108 ആം​ബു​ല​ൻ​സ് സേ​വ​നം 24 മ​ണി​ക്കൂ​റും വേ​ണ​മെ​ന്ന് ആ​വ​ശ്യം
Sunday, December 15, 2019 1:33 AM IST
വെ​ള്ള​രി​ക്കു​ണ്ട്: താ​ലൂ​ക്ക് ആ​സ്ഥാ​ന​മാ​യ വെ​ള്ള​രി​ക്കു​ണ്ടി​ൽ 108 ആം​ബു​ല​ൻ​സി​ന്‍റെ സേ​വ​നം 24 മ​ണി​ക്കൂ​റും വേ​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​യി. ഈ ​ആ​വ​ശ്യം ഉ​ന്ന​യി​ച്ചു​കൊ​ണ്ടു വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന​സ​മി​തി​യും ടൗ​ൺ വി​ക​സ​ന​സ​മി​തി​യും ജി​ല്ലാ ക​ള​ക്ട​ർ​ക്ക് നി​വേ​ദ​നം ന​ൽ​കി.
ഇ​പ്പോ​ൾ രാ​ത്രി​കാ​ല​ങ്ങ​ളി​ൽ ആം​ബു​ല​ൻ​സ് ആ​വ​ശ്യം​വ​ന്നാ​ൽ പൂ​ടം​ക​ല്ലി​ൽ നി​ന്ന് വി​ളി​ച്ചു​വ​രു​ത്തേ​ണ്ടി​വ​രു​ന്ന അ​വ​സ്ഥ​യാ​ണ്. അ​താ​ണെ​ങ്കി​ൽ കു​ന്നും മ​ല​യും താ​ണ്ടി​യെ​ത്താ​ൻ മു​ക്കാ​ൽ മ​ണി​ക്കൂ​റെ​ങ്കി​ലും എ​ടു​ക്കും.
ഇ​പ്പോ​ൾ രാ​വി​ലെ എ​ട്ടു​മു​ത​ൽ രാ​ത്രി എ​ട്ടു​വ​രെ മാ​ത്ര​മാ​ണ് 108 ആം​ബു​ല​ൻ​സി​ന്‍റെ സേ​വ​നം ല​ഭ്യ​മാ​കു​ന്ന​ത്. അ​ടി​യ​ന്ത​ര​മാ​യി ഇ​ത് 24 മ​ണി​ക്കൂ​ർ ആ​ക്കി മാ​റ്റി​യാ​ൽ മാ​ത്ര​മേ മ​ല​യോ​ര ജ​ന​ത​ക്ക് പൂ​ർ​ണ​മാ​യും ഉ​പ​കാ​ര​പ്പെ​ടു​ക​യു​ള്ളൂ​വെ​ന്ന് വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന​സ​മി​തി സം​സ്ഥാ​ന കൗ​ൺ​സി​ൽ അം​ഗം ജി​മ്മി ഇ​ട​പ്പാ​ടി, ജ​ന​റ​ൽ സെ​ക്ര​ട്ട​റി തോ​മ​സ് ചെ​റി​യാ​ൻ, ടൗ​ൺ വി​ക​സ​ന​സ​മി​തി​ക്ക് വേ​ണ്ടി ബാ​ബു കോ​ഹി​നൂ​ർ, സ​ണ്ണി മ​ങ്ക​യം എ​ന്നി​വ​ർ ന​ൽ​കി​യ നി​വേ​ദ​ന​ത്തി​ൽ ചൂ​ണ്ടി​ക്കാ​ട്ടി.