നാളേയ്ക്കുള്ള ഊർജത്തിനായി
Sunday, December 15, 2019 1:33 AM IST
നീ​ലേ​ശ്വ​രം: പ​ട​ന്ന​ക്കാ​ട് നെ​ഹ്റു കോ​ള​ജ് എ​ൻ​സി​സി യൂ​ണി​റ്റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ദേ​ശീ​യ ഊ​ർ​ജ സം​ര​ക്ഷ​ണ​ദി​നം വി​വി​ധ പ​രി​പാ​ടി​ക​ളോ​ടെ ആ​ച​രി​ച്ചു. പ്രി​ൻ​സി​പ്പ​ൽ ഡോ. ​ടി. വി​ജ​യ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. രാ​ഘ​വ​ൻ കു​ള​ങ്ങ​ര ഊ​ർ​ജ സം​ര​ക്ഷ​ണ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സെ​ടു​ത്തു. കേ​ഡ​റ്റു​ക​ൾ ഗൃ​ഹ​സ​ന്ദ​ർ​ശ​നം ന​ട​ത്തി ല​ഘു​ലേ​ഖ​ക​ൾ വി​ത​ര​ണം ചെ​യ്തു. അ​സോ​ഷ്യേ​റ്റ് എ​ൻ​സി​സി ഓ​ഫീ​സ​ർ ല​ഫ്. ന​ന്ദ​കു​മാ​ർ കോ​റോ​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സീ​നി​യ​ർ അ​ണ്ട​ർ ഓ​ഫീ​സ​ർ എം. ​വി​ഷ്ണു, വി. ​ഹ​ർ​ഷ, എ​ച്ച്. അ​ക്ഷ​യ് കു​മാ​ർ എ​ന്നി​വ​ർ പ​രി​പാ​ടി​ക്ക് നേ​തൃ​ത്വം ന​ൽ​കി. അ​ശ്വ​തി രാ​ജു സ്വാ​ഗ​ത​വും കെ. ​ശ്യാ​മി​ലി ന​ന്ദി​യും പ​റ​ഞ്ഞു.
ചി​റ്റാ​രി​ക്കാ​ൽ: ദേ​ശീ​യ ഊ​ർ​ജ​സം​ര​ക്ഷ​ണ​ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ചി​റ്റാ​രി​ക്കാ​ൽ സി​ഡി​എ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ പൊ​തു​ജ​ന​ങ്ങ​ളി​ൽ ഊ​ർ​ജ​സം​ര​ക്ഷ​ണ​ത്തി​ന്‍റെ സ​ന്ദേ​ശം എ​ത്തി​ക്കു​ന്ന​തി​നും ഊ​ർ​ജ​സം​ര​ക്ഷ​ണ സം​സ്കാ​രം വ​ള​ർ​ത്തി​യെ​ടു​ക്കു​ന്ന​തി​നു​മാ​യി ഒ​പ്പു​ശേ​ഖ​ര​ണ യ​ജ്ഞം സം​ഘ​ടി​പ്പി​ച്ചു.
ചി​റ്റാ​രി​ക്കാ​ൽ ബ​സ്‌​സ്റ്റാ​ൻ​ഡ് പ​രി​സ​ര​ത്തു ന​ട​ന്ന പ​രി​പാ​ടി ഈ​സ്റ്റ് എ​ളേ​രി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജെ​സി ടോം ​ഉ​ദ്ഘാ​ട​നം ചെ​യ്തു. സി​ഡി​എ ചെ​യ​ർ​മാ​ൻ ടി.​എം. ജോ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി. ​മു​ര​ളീ​ധ​ര​ൻ, ലി​ൻ​സി​ക്കു​ട്ടി സെ​ബാ​സ്റ്റ്യ​ൻ, സ​ണ്ണി കോ​യി​ത്തു​രു​ത്തേ​ൽ, ഡെ​റ്റി ഫ്രാ​ൻ​സി​സ്, മാ​ത്യു പ​ടി​ഞ്ഞാ​റേ​ൽ, ഗ്രേ​സി ജോ​സ്, ജോ​യി​ച്ച​ൻ ജോ​സ​ഫ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
കാ​സ​ർ​ഗോ​ഡ്: ദേ​ശീ​യ ഊ​ർ​ജ സം​ര​ക്ഷ​ണ​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് എ​ന​ർ​ജി മാ​നേ​ജ്മെ​ന്‍റ് സെ​ന്‍റ​ർ, സെ​ന്‍റ​ർ ഫോ​ർ എ​ൻ​വ​യ​ൺ​മെ​ന്‍റ് ആ​ൻ​ഡ് ഡ​വ​ല​പ്പ്മെ​ന്‍റ് എ​ന്നി​വ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ശാ​സ്ത്ര​വേ​ദി ജി​ല്ലാ ക​മ്മി​റ്റി​യു​ടെ​യും ഗോ​വി​ന്ദ പൈ ​സ്മാ​ര​ക ഗ​വ. കോ​ള​ജ് എ​ൻ​എ​സ്എ​സ് യൂ​ണി​റ്റി​ന്‍റെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ മ​ഞ്ചേ​ശ്വ​ര​ത്ത് ഒ​പ്പു​ശേ​ഖ​ര​ണ കാ​മ്പ​യി​ൻ ന​ട​ത്തി. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ.​കെ.​എം. അ​ഷ്റ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ഊ​ർ​ജ​സം​ര​ക്ഷ​ണ ല​ഘു​ലേ​ഖ പ്രി​ൻ​സി​പ്പ​ൽ ജെ. ​സു​നി​ൽ ജോ​ൺ എ​ൻ​എ​സ്എ​സ് വ​ള​ണ്ടി​യ​ർ സെ​ക്ര​ട്ട​റി കീ​ർ​ത്തി പ്ര​കാ​ശി​ന് ന​ൽ​കി പ്ര​കാ​ശ​നംചെ​യ്തു. ശാ​സ്ത്രവേ​ദി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ന​ന്ദ​കു​മാ​ർ കോ​റോ​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. രാ​ഘ​വ​ൻ കു​ള​ങ്ങ​ര ഊ​ർ​ജ സം​ര​ക്ഷ​ണ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സെ​ടു​ത്തു. കെ. ​ല​ക്ഷ്മി സ്വാ​ഗ​ത​വും ധ്വ​നി ന​ന്ദി​യും പ​റ​ഞ്ഞു.