ഹൊ​സ്ദു​ർ​ഗ് കോ​ട​തി​യി​ൽ മെ​ഗാ അ​ദാ​ല​ത്ത് ഇ​ന്ന‌്
Saturday, December 14, 2019 1:28 AM IST
കാ​ഞ്ഞ​ങ്ങാ​ട്: ഹൊ​സ്ദു​ർ​ഗ് താ​ലൂ​ക്ക് ലീ​ഗ​ൽ സ​ർ​വീ​സ​സ് ക​മ്മി​റ്റി ഇ​ന്ന് ഹൊ​സ്ദു​ർ​ഗ് കോ​ട​തി സ​മു​ച്ച​യ​ത്തി​ൽ ന​ട​ത്തു​ന്ന നാ​ഷ​ണ​ൽ ലോ​ക് അ​ദാ​ല​ത്തി​ൽ 1400 ൽ ​പ​രം കേ​സു​ക​ൾ പ​രി​ഗ​ണി​ക്കു​മെ​ന്നു ലീ​ഗ​ൽ സ​ർ​വീ​സ​സ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ സ​ബ്‌​ജ​ഡ്ജ് കെ. ​വി​ദ്യാ​ധ​ര​ൻ അ​റി​യി​ച്ചു.
താ​ലൂ​ക്കി​ലെ വി​വി​ധ ദേ​ശ​സാ​ത്കൃ​ത ബാ​ങ്കു​ക​ളി​ലെ​യും ജി​ല്ലാ കോ-​ഓ​പ്പ​റേ​റ്റീ​വ് ബാ​ങ്കി​ന്‍റെ​യും 920 പ​രാ​തി​ക​ൾ ഇ​തി​ൽ​പ്പെടും. ബാ​ങ്ക് വാ​യ്പ​യെ​ടു​ത്തു കു​ടി​ശി​ക വ​രു​ത്തി​യ​തു സം​ബ​ന്ധി​ച്ച പ​രാ​തി​ക​ളാ​ണി​വ. വാ​യ്പാ തി​രി​ച്ച​ട​വി​ന് പ​ര​മാ​വ​ധി ഇ​ള​വു​ന​ൽ​കു​ന്ന കാ​ര്യം ബാ​ങ്ക് മാ​നേ​ജ​ർ​മാ​രു​ടെ സാ​ന്നി​ധ്യ​ത്തി​ൽ അ​നു​ര​ഞ്ജ​ന ച​ർ​ച്ച​യി​ലൂ​ടെ തീ​രു​മാ​നി​ക്കും. ബി​എ​സ്എ​ൻ​എ​ലി​ന്‍റെ 200 പ​രാ​തി​ക​ളും പ​രി​ഗ​ണി​ക്കു​ന്നു​ണ്ട്. ഹൊ​സ്ദു​ർ​ഗ് കോ​ട​തി​ക​ൾ, ഭീ​മ​ന​ടി ഗ്രാ​മ ന്യാ​യാ​ല​യം എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ല​വി​ലു​ള്ള 220 കേ​സു​ക​ളും അ​ദാ​ല​ത്തി​ൽ പ​രി​ഗ​ണ​ന​യ്ക്ക് എ​ടു​ക്കും. ഇ​തി​നോ​ടൊ​പ്പം കോ​ട​തി​യി​ൽ എ​ത്താ​ത്ത പൊ​തു​ജ​ന​ങ്ങ​ളു​ടെ 40 പ​രാ​തി​ക​ളി​ലും തീ​ർ​പ്പു​ണ്ടാ​ക്കും.