡ​റു​ക​ൾ ഉ​ണ്ട്.
എ​ന്നാ​ൽ പ്ര​വ​ർ​ത്ത​ന​മൂ​ല​ധ​നം ഇ​ല്ലാ​ത്ത​തുകൊ​ണ്ട് സ​മ​യ​ത്തി​ന് ഓ​ർ​ഡ​ർ പൂ​ർ​ത്തി​യ​ക്കു​വാ​ൻ ക​ഴി​യു​ന്നി​ല്ല. പ്ര​വ​ത്ത​ന മൂ​ല​ധ​നംകൂ​ടി അ​നു​വ​ദി​ച്ചു കൊ​ടു​ക്കു​വാ​ൻ ന​ട​പ​ടി എ​ടു​ക്ക​ണ​മെ​ന്നും എം​പി മ​ന്ത്രി​യോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. ഭെ​ൽ-​ഇ​എം​എ​ൽ സം​ര​ക്ഷി​ക്കു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ ന​ട​പ​ടി​യും ജീ​വ​ന​ക്കാ​രു​ടെ ആ​നു​കൂ​ല്യ കു​ടി​ശി​ക​യും കൊ​ടു​ക്കു​ന്ന​തി​നുവേ​ണ്ട​ത് ചെ​യ്യു​മെ​ന്ന് പ്ര​കാ​ശ് ജാ​വദേക്ക​ർ എം​പി​ക്ക് ഉ​റ​പ്പുന​ൽ​കി.