തൃ​ക്ക​രി​പ്പൂ​രി​ൽ ത​യ്യ​ൽ​ക്ക​ട ക​ത്തി​ന​ശി​ച്ചു; ര​ണ്ടു ല​ക്ഷ​ത്തോ​ളം രൂ​പ​യു​ടെ ന​ഷ്ടം
Saturday, December 14, 2019 1:28 AM IST
തൃ​ക്ക​രി​പ്പൂ​ർ: ടൗ​ണി​ലെ ത​യ്യ​ൽ​ക്ക​ട‍​യി​ലു​ണ്ടാ​യ തീ​പ്പി​ടി​ത്ത​ത്തി​ൽ ര​ണ്ടു​ല​ക്ഷ​ത്തോ​ളം രൂ​പ​യു​ടെ ന​ഷ്ടം. സ്റ്റേ​റ്റ് ബാ​ങ്കി​ന് പ​ടി​ഞ്ഞാ​റുവ​ശ​ത്തെ കെ​ട്ടി​ട​ത്തി​ലു​ള്ള സ്റ്റൈ​ൽ കിം​ഗ് ടെ​യ്‌​ലേ​ഴ്സി​ലാ​ണ് ഇ​ന്ന​ലെ പു​ല​ർ​ച്ചെ അ​ഞ്ചോ​ടെ തീ​പ്പി​ടി​ത്ത​മു​ണ്ടാ​യ​ത്.
തൃ​ക്ക​രി​പ്പൂ​ർ വൈ​ക്ക​ത്തു താ​മ​സി​ക്കു​ന്ന തൃ​ശൂ​ർ സ്വ​ദേ​ശി പി.​പി. ജോ​ണി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള​താ​ണ് ക​ട. ത​യ്ക്കാ​നാ​യി സൂ​ക്ഷി​ച്ച​തും ത​യ്ച്ചു​വ​ച്ച​തു​മാ​യ തു​ണി​ക​ളും ത​യ്യ​ൽ മെ​ഷീ​നു​ക​ളും ഉ​ൾ​പ്പെ​ടെ ക​ട പൂ​ർ​ണ​മാ​യും ക​ത്തി​ന​ശി​ച്ചു.
ക​ട​യു​ടെ കി​ഴ​ക്കു​ഭാ​ഗ​ത്തു തീ ​പ​ട​ർ​ന്നു​പി​ടി​ക്കു​ന്ന​തും കെ​ട്ടി​ട​ത്തി​ന് മു​ക​ളി​ലൂ​ടെ പു​ക ഉ​യ​രു​ന്ന​തും ക​ണ്ട നാ​ട്ടു​കാ​രാ​ണ് അ​ടു​ത്തു​ള്ള കെ​ട്ടി​ട ഉ​ട​മ​യെ വി​വ​ര​മ​റി​യി​ച്ച​ത്. തു​ട​ർ​ന്ന് അ​ഗ്നി​ര​ക്ഷാസേ​നാം​ഗ​ങ്ങ​ളെ​ത്തി ക​ട​യു​ടെ ഷ​ട്ട​റി​ന്‍റെ പൂ​ട്ടു ത​ക​ർ​ത്താ​ണ് തീ ​നി​യ​ന്ത്ര​ണാ​ധീ​ന​മാ​ക്കി​യ​ത്. തൊ​ട്ട​ടു​ത്തു​ള്ള വി.​പി.​പി. കു​ഞ്ഞ​ബ്ദു​ള്ള​യു​ടെ ക​ട​യി​ലേ​ക്കും പു​ക പ​ട​ർ​ന്നെ​ങ്കി​ലും നാ​ശ​ന​ഷ്ട​മൊ​ന്നും ഉ​ണ്ടാ​യി​ല്ല.
ക​ട​യ്ക്ക് ആ​രോ മ​ന​ഃപൂ​ർ​വം തീ​യി​ട്ട​താ​ണെ​ന്ന ജോ​ണി​യു​ടെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ച​ന്തേ​ര എ​സ്ഐ കെ.​പി. ഉ​ണ്ണി​കൃ​ഷ്ണ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി. വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​രും ക​ട​യി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി.