ക്രൈ​സ്ത​വ​ജീ​വി​തം മ​റ്റു​ള്ള​വ​ർ​ക്ക് പ്ര​കാ​ശം പ​ര​ത്തു​ന്ന​താ​ക​ണം: മാ​ർ ജോ​സ​ഫ് പ​ണ്ടാ​ര​ശേ​രി​ൽ
Sunday, December 15, 2019 1:33 AM IST
രാ​ജ​പു​രം: ക്രൈ​സ്ത​വ ജീ​വി​തം മ​റ്റു​ള്ള​വ​ർ​ക്ക് പ്ര​കാ​ശം പ​ര​ത്തു​ന്ന​താ​യി​രി​ക്ക​ണ​മെ​ന്ന് കോ​ട്ട​യം അ​തി​രൂ​പ​ത സ​ഹാ​യ​മെ​ത്രാ​ൻ മാ​ർ ജോ​സ​ഫ് പ​ണ്ടാ​ര​ശേ​രി​ൽ. രാ​ജ​പു​രം ബൈ​ബി​ൾ ക​ൺ​വ​ൻ​ഷ​ന്‍റെ ര​ണ്ടാം ദി​വ​സ​മാ​യ ഇ​ന്ന​ലെ ന​ട​ന്ന വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്ക് മു​ഖ്യ​കാ​ർ​മി​ത്വം വ​ഹി​ച്ച് വ​ച​ന​സ​ന്ദേ​ശം ന​ൽ​കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ന​മ്മു​ടെ പ്രാ​ർ​ത്ഥ​ന​ക​ൾ​കൊ​ണ്ട് മ​റ്റു​ള്ള​വ​ർ​ക്ക് ന​ന്മ ചെ​യ്യാ​ൻ പ്രാ​പ്ത​രാ​ക്കു​ന്ന​താ​ണ് ക​ൺ​വ​ൻ​ഷ​നു​ക​ൾ. കോ​പ​വും വി​ദ്വേ​ഷ​വും പ​ക​യും മ​നു​ഷ്യ​നി​ൽ​നി​ന്ന് ഇ​ല്ലാ​യ്മ ചെ​യ്യു​ന്ന​ത് സ്വ​ർ​ഗ​രാ​ജ്യ​പ്ര​വേ​ശ​ന​ത്തി​ന് ന​മ്മെ പ്രാ​പ്ത​രാ​ക്കു​ന്നു. ദൈ​വ​രാ​ജ്യം ഭൂ​മി​യി​ൽ സൃ​ഷ്ടി​ക്കു​ന്ന​വ​രാ​ക​ണം യ​ഥാ​ർ​ഥ വി​ശ്വാ​സി​ക​ളെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
കൊ​ട്ടോ​ടി സെ​ന്‍റ് സേ​വ്യേ​ഴ്സ് ദേ​വാ​ല​യ വി​കാ​രി ഫാ. ​ജോ​ർ​ജ് എ​ളൂ​ക്കു​ന്നേ​ൽ, റാ​ണി​പു​രം സെ​ന്‍റ് മേ​രീ​സ് ദേ​വാ​ല​യ വി​കാ​രി ഫാ. ​ജോ​യ് ഊ​ന്നു​ക​ല്ലേ​ൽ എ​ന്നി​വ​ർ സ​ഹ​കാ​ർ​മി​ക​രാ​യി​രു​ന്നു. ച​ട്ട​മ​ല ജ​പ​മാ​ല തീ​ർ​ഥാ​ട​ന​കേ​ന്ദ്രം ഡ​യ​റ​ക്ട​ർ ഫാ. ​ആ​ന്‍റ​ണി വെ​ട്ടി​യാ​നി​ക്ക​ൽ ആ​രാ​ധ​ന​യ്ക്ക് നേ​തൃ​ത്വം ന​ൽ​കി. ഇ​ന്ന് ന​ട​ക്കു​ന്ന ദി​വ്യ​ബ​ലി​ക്ക് കോ​ട്ട​യം ആ​ർ​ച്ച്ബി​ഷ​പ് മാ​ർ മാ​ത്യു മൂ​ല​ക്കാ​ട്ട് മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും. രാ​ജ​പു​രം ഫൊ​റോ​ന വി​കാ​രി ഫാ. ​ജോ​ർ​ജ് പു​തു​പ്പ​റ​മ്പി​ൽ, പ​ന​ത്ത​ടി ഫൊ​റോ​ന വി​കാ​രി ഫാ. ​തോ​മ​സ് പ​ട്ടാം​കു​ളം എ​ന്നി​വ​ർ സ​ഹ​കാ​ർ​മി​ക​രാ​യി​രി​ക്കും. ഫാ. ​ജോ​യ് പ​റ​പ്പ​ള്ളി​ൽ വി​സി ആ​രാ​ധ​ന​യ്ക്ക് നേ​തൃ​ത്വം ന​ൽ​കും. സ​മാ​പ​ന​ദി​വ​സ​മാ​യ നാ​ളെ ന​ട​ക്കു​ന്ന ദി​വ്യ​ബ​ലി​ക്ക് ത​ല​ശേ​രി അ​തി​രൂ​പ​ത സ​ഹാ​യ​മെ​ത്രാ​ൻ മാ​ർ ജോ​സ​ഫ് പാം​പ്ലാ​നി മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും. പാ​ണ​ത്തൂ​ർ സെ​ന്‍റ് മേ​രീ​സ് പ​ള്ളി വി​കാ​രി ഫാ. ​ജോ​ർ​ജ് വ​ള്ളി​മ​ല, കാ​ഞ്ഞ​ങ്ങാ​ട് തി​രു​ഹൃ​ദ​യ പ​ള്ളി വി​കാ​രി ഫാ. ​ജോ​സ് ത​റ​പ്പു​തൊ​ട്ടി​യി​ൽ എ​ന്നി​വ​ർ സ​ഹ​കാ​ർ​മി​ക​രാ​യി​രി​ക്കും. ഫാ. ​ജോ​പ്പ​ൻ ചെ​ത്തി​ക്കു​ന്നോ​ൽ ആ​രാ​ധ​ന​യ്ക്ക് നേ​തൃ​ത്വം ന​ൽ​കും.
കാ​സ​ർ​ഗോ​ഡ്, ക​ണ്ണൂ​ർ ജി​ല്ല​ക​ളി​ലും ക​ർ​ണാ​ട​ക​യി​ൽ​നി​ന്നു​മാ​യി 10,000 ത്തി​ല​ധി​കം വി​ശ്വാ​സി​ക​ൾ വ​ച​നം ശ്ര​വി​ക്കാ​നെ​ത്തി. ഇ​ന്നു രാ​വി​ലെ ഒ​ൻ​പ​ത് മു​ത​ൽ ഒ​ന്നു വ​രെ യു​വ​ജ​ന​ങ്ങ​ൾ​ക്കാ​യി ബ്ര​ദ​ർ മ​രി​യോ ജോ​സ​ഫും സം​ഘ​വും ന​യി​ക്കു​ന്ന പ്ര​ത്യേ​ക ക​ൺ​വ​ൻ​ഷ​ൻ ന​ട​ക്കും.