എ​ന്‍​ഡോ​സ​ള്‍​ഫാ​ന്‍ പു​ന​ര​ധി​വാ​സ ഗ്രാ​മം; നി​ര്‍​മാണപ്ര​വ​ര്‍​ത്ത​നം ഫെ​ബ്രു​വ​രി​യി​ല്‍
Thursday, January 16, 2020 1:30 AM IST
കാ​സ​ർ​ഗോ​ഡ്:​ എ​ന്‍​ഡോ​സ​ള്‍​ഫാ​ന്‍ ദു​ര​ന്ത​ബാ​ധി​ത​രു​ടെ ശാ​രീ​രി​ക​വും മാ​ന​സിക​വു​മാ​യ സ​മ​ഗ്ര പു​ന​ര​ധി​വാ​സം ല​ക്ഷ്യ​മാ​ക്കി നി​ര്‍​മിക്കു​ന്ന പു​ന​ര​ധി​വാ​സ ഗ്രാ​മ​ത്തി​ന് ഫെ​ബ്രു​വ​രി എ​ട്ടി​ന് ആ​രോ​ഗ്യ​മ​ന്ത്രി കെ.​കെ ശൈ​ല​ജ ത​റ​ക്ക​ല്ലി​ടും.
മു​ളി​യാ​ര്‍ പ​ഞ്ചാ​യ​ത്തി​ലെ പ്ലാ​ന്‍റേഷ​ന്‍ കോ​ര്‍​പ്പ​റേ​ഷ​ന്‍ വി​ട്ട് ന​ല്‍​കി​യ 25 ഏ​ക്ക​ര്‍ സ്ഥ​ല​ത്താ​ണ് പു​ന​ര​ധി​വാ​സ ഗ്രാ​മം ഒ​രു​ങ്ങു​ന്ന​ത്. ദു​ര​ന്ത ബാ​ധി​ത​രാ​യ കു​ട്ടി​ക​ള്‍​ക്കും ര​ക്ഷി​താ​ക്ക​ള്‍​ക്കും ആ​ശ്ര​യ​മാ​കു​ന്ന പു​ന​ര​ധി​വാ​സ ഗ്രാ​മ​ത്തി​ല്‍ വ​ന്‍ പ​ദ്ധ​തി​ക​ളാ​ണ് സ​ര്‍​ക്കാ​ര്‍ ആ​സൂ​ത്ര​ണം ചെ​യ്യു​ന്ന​ത്.
നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ത്വ​രി​ത​പ്പെ​ടു​ത്താ​നു​ള്ള തീ​വ്ര പ​ദ്ധ​തി​ക​ള്‍ ന​ട​പ്പി​ലാ​യി വ​രി​ക​യാ​ണ്. കാ​സ​ര്‍​ഗോഡ് വി​ക​സ​ന പാ​ക്കേ​ജി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി 58.75 കോ​ടി രൂ​പ മു​ത​ല്‍ മു​ട​ക്കി​ല്‍ നി​ര്‍​മി​ക്കു​ന്ന പു​ന​ര​ധി​വാ​സ ഗ്രാ​മ​ത്തി​ല്‍ ദു​രി​ത ബാ​ധി​ത​ര്‍​ക്കൊ​പ്പം ശാ​രീ​രി​ക, മാ​ന​സിക വെ​ല്ലു​വി​ളി​ക​ള്‍ നേ​രി​ടു​ന്ന​വ​ര്‍​ക്കും പ്ര​ത്യേ​കം സൗ​ക​ര്യ​മൊ​രു​ക്കും.വീ​ടു​ക​ള്‍, വൈ​ദ്യ​സ​ഹാ​യ​ത്തി​ന് വി​ദ​ഗ്ധ സം​ഘം, തൊ​ഴി​ല്‍ പ​രി​ശീ​ല​നം, ഫി​സി​ക്ക​ല്‍ റീ​ഹാ​ബി​ലേ​ഷ​ന്‍ സെ​ന്‍റ​ര്‍, വ്യ​ക്ത്യ​ാധി​ഷ്ടി​ത ശാ​രീ​രി​ക, മാ​ന​സി​ക വി​ക​സ​ന​ത്തി​നു​ള്ള കോ​ഴ്സു​ക​ള്‍, ഷോ​ര്‍​ട്ട് സ്റ്റേ ​തു​ട​ങ്ങി​യ സം​വി​ധാ​ന​ങ്ങ​ള്‍ ഗ്രാ​മ​ത്തി​ല്‍ ല​ഭി​ക്കും. ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ ക്ലി​നി​ക്ക​ല്‍ യൂ​ണി​റ്റ്, ഡോ​ര്‍​മെറ്റ​റി, ഫോ​സ്റ്റ​ര്‍ കെ​യ​ര്‍ യൂ​ണി​റ്റ്, ഭ​വ​ന സ​മു​ച്ചയം എ​ന്നി​വ പ​ണി​ക​ഴി​പ്പി​ക്കും. ര​ണ്ടാം ഘ​ട്ട​ത്തി​ല്‍ ആ​ഫിം തി​യേ​റ്റ​ര്‍, ലൈ​ബ്ര​റി, ഓ​പ്പ​ണ്‍ തി​യേ​റ്റ​ര്‍, അ​ഡ്മി​നി​സ്ട്രേ​ഷ​ന്‍ ബ്ലോ​ക്ക്, ഓ​ഡി​റ്റോ​റി​യം എ​ന്നി​വ​യും നി​ര്‍​മി​ക്കും.