സൗ​ഹൃ​ദ​ത്തി​ന്‍റെ "ബെ​ഞ്ച്' ഇ​ന്ന് അ​ര​ങ്ങി​ലെ​ത്തും
Saturday, December 14, 2019 1:28 AM IST
പി​ലി​ക്കോ​ട്: ക​ട​വ​രാ​ന്ത​ക​ളി​ലെ ബെ​ഞ്ചി​ലി​രു​ന്നു സൗ​ഹൃ​ദം പ​ങ്കി​ട്ട നാ​ട്ടി​ൻ​പു​റ​ങ്ങ​ളി​ലെ പ​ഴ​യ കാ​ല​ത്തെ ഓ​ർ​മ​പ്പെ​ടു​ത്തി "ബെ​ഞ്ച്' നാ​ട​കം അ​ര​ങ്ങി​ലെ​ത്തു​ന്നു. കൊ​ട​ക്കാ​ട്ടെ അ​ക്ഷ​യ പു​രു​ഷ സ​ഹാ​യ​സം​ഘ​ത്തി​ന്‍റെ സം​രം​ഭ​മാ​യ അ​ക്ഷ​യ തിയ​റ്റേ​ഴ്സാ​ണ് നാ​ട​കം അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.
പ​ഴ​യ​കാ​ല​ങ്ങ​ളി​ലെ ഇ​രി​പ്പി​ട​മാ​യ ബെ​ഞ്ചി​നെ ത​ന്നെ കേ​ന്ദ്ര ക​ഥാ​പാ​ത്ര​മാ​ക്കി​യു​ള്ള നാ​ട​ക​ത്തി​ൽ ജീ​വി​ത​ത്തി​ന്‍റെ നാ​നാ​തു​റ​ക​ളി​ൽ നി​ന്നു​ള്ള ക​ലാ​കാ​ര​ന്മാ​ർ വേ​ദി​യി​ലെ​ത്തും. ഒ​രൊ​റ്റ ബെ​ഞ്ചി​ൽ തൊ​ട്ടു​രു​മ്മി ചേ​ർ​ന്നി​രു​ന്ന ഒ​രു ത​ല​മു​റ​യി​ൽ നി​ന്ന് അ​വ​ന​വ​നി​സ​ത്തി​ന്‍റെ ക​സേ​ര​യി​ലേ​ക്കു​ള്ള ഇ​ന്നി​ന്‍റെ മാ​റ്റ​മാ​ണ് നാ​ട​കം ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്ന​ത്.
ഇ​ന്നു രാ​ത്രി ഏ​ഴി​ന് വെ​ള്ള​ച്ചാ​ൽ മി​നി സ്റ്റേ​ഡി​യ​ത്തി​ലാ​ണ് നാ​ട​ക​ത്തി​ന്‍റെ അ​വ​ത​ര​ണം.
സു​ജി​ൽ മാ​ങ്ങാ​ടാ​ണ് സം​വി​ധാ​യ​ക​ൻ. വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ സി. ​മു​ര​ളി, കെ.​എ​സ്. അ​ഖി​ലേ​ഷ്, ടി. ​കൃ​ഷ്ണ​ൻ, സി.​വി. മ​നോ​ഹ​ര​ൻ, പി. ​ച​ന്ദ്ര​ൻ, കെ. ​പ​ത്മ​നാ​ഭ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.