‘ഇ​നി ഞാ​ൻ ഒ​ഴു​ക​ട്ടെ’
Sunday, December 15, 2019 1:33 AM IST
കാ​ഞ്ഞ​ങ്ങാ​ട്: ഹ​രി​ത​കേ​ര​ളം മി​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​പ്പി​ലാ​ക്കു​ന്ന ഇ​നി ഞാ​ൻ ഒ​ഴു​ക​ട്ടെ പ​ദ്ധ​തി​ക്ക് ജി​ല്ല​യി​ൽ തു​ട​ക്ക​മാ​യി. പു​ല്ലൂ​ർ-​പെ​രി​യ പ​ഞ്ചാ​യ​ത്തി​ലെ കോ​ണം​തോ​ട് വൃ​ത്തി​യാ​ക്കി​ക്കൊ​ണ്ടു കെ. ​കു​ഞ്ഞി​രാ​മ​ൻ എം​എ​ൽ​എ​യാ​ണ് പ​ദ്ധ​തി​യു​ടെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ച​ത്.
സം​സ്ഥാ​ന​ത്തെ എ​ല്ലാ പ​ഞ്ചാ​യ​ത്തു​ക​ളി​ലേ​യും ഏ​തെ​ങ്കി​ലു​മൊ​രു നീ​ർ​ച്ചാ​ൽ പു​ന​രു​ജ്ജീ​വി​പ്പി​ക്കു​ന്ന​തി​ലൂ​ടെ സ​മ​ഗ്ര​മാ​യ ജ​ല​സം​ര​ക്ഷ​ണ​വും കൃ​ഷി​വ്യാ​പ​ന​വു​മാ​ണ് പ​ദ്ധ​തി ല​ക്ഷ്യ​മി​ടു​ന്ന​ത്. ജി​ല്ല​യി​ലെ 45 നീ​ർ​ച്ചാ​ലു​ക​ൾ​ക്കാ​ണ് വി​വി​ധ ത​ല​ങ്ങ​ളി​ലു​ള്ള ജ​ന​കീ​യ കൂ​ട്ടാ​യ്മ​ക​ളി​ലൂ​ടെ പു​തു​ജീ​വ​ൻ പ​ക​രു​ക. ഏ​റെ​നാ​ളാ​യി കാ​ടു​വ​ള​ർ​ന്നും മ​ണ്ണ​ടി​ഞ്ഞും ഒ​ഴു​ക്ക് ത​ട​സ​പ്പെ​ട്ടി​രു​ന്ന പു​ല്ലൂ​ർ തോ​ടി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ൾ ആ​ദ്യ​ദി​ന​ത്തി​ൽ ത​ന്നെ വൃ​ത്തി​യാ​ക്കി. ഉ​ദ്ഘാ​ട​ന​ച്ച​ട​ങ്ങി​ൽ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് പി. ​കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി​ക​സ​ന​കാ​ര്യ സ്ഥി​രം​സ​മി​തി ചെ​യ​ർ​പേ​ഴ്സ​ൺ എം. ​ഇ​ന്ദി​ര, ആ​രോ​ഗ്യ-​വി​ദ്യാ​ഭ്യാ​സ സ്ഥി​രം​സ​മി​തി ചെ​യ​ർ​പേ​ഴ്സ​ൺ ടി. ​ബി​ന്ദു, വാ​ർ​ഡ് അം​ഗ​ങ്ങ​ളാ​യ കെ. ​സീ​ത, സി. ​കൃ​ഷ്ണ​കു​മാ​ർ, ആ​സൂ​ത്ര​ണ​സ​മി​തി ഉ​പാ​ധ്യ​ക്ഷ​ൻ വി. ​നാ​രാ​യ​ണ​ൻ, ടി.​വി. ക​രി​യ​ൻ, എ. ​കൃ​ഷ്ണ​ൻ, എം.​വി. നാ​രാ​യ​ണ​ൻ, ഹ​രി​ത​കേ​ര​ളം മി​ഷ​ൻ ജി​ല്ലാ കോ-​ഓ​ർ​ഡി​നേ​റ്റ​ർ എം.​പി. സു​ബ്ര​ഹ്മ​ണ്യ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.